ജുമാന ഖാൻ, സലാം ബാപ്പു, ഷെയ്ൻ നി​ഗം/ചിത്രം: ഇൻസ്റ്റ​ഗ്രാം 
Entertainment

‘ആയിരത്തൊന്നാം രാവ്’; ഷെയ്ൻ നി​ഗത്തിന്റെ നായികയായി ജുമാന ഖാൻ 

സമൂഹമാധ്യമങ്ങളിൽ നിരവധി ആരാധകരുള്ള ജുമാനാ ഖാന്റെ ആദ്യ സിനിമയാണ് ഇത്

Author : സമകാലിക മലയാളം ഡെസ്ക്

ലാം ബാപ്പു സംവിധാനം ചെയ്യുന്ന  ‘ആയിരത്തൊന്നാം രാവ്’ എന്ന ചിത്രത്തിൽ ഷെയ്ൻ നി​ഗത്തിന്റെ നായികയായി ജുമാന ഖാൻ എത്തുന്നു. സമൂഹമാധ്യമങ്ങളിൽ നിരവധി ആരാധകരുള്ള ജുമാനാ ഖാന്റെ ആദ്യ സിനിമയാണ് ഇത്. സൗഹൃദത്തിന്റെ കഥ പറയുന്ന ചിത്രത്തിൽ ബിരുദ പഠനത്തിനു ശേഷം മലപ്പുറത്തുനിന്നു ദുബായിലെത്തുന്ന യുവാവിന്റെ ജീവിതമാണ് ഇതിവൃത്തം. 

‘റെഡ് വൈൻ’, ‘മംഗ്ലീഷ്’ തുടങ്ങിയ സിനിമകൾക്ക് ശേഷം സലാം ബാപ്പു സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണിത്. സലാം ബാപ്പു തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. സിനിമയുടെ ചിത്രീകരണം യുഎഇയിലെ റാസൽ ഖൈമയിൽ ആരംഭിച്ചു. ദുബായ്, ഷാർജ, അബുദാബി, അജ്മാൻ എന്നിവിടങ്ങളാണ് മറ്റ് പ്രധാന ലൊക്കേഷനുകൾ.

സൗബിൻ ഷാഹിർ, രഞ്ജി പണിക്കർ, ജോയ് മാത്യു, സന്തോഷ് കീഴാറ്റൂർ, പ്രശാന്ത് അലക്‌സാണ്ടർ, അഫ്‌സൽ അച്ചൻ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ശ്യാംകുമാർ എസ്, സിനോ ജോൺ തോമസ്, ഷെരീഫ് എം പി എന്നിവർ ചേർന്നാണ് നിർമാണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.

ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

'ഇത് കൊച്ചിൻ ഹനീഫിക്കയുടെ കാർ ആണ്, തടയണമെങ്കിൽ തടയാം'; സെറ്റിൽ പ്രശ്നമുണ്ടാക്കാൻ വന്ന യൂണിയൻകാരോട് ദിലീപ് പറഞ്ഞു

'എനിക്ക് 15 വയസ്സേയുള്ളൂ, ക്ഷമിക്കണം...'; അധിക്ഷേപ പരാമര്‍ശത്തില്‍ മാപ്പപേക്ഷിച്ച്‌ പെണ്‍കുട്ടി

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി

'എനിക്ക് നഷ്ടപ്പെട്ടത് അനുജൻ മാത്രമല്ല, എന്റെ വലംകൈ ആണ്'; കലാഭവൻ നവാസ് വിടപറഞ്ഞിട്ട് ഒരു വർഷം, കുറിപ്പുമായി നിയാസ്