Entertainment

‘ജോജി’ സീനുകൾ അതേപടി; തെലു​ഗിൽ ടെലി സീരിയൽ! ‘കോപ്പിയടി‘ (വീഡിയോ)

‘ജോജി’ സീനുകൾ അതേപടി; തെലു​ഗിൽ ടെലി സീരിയൽ! ‘കോപ്പിയടി‘ (വീഡിയോ)

Author : സമകാലിക മലയാളം ഡെസ്ക്

ദിലീഷ് പോത്തൻ സംവിധാനം ചെയ്ത ശ്രദ്ധേയ ചിത്രമാണ് ‘ജോജി’. ശ്യാം പുഷ്ക്കരൻ രചന നിർവഹിച്ച ചിത്രത്തിൽ ഫഹദ് ഫാസിലാണ് നായകൻ. കഴിഞ്ഞ വർഷം ആദ്യം ആമസോൺ പ്രൈമിലൂടെയാണ് ചിത്രം പുറത്തിറങ്ങിയത്. മികച്ച അഭിപ്രായമാണ് പ്രേക്ഷകർക്കിടയിൽ നിന്ന് ചിത്രത്തിന് ലഭിച്ചത്.  

ഇപ്പോഴിതാ ചിത്രം അതേപടി കോപ്പിയടിച്ച് ടെലി സീരിയലാക്കി മാറ്റിയിരിക്കുകയാണ് ഒരു തെലു​ഗു ചാനൽ. ഒരു സ്വകാര്യ ചാനലാണ് ഈ ടെലി സീരിയൽ നിർമിക്കുന്നതും സംപ്രേക്ഷണം ചെയ്യുന്നതും. 

‘ബേണിങ് പീപ്പിൾ’ എന്നാണ് ഈ ടെലി സീരിയലിന്റെ പേര്. സീനുകൾ പോലും ജോജിയിൽ നിന്ന് അതേപടി കോപ്പിയടിച്ചാണ് ചെയ്തിരിക്കുന്നതെന്ന് ട്രെയിലറിൽ നിന്നു തന്നെ വ്യക്തം. ചിത്രത്തിലെ പ്രധാന രംഗങ്ങളെല്ലാം ട്രെയിലറിലും ഉൾപ്പെടുത്തിയിട്ടുണ്ട്. 

അതേസമയം ഈ ടെലി സീരിയലിനെതിരെ പകർപ്പവകാശ ലംഘന‌ത്തിനു നിയമ നടപടിയുമായി നിർമാതാക്കൾ മുന്നോട്ടു പോകുമോ എന്നതു സംബന്ധിച്ച് ഇപ്പോൾ വ്യക്തത വന്നിട്ടില്ല. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21

പകല്‍ സമയം 6 മിനിറ്റോളം ഇരുട്ടിലാകും; 75 വര്‍ഷത്തിനിടെ ആദ്യം, സൗദിയില്‍ നൂറ്റാണ്ടിലെ അപൂര്‍വ്വ പ്രതിഭാസം

'നിങ്ങളുടെ പുരുഷനൊരു നായ ആയിരുന്നുവെന്ന് തിരിച്ചറിയുമ്പോള്‍'; ടോക്‌സിക് പങ്കാളി മീമുകളില്‍ അനുപമയുടെ കമന്റ്; ലക്ഷ്യം ധ്രുവ്?

'വൈഭവ് സൂര്യവംശി ഭാവി ഇന്ത്യൻ ക്യാപ്റ്റൻ!'