Jyothirmayi, Amal Neerad വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'അമൽ നീരദിന്റെ ബലഹീനത അതാണ്, കഴിവതും ആ സമയത്ത് ബാക്കി കാര്യങ്ങളിൽ അദ്ദേഹം ഇടപെടാറില്ല'; ജ്യോതിർമയി പറയുന്നു

'കുറച്ച് ഹോം വർക്ക് ചെയ്യുന്നൊരു പ്രോസസ് ആണത്'.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

സംവിധായകൻ അമൽ നീരദിന്റെ ഏറ്റവും വലിയ ബലഹീനത സിനിമ തന്നെയാണെന്ന് അദ്ദേഹത്തിന്റെ ജീവിത പങ്കാളിയും നടിയുമായ ജ്യോതിർമയി. അമൽ നീരദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'ബാച്ച്‌ലർ പാർട്ടി' ഡ്യൂവിന്റെ പ്രൊമോഷന്റെ ഭാ​ഗമായി പോർട്രയൽസ് ബൈ ​ഗദ്ദാഫി എന്ന യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു ജ്യോതിർമയി.

അമൽ നീരദിന്റെ മേക്കിങ് സ്റ്റൈലിനെക്കുറിച്ചും ജ്യോതിർമയി സംസാരിച്ചു. ഒരു സിനിമയ്ക്കായി തയ്യാറെടുക്കുമ്പോൾ തന്നെ ഓരോ ചെറിയ കഥാപാത്രത്തിന് പോലും അമൽ മനസിലൊരു സ്കെച്ച് ഇട്ടിട്ടുണ്ടാകുമെന്നും ജ്യോതിർമയി വ്യക്തമാക്കി. "ഒരു സിനിമയ്ക്കായി തയ്യാറെടുക്കുമ്പോൾ തന്നെ ഓരോ ചെറിയ കഥാപാത്രത്തിന് പോലും അമൽ മനസിലൊരു സ്കെച്ച് ഇട്ടിട്ടുണ്ടാകും.

ഇങ്ങനെയായിരിക്കും അവരുടെ രീതികൾ, മാനറിസം തുടങ്ങി ആ കഥാപാത്രത്തിന്റെ മൊത്തത്തിലുള്ള സ്റ്റൈൽ അമലിന്റെ മനസിൽ ഉണ്ടാകും. അതുകഴിഞ്ഞിട്ട് സ്റ്റൈലിസ്റ്റിനെ കൊണ്ടുവരും, ഓരോരുത്തർക്കും വേണ്ടി. അത് കുറച്ച് ദിവസത്തെ ഒരു പ്രോസസ് ആണ്. ഏത് കാരക്ടർ ഏത് അഭിനേതാവാണ് ചെയ്യുന്നതെന്ന് തീരുമാനമായി കഴിഞ്ഞാൽ, ഓരോ ആക്ടേഴ്സിനെയും വിളിച്ച് അവരുടെ ഹെയർ സ്റ്റൈൽ, കോസ്റ്റ്യൂം എല്ലാം നോക്കും.

പിന്നെ ഒരു ഫോട്ടോഷൂട്ട് ഉണ്ടാകും. അങ്ങനെയൊക്കെയാണ് പിന്നെ സിനിമയിലേക്ക് വരുന്നത്. കുറച്ച് ഹോം വർക്ക് ചെയ്യുന്നൊരു പ്രോസസ് ആണത്. ഈ സിനിമയിൽ നാദിയ മാമിന്റെ ലുക്കിന് വേണ്ടിയിട്ട് അമലിന്റെ കണ്ണട കൊടുത്തിട്ട്, അത് എങ്ങനെയുണ്ടെന്ന് നോക്കി. അത് ഓക്കെ ആണെന്ന് കണ്ടപ്പോൾ മാം പിന്നെ അത് തന്നെ വച്ചു.

സിനിമയിലേക്കിറങ്ങിയാൽ പിന്നെ അദ്ദേഹം എപ്പോഴും അതേക്കുറിച്ച് തന്നെയാണ് ചിന്തിക്കുന്നത്. അതിനെപ്പറ്റിയുള്ള ചർച്ചകളുമൊക്കെയായിരിക്കും. കഴിവതും ആ സമയത്ത് ബാക്കി കാര്യങ്ങളിൽ അദ്ദേഹം ഇടപെടാറില്ല. സിനിമ തന്നെയാണ് അദ്ദേഹത്തിന്റെ വീക്ക്നെസ്. വേറെ ഒന്നുമില്ല". - ജ്യോതിർമയി പറഞ്ഞു.

Jyothirmayi talks about Amal Neerad's movie making style.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പൊട്ടന്‍മാര്‍ക്ക് E20 സയന്‍സ് അറിയില്ല; കന്നാസില്‍ കൊണ്ടുപോയി മിക്‌സ് ചെയ്‌തോ എന്നറിയില്ല; സുരേഷ് ഗോപി

കുറഞ്ഞ പിഎഫ് പെന്‍ഷന്‍ ആയിരം രൂപയില്‍ നിന്ന് 3000 രൂപയാക്കുമോ?, മറ്റന്നാള്‍ നിര്‍ണായക യോഗം; പ്രതീക്ഷയോടെ പെന്‍ഷന്‍കാര്‍

സിഎസ്‌കെ ആരാധകൻ ശരവണൻ ഹരിയുടെ വ്യക്തിത്വ അവകാശങ്ങൾ സംരക്ഷിച്ച് മദ്രാസ് ഹൈക്കോടതി; ബ്ലിങ്കിറ്റിന് വിലക്ക്

പാളയം മാര്‍ക്കറ്റ് പോലെ മാനവീയം വീഥിയും സ്വകാര്യസ്വത്താക്കാമെന്ന് ആരും വ്യാമോഹിക്കേണ്ട: മേയര്‍ വി വി രാജേഷ്

നെതർലൻഡ്‌സിനെ എതിരില്ലാത്ത അഞ്ചു ​ഗോളുകൾ‌ക്ക് തകർത്ത് ജർമനി; യുവേഫ നേഷൻസ് ലീ​ഗ് ക്വാർട്ടറിൽ കടന്നു