കാളിദാസ് ജയറാം, താരിണി/ വിഡിയോ സ്ക്രീൻഷോട്ട് 
Entertainment

'നാൻ അതു സൊല്ലിയേ ആകണം, നീ അവളോ അഴക്'; പൊതുവേദിയിൽ താരിണിയെ പ്രൊപ്പോസ് ചെയ്‌ത് കാളിദാസ്, വിഡിയോ 

സൂര്യയുടെ ശബ്‌ദത്തിൽ താരിണിയെ പ്രൊപ്പോസ് ചെയ്‌ത് കാളിദാസ്

Author : സമകാലിക മലയാളം ഡെസ്ക്

പൊതുവേദിയില്‍ പ്രണയിനിയെ പ്രൊപ്പോസ് ചെയ്‌ത് നടന്‍ കാളിദാസ് ജയറാം. ഷീ തമിഴ് നക്ഷത്രം 2023 അവാര്‍ഡ്‌സ്  വേദിയില്‍ വെച്ചാണ് കാളിദാസ് കാമുകിയും മോഡലുമായ താരിണി കലിംഗരായരുവിനെ പ്രൊപ്പോസ് ചെയ്‌തത്. അവര്‍ഡ് ഷോയുടെ പ്രമോ വിഡിയോയിലാണ് ഇരുവരുടെയും പ്രണയരംഗങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഷീ തമിഴ് നക്ഷത്രം 2023 അവാര്‍ഡ്‌സ് നൈറ്റില്‍ താരിണിക്കൊപ്പം എത്തിയതായിരുന്നു കാളിദാസ്. ഷീ തമിഴിന്റെ ബെസ്റ്റ് ഫാഷന്‍ മോഡലിനുള്ള 2023 അവാര്‍ഡ് താരിണിക്കായിരുന്നു.

പുരസ്‌കാരം ഏറ്റുവാങ്ങുന്നതിനിടെ താരിണിയുടെ നേട്ടത്തില്‍ അഭിമാനിക്കുന്ന ഒരാളിവിടെ ഉണ്ടെന്നും അദ്ദേഹത്തെ കുറിച്ച് പറയാതിരിക്കാനാകില്ലെന്നും അവതാരക പറയുന്നുണ്ട്. തുടര്‍ന്ന് കാളിദാസിനെ വേദിയിലേക്ക് ക്ഷണിക്കുകയായിരുന്നു. ഇരുവരും തമ്മിലുള്ള ബന്ധമെന്താണെന്ന ചോദ്യത്തിന് താന്‍ താരിണിയെ കല്യാണം കഴിക്കാന്‍ പോകുന്നു എന്നായിരുന്നു കാളിദാസിന്റെ മറുപടി.  വാരണമായിരം എന്ന ചിത്രത്തില്‍ നായകന്‍ നായികയെ പ്രൊപ്പോസ് ചെയ്യുന്ന രീതിയിൽ സൂര്യയുടെ ശബ്ദം അനുകരിച്ചാണ് താരിണിയെ താരം പ്രൊപ്പോസ് ചെയ്യുന്നത്. താരിണിയെ വേദിയില്‍ വെച്ച് കാളിദാസ് എടുത്തുപൊക്കുന്നതും പ്രമോ വിഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

കഴിഞ്ഞ വര്‍ഷമാണ് താരിണിയുമായുള്ള പ്രണയം സോഷ്യല്‍മീഡിയയിലൂടെ താരം വെളിപ്പെടുത്തിയത്. 2021ലെ ലിവാ മിസ് ദിവാ റണ്ണറപ്പായ താരിണി നീല​ഗിരി സ്വദേശിനിയാണ്. തിരുവോണ ദിനത്തില്‍ കാളിദാസ് പങ്കുവെച്ച കുടുംബ ചിത്രത്തിലും താരിണിയുണ്ടായിരുന്നു. കഴിഞ്ഞ ദിവസമാണ് മാളവിക തന്റെ കാമുകന്റെ ചിത്രം ഇന്‍സ്റ്റഗ്രാമിലൂടെ വെളിപ്പെടുത്തിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇനി മണിക്കൂറുകൾ മാത്രം; ഭരണത്തുടർച്ചയെന്ന് എൽഡിഎഫ്, അധികാരത്തിൽ എത്തുമെന്ന് യുഡിഎഫ്; ജനവിധി കാത്ത് രാഷ്ട്രീയ കേരളം

കടലിനടിയില്‍ ലോകത്തിലെ ഏറ്റവും വലിയ ദേശീയ പതാക; ആന്റമാന് ഗിന്നസ് റെക്കോര്‍ഡ് (വിഡിയോ)

വീണ്ടും കടല്‍ക്കൊള്ളക്കാര്‍; യെമന്‍ തീരത്തു നിന്നും എണ്ണക്കപ്പല്‍ തട്ടിക്കൊണ്ടുപോയി

കൊട്ടിയൂര്‍ വൈശാഖോത്സവം 28ന് തുടങ്ങും; ജൂണ്‍ എട്ടിന് ഇളനീരാട്ടം

കേരളം ആര് ഭരിക്കും... ജനവിധി അറിയാൻ ഇനി മണിക്കൂറുകൾ മാത്രം, ഗ്രേറ്റ് നിക്കോബാറിൽ രാഹുലിന് കേന്ദ്രത്തിന്റെ മറുപടി... ഇന്നത്തെ 5 പ്രധാന വാർത്തകൾ

SCROLL FOR NEXT