Kalaranjini  വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'അദ്ദേഹത്തെ എല്ലാവരും ഒഴിവാക്കി, ഒരിക്കലും അറിഞ്ഞു കൊണ്ട് ചെയ്തത് അല്ല, ഒരു കയ്യബദ്ധം'; ശബ്ദം പോയതിനെക്കുറിച്ച് കലാരഞ്ജിനി

അദ്ദേഹം ഒരിക്കലും അറിഞ്ഞു കൊണ്ട് ചെയ്തത് അല്ല, ഒരു കയ്യബദ്ധം.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

മേക്കപ്പ് ആർട്ടിസ്റ്റിന്റെ ചെറിയൊരു പിഴവിലൂടെയാണ് നടി കലാര‍ഞ്ജിനിയുടെ ശബ്ദം നഷ്ടമായത്. ഇപ്പോഴിതാ അതേക്കുറിച്ച് കലാരഞ്ജിനി പങ്കുവച്ച വാക്കുകളാണ് ശ്രദ്ധ നേടുന്നത്. രക്തം ഛർദ്ദിക്കുന്ന സീനിൽ വെളിച്ചെണ്ണയ്ക്ക് പകരം ആസിഡ് ചേർത്ത് മേക്കപ്പ് മാൻ ദ്രാവകം തയ്യാറാക്കിയതാണ് കലാരഞ്ജിനിയുടെ ശബ്​ദം നഷ്ടമാകാൻ കാരണമായത്.

മൂന്ന് മാസത്തോളം ആശുപത്രിയിൽ കിടന്ന നടിക്ക് ഒരുപാട് ചികിത്സകൾ നടത്തിയിട്ടും ശബ്ദം പൂർണമായും തിരികെ കിട്ടിയില്ല. കാൻ ചാനൽ മീഡിയ എന്ന യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു കലാരഞ്ജിനി. "ആ സമയത്ത് അദ്ദേഹത്തിന് ഭയങ്കര വിഷമം ആയിരുന്നു. എല്ലാവരും അദ്ദേഹത്തെ എല്ലാ സെറ്റിൽ നിന്നും ഒഴിവാക്കി. പിന്നെ അദ്ദേഹത്തിന്റെ അവസാന നാളുകളിൽ ഞാനായിരുന്നു സഹായിക്കാനുണ്ടായിരുന്നത്.

അവരുടെ മക്കളുമൊക്കെ നമ്മളോട് ഇപ്പോഴും വളരെ നല്ല ബന്ധത്തിലാണ്. ചെറിയ കയ്യബദ്ധമായിരുന്നു അത്. അങ്ങനെ സംഭവിച്ചതിൽ അദ്ദേഹത്തിനും ഒരുപാട് ദു:ഖം ആയിരുന്നിരിക്കും. ആ മനുഷ്യന് അത്രത്തോളം ദു:ഖം വന്നിരിക്കും. അദ്ദേഹത്തിന്റെ തൊഴിലിനോട് അങ്ങനെ ചെയ്യില്ല. മലയാളത്തിലെ ഏറ്റവും വലിയ മേക്കപ്പ്മാനാണ് കെ വി ഭാസ്കർ. അദ്ദേഹം ഒരിക്കലും അറിഞ്ഞു കൊണ്ട് ചെയ്തത് അല്ല, ഒരു കയ്യബദ്ധം.

പക്ഷേ അതെന്റെ ജീവിതവും ഇങ്ങനെയാക്കുമെന്ന് അദ്ദേഹവും വിചാരിച്ചു കാണില്ലല്ലോ. അതുകൊണ്ട് എനിക്ക് വലിയ ദു:ഖങ്ങളൊന്നുമുണ്ടായിട്ടില്ല. ഞാൻ അന്ന് മുതൽ അഭിനയിക്കുന്നു. അതിന് കാരണം എന്റെ സഹപ്രവർത്തകർ ആയിട്ടുള്ള എല്ലാ ആർട്ടിസ്റ്റുകളും യൂണിറ്റ് വരെ ഉണ്ടായിരുന്നു. ഞാൻ ഡയലോ​ഗ് പറയുമ്പോൾ സൈലൻസ് എന്ന് പറയും. കാരണം കൂടെ അഭിനയിക്കുന്നവർക്ക് റിയാക്ഷൻ ചെയ്യണ്ടേ.

അതിന് എല്ലാവരും എന്നോട് സഹകരിച്ചതു കൊണ്ടാണ് ഇത് മുന്നോട്ട് പോയത്. ഞാൻ ഡബ്ബ് ചെയ്യണോ എന്ന് എല്ലാവരോടും ഞാൻ ചോദിച്ചിട്ടുണ്ട്. ഞാനങ്ങനെ വിചാരിച്ചിട്ടേയില്ല. അമ്പിളിയായിരുന്നു എനിക്കെല്ലാം ഡബ്ബ് ചെയ്തു കൊണ്ടിരുന്നത്. ഇന്നില്ല. കല ചേച്ചിയുടെ ശബ്ദം തന്നെ വേണമെന്ന് പറഞ്ഞത് റോഷൻ ആൻഡ്രൂസ് ആണ്.

കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ

ഇവിടെ ക്ലിക്ക് ചെയ്യുക

അപ്പോഴും എനിക്ക് കോൺഫിഡൻസ് ഇല്ലായിരുന്നു. എനിക്ക് കാണുമ്പോൾ വേണ്ടായിരുന്നു എന്നു തോന്നും. പിന്നെ ചിറകൊടിഞ്ഞ കിനാവുകളിൽ ചെയ്തു. കൃഷ്ണദാസ് ഭരതനാട്യം മുതൽ ചേച്ചി മതി എന്ന് പറഞ്ഞ്, ആ ശബ്ദത്തിനെ കൊണ്ടുവന്നു. അതിന് എനിക്ക് വലിയൊരു നന്ദി ഉണ്ട്".- കലാരഞ്ജിനി പറഞ്ഞു.

Kalaranjini talks about makeup artist KV Bhaskar.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വിമാനം ബോധപൂർവ്വം താഴേക്ക് പതിപ്പിച്ച് തകർക്കാനായിരുന്നു പദ്ധതി; എനിക്ക് മരിക്കാൻ ഭയമില്ല': ഒമാനി കോ-പൈലറ്റിന്റെ ഞെട്ടിക്കുന്ന കുറ്റസമ്മതം

ഇന്‍ഷുറന്‍സ് വിധി വന്ന ശേഷം കിച്ചു വിളിച്ചിരുന്നുവോ? രേണു സുധി പറയുന്നു

സര്‍ക്കാര്‍ ആശുപത്രികളില്‍ ഇനി മരുന്ന് ക്ഷാമം ഉണ്ടാവില്ല!; ജില്ലാതല നിരീക്ഷണ സമിതി രൂപീകരിക്കാന്‍ നിര്‍ദേശം

വയോധികയുടെ മാല കവർന്ന കേസ്; യുവാവ് എറണാകുളത്തുനിന്ന് പിടിയിൽ

'ഒന്നര വർഷത്തിന് ശേഷം ബ്രേക്ക് അപ്പായി; പിന്നെ യുവന്റെ പ്രണയ​ഗാനങ്ങളെല്ലാം ഇരുന്ന് കേട്ടു'; തുറന്നുപറഞ്ഞ് ജേസൺ സഞ്ജയ്