Kajal Aggarwal ഇൻസ്റ്റ​ഗ്രാം
Entertainment

'അയാൾ എന്റെ മുന്നിൽ ഷർട്ട് ഊരി മാറ്റി, ടാറ്റൂ കാണിച്ചു; എന്റെ കയ്യും കാലും വിറക്കാൻ തുടങ്ങി', ദുരനുഭവം പങ്കുവച്ച് കാജൽ അ​ഗർവാൾ

ആ സംഭവം എന്നെ വല്ലാതെ ഞെട്ടിച്ചു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

തെന്നിന്ത്യയൊട്ടാകെ ആരാധകരുള്ള നടിമാരിലൊരാളാണ് കാജൽ അ​ഗർവാൾ. ഇപ്പോഴിതാ ഒരു ആരാധകനിൽ നിന്ന് തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം പങ്കുവച്ചിരിക്കുകയാണ് കാജൽ. അടുത്തിടെ ഒരു സഹ സംവിധായകൻ തന്റെ അനുവാദമില്ലാതെ കാരവാനിലേക്ക് കടന്നുവന്നുവെന്നും എന്നിട്ട് അയാൾ ഷർട്ട് ഊരി മാറ്റി തന്നെ ടാറ്റൂ കാണിച്ചുവെന്നുമാണ് കാജൽ തുറന്നു പറഞ്ഞത്.

എബിപി ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് കാജൽ ഇക്കാര്യം പറഞ്ഞത്. "കുറച്ചു ദിവസങ്ങൾക്കു മുൻപാണ്. ഒരു സിനിമയുടെ ഷൂട്ടിങ് പാക്കപ്പ് ചെയ്ത ശേഷം, ഞാൻ കാരവാനിൽ വിശ്രമിക്കുകയായിരുന്നു. അപ്പോഴാണ് ആ സിനിമയിലെ സഹസംവിധായകനായി പ്രവർത്തിക്കുന്നയാൾ അനുവാദമില്ലാതെ എന്റെ കാരവാനിലേക്ക് കടന്നുവന്നത്.

അയാൾ ഉടൻ തന്നെ തന്റെ ഷർട്ട് ഊരി മാറ്റി, തന്റെ നെഞ്ചിൽ പതിപ്പിച്ചിരുന്ന എന്റെ പേരുള്ള ടാറ്റൂ എന്നെ കാണിച്ചു. ആ സംഭവം എന്നെ വല്ലാതെ ഞെട്ടിച്ചു; എന്റെ കയ്യും കാലുമൊക്കെ വിറക്കാൻ തുടങ്ങി. അയാൾ തന്റെ ശരീരത്തിൽ എന്റെ പേര് ടാറ്റൂ ചെയ്തതിൽ എനിക്ക് സന്തോഷമുണ്ടായിരുന്നു.

എന്നാൽ, ഒരു സ്ത്രീ തനിച്ചിരിക്കുമ്പോൾ അനുവാദമില്ലാതെ അകത്തേക്ക് കടന്നുവന്നത് തീർത്തും അനുചിതമായ കാര്യമാണ്. എത്ര വലിയ ആരാധകനായാലും ഇത്തരം പെരുമാറ്റം അംഗീകരിക്കാനാവില്ല. ഇത്തരത്തിലുള്ള കാര്യങ്ങൾ ക്രിമിനൽ നടപടികളിലേക്ക് നയിച്ചേക്കാമെന്ന് ഞാൻ അയാൾക്ക് മുന്നറിയിപ്പ് നൽകുകയും തുടർന്ന് അയാളെ തിരിച്ചയക്കുകയും ചെയ്തു".- കാജൽ പറഞ്ഞു.

അനുവാദമില്ലാതെ തന്റെ സ്വകാര്യ ഇടത്തേക്ക് കടന്നുവന്നത് സ്വകാര്യത ലംഘിക്കുന്ന നടപടിയായി തോന്നിയെന്നും കാജൽ കൂട്ടിച്ചേർത്തു. 'രാമായണ' ആണ് കാജലിന്റേതായി ആരാധകർ കാത്തിരിക്കുന്ന ചിത്രം. മണ്ഡോദരിയുടെ വേഷത്തിലാണ് 'രാമായണ'യിൽ കാജൽ എത്തുന്നത്.

Actress Kajal Aggarwal talks about an unsettling fan encounter.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെണ്‍മക്കള്‍ എന്ന് പറഞ്ഞിട്ടില്ല; മക്കള്‍ക്ക് പകര്‍ന്നു നല്‍കണമെന്നാണ് പറഞ്ഞത്; ഇതില്‍ എന്ത് സ്ത്രീ വിരുദ്ധത?; വിശദീകരണവുമായി മുഖ്യമന്ത്രി

പശ്ചിമഘട്ട പരിസ്ഥിതി ലോല പ്രദേശം: കേരളത്തിലെ ഗ്രാമങ്ങൾ 131 ആയി ഉയർന്നു; കേന്ദ്രം ഏഴാം കരട് വിജ്ഞാപനം ഇറക്കി

റഷ്യക്കെതിരെ ഉപരോധ ബില്‍ പാസാക്കി യുഎസ് സെനറ്റ്; ഇന്ത്യക്കും ചൈനക്കും 100% വരെ താരിഫ് ചുമത്താന്‍ വ്യവസ്ഥ

പദ്ധതികള്‍ വൈകുന്നത് ഒഴിവാക്കും; ഖജനാവ് ചോരില്ല; അഞ്ച് പ്രധാന പരിഷ്‌കാരങ്ങളുമായി സര്‍ക്കാര്‍

മഴയില്‍ കുറവ്, വൈദ്യുതി ചാര്‍ജ് കൂടുമോ?; കൈയില്‍ നിന്ന് ഒരു രൂപ പോലും പോകാതെ മേൽക്കൂരയിൽ സോളാര്‍ വെയ്ക്കാം