ബോഗയ്ൻവില്ല ഫെയ്സ്ബുക്ക്
Entertainment

അമൽ നീരദും പിള്ളേരും ഉടനെത്തും! ബോഗയ്ൻവില്ല റിലീസ് തീയിതി പുറത്ത്

ഭീഷ്മപർവം എന്ന സൂപ്പർ ഹിറ്റിന് ശേഷം അമൽ നീരദ് ഒരുക്കുന്ന ചിത്രം കൂടിയാണ് ബോഗയ്ൻവില്ല.

Author : സമകാലിക മലയാളം ഡെസ്ക്

അമൽ നീര​ദ് ചിത്രം ബോഗയ്ൻവില്ലയുടെ റിലീസ് തീയിതി പുറത്ത്. സംവിധായകൻ അമൽ നീരദ് തന്നെയാണ് ഇക്കാര്യം പങ്കുവച്ചിരിക്കുന്നത്. ഒക്ടോബർ 17 നാണ് ചിത്രം തിയറ്ററുകളിലെത്തുക. ഭീഷ്മപർവം എന്ന സൂപ്പർ ഹിറ്റിന് ശേഷം അമൽ നീരദ് ഒരുക്കുന്ന ചിത്രം കൂടിയാണ് ബോഗയ്ൻവില്ല. ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, ജ്യോതിര്‍മയി എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ.

കഴിഞ്ഞ ദിവസം ചിത്രത്തിലെ സ്തുതി എന്ന ഗാനവും പുറത്തുവന്നിരുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം നടി ജ്യോതിര്‍മയി അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. തികച്ചും വേറിട്ട ലുക്കിലാണ് ചിത്രത്തില്‍ ജ്യോതിര്‍മയി എത്തുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഷറഫുദ്ദീൻ, വീണ നന്ദകുമാർ, ശ്രിന്ദ തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ ചിത്രത്തിലുണ്ട്. അമൽ നീരദ് പ്രൊഡക്ഷൻസിന്‍റേയും ഉദയ പിക്ചേഴ്സിന്‍റേയും ബാനറിൽ ജ്യോതിർമയിയും കുഞ്ചാക്കോ ബോബനും ചേർന്നാണ് സിനിമ നിർമ്മിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ