VD Satheesan, Jude Antony Joseph 
Entertainment

'മുഖ്യമന്ത്രിയായി വിഡി സതീശന്‍ തന്നെ വരണം'; വോട്ട് ചെയ്ത പൗരന്റെ അഭിപ്രായമെന്ന് ജൂഡ്

നൂറില്‍ കൂടുതല്‍ സീറ്റുകള്‍ നേടും എന്ന് ആത്മവിശ്വാസത്തോടെ പറഞ്ഞ നേതാവ്

Author : സമകാലിക മലയാളം ഡെസ്ക്

ആരാകും കേരളത്തിന്റെ മുഖ്യമന്ത്രിയെന്ന കാര്യത്തില്‍ അനശ്ചിതത്വം തുടരുകയാണ്. കെസി വേണുഗോപാല്‍, വിഡി സതീശന്‍, രമേശ് ചെന്നിത്തല, മൂന്നില്‍ ആരാകും കേരളത്തെ നയിക്കുക എന്നതില്‍ അന്തിമ തീരുമാനം അധികം വൈകാതെ തന്നെ വരും. കോണ്‍ഗ്രസിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് കേരള ജനത.

ഇതിനിടെ വിഷയത്തില്‍ പ്രതികരണവുമായി സിനിമാ ലോകത്തു നിന്നടക്കം നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. സംവിധായകന്‍ ജൂഡ് ആന്തണി ജോസഫും പ്രതികരണവുമായി എത്തിയിരിക്കുകയാണ്. വിഡി സതീശന്‍ തന്നെ മുഖ്യമന്ത്രിയാകണമെന്നാണ് ജൂഡ് പറയുന്നത്. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ജൂഡിന്റെ പ്രതികരണം.

വോട്ട് ചെയ്ത പൗരന്‍ എന്ന നിലക്ക് മുഖ്യമന്ത്രി വി ഡി സതീശന്‍ സര്‍ തന്നെ വരണം എന്നാണ് തന്റെ അഭിപ്രായം എന്നാണ് ജൂഡ് പറയുന്നത്. വിഡി സതീശന്‍ മുഖ്യമന്ത്രിയാകണം എന്ന് അഭിപ്രായപ്പെട്ട് നടന്‍ സുധീര്‍, നടി ഗോപിക രമേശ് തുടങ്ങിയവരും നേരത്തെ രംഗത്തെത്തിയിരുന്നു.

''നൂറില്‍ കൂടുതല്‍ സീറ്റുകള്‍ നേടും എന്ന് ആത്മവിശ്വാസത്തോടെ പറഞ്ഞ നേതാവ്, പുതിയ കുട്ടികള്‍ക്ക് മനസിലാകുന്ന ഭാഷയില്‍ സംസാരിക്കുന്ന പൊതുജന പ്രതിനിധി, മലയാളം ഇല്ലാത്ത നാട്ടില്‍ പോയാലും സാമാന്യം നല്ല കമ്മ്യൂണികേഷന്‍ സ്‌കില്‍ ഉള്ള വ്യക്തി. വോട്ട് ചെയ്ത പൗരന്‍ എന്ന നിലക്ക് മുഖ്യമന്ത്രി വി ഡി സതീശന്‍ സര്‍ തന്നെ വരണം എന്നാണ് എന്റെ അഭിപ്രായം. മേല്പറഞ്ഞ കാര്യങ്ങളില്‍ കഴിഞ്ഞ പത്തു വര്‍ഷം സംഭവിച്ചത് താരതമ്യം ചെയ്താല്‍ കാര്യം മനസിലാകും'' എന്നാണ് ജൂഡിന്റെ വാക്കുകള്‍.

Jude Antony Joseph wants VD Satheesan to be the Chief Minister of Kerala.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പൗരത്വം തെളിയിക്കാന്‍ പാസ്‌പോര്‍ട്ടല്ലെങ്കില്‍ മറ്റെന്താണ് വേണ്ടത്? ദേശീയതയും പൗരത്വവും തമ്മില്‍ വ്യത്യാസമെന്ത്‌?

കണ്ണൂരില്‍ കുറുക്കനെ വിഴുങ്ങി പെരുമ്പാമ്പ്; കാണാനെത്തിയത് വന്‍ ജനക്കൂട്ടം, ഗതാഗത തടസം

'എന്റെ ശരീരം എന്റെ അവകാശം, അവന്റെ കണ്ണ് അവന്റെ അവകാശം'; ഫെമിനിസത്തെക്കുറിച്ച് വിവാ​ദ പരാമർശം നടത്തി ​ഗായിക, വിമർശനം

പരിസ്ഥിതി ലോല മേഖല: ജനവാസ മേഖലയും കൃഷിഭൂമിയും ഒഴിവാക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടാന്‍ കേരളം

'എന്റെ മുഖം വീർത്തിരിക്കുന്നത് ആ മരുന്നുകളുടെ പാർശ്വഫലം, നാല് വർഷമായി പോരാട്ടത്തിൽ'; രോ​ഗാവസ്ഥ വെളിപ്പെടുത്തി വിഷ്ണു വിശാൽ