Kalyani Priyadarshan ഇൻസ്റ്റ​ഗ്രാം
Entertainment

'അഭിമുഖങ്ങള്‍ നല്‍കാന്‍ ഭയം, എന്നെ ആളുകള്‍ പലപ്പോഴും തെറ്റിദ്ധരിച്ചിട്ടുണ്ട്'; കാരണം വെളിപ്പെടുത്തി കല്യാണി

കഥാപാത്രങ്ങളുടെ മുഖംമൂടി

സമകാലിക മലയാളം ഡെസ്ക്

മലയാളത്തിന്റെ യുവതാരമാണ് കല്യാണി പ്രിയദര്‍ശന്‍. ഈ ഓണത്തിന് കല്യാണിയുടേതായി രണ്ട് സിനിമകളാണ് തിയേറ്ററുകളിലെത്തുന്നത്. സൂപ്പര്‍ ഹീറോയായി എത്തുന്ന ലോകയും റോം കോം ചിത്രമായ ഓടും കുതിര ചാടും കുതിരയും. ആകാംഷയോടെയാണ് കല്യാണിയും ആരാധകരും ഈ ഓണക്കാലത്ത് കാത്തിരിക്കുന്നത്.

ഇന്ന് സിനിമകള്‍ നിര്‍മിക്കുന്നത് പോലെ തന്നെ പ്രധാനപ്പെട്ടതാണ് അവ കൃത്യമായി മാര്‍ക്കറ്റ് ചെയ്യുകയെന്നത്. സിനിമാ പ്രൊമോഷനുകളില്‍ ഏറ്റവും കൂടുതല്‍ സഹായിക്കുന്നത് അഭിമുഖങ്ങളാണ്. എന്നാല്‍ തനിക്ക് അഭിമുഖങ്ങള്‍ നല്‍കാന്‍ താല്‍പര്യമില്ലെന്നാണ് കല്യാണി പറയുന്നത്.

കല്യാണിയ്ക്ക് അഭിമുഖങ്ങളോട് താല്‍പര്യമില്ലാതാകാന്‍ ചില കാരണങ്ങളുണ്ട്. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ അതേക്കുറിച്ച് കല്യാണി സംസാരിക്കുന്നുണ്ട്. തന്നെ ആളുകള്‍ തെറ്റിദ്ധരിക്കുമോ എന്ന ഭയമാണ് കല്യാണി പറയുന്ന കാരണം.

''അഭിമുഖങ്ങള്‍ നല്‍കുമ്പോള്‍ ഞാന്‍ വളരെ വള്‍നറബിള്‍ ആകും. ഞാന്‍ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ മുഖംമൂടികള്‍ക്ക് പിന്നില്‍ ഒളിക്കാനാണ് എനിക്കിഷ്ടം. അഭിമുഖങ്ങള്‍ നല്‍കുമ്പോള്‍ ഞാന്‍ ആരെണന്ന വിധിക്കപ്പെടലുകള്‍ ഉണ്ടാകുമെന്ന ഭയം എനിക്കുണ്ട്. ഞാന്‍ വളരെ പ്രൈവറ്റായൊരു ആളാണ്. എന്നെ വളര്‍ത്തിയതും അങ്ങനെയാണ്. കാര്യങ്ങളെ സാഹചര്യത്തില്‍ നിന്നും അടര്‍ത്തിയെടുത്ത് സംസാരിക്കുന്നൊരു കാലത്താണ് നമ്മള്‍ ജീവിക്കുന്നത്. മുമ്പ് പലപ്പോഴായി എന്നെ തെറ്റിദ്ധരിച്ചിട്ടുണ്ട്. അതിനാല്‍ വീണ്ടും തെറ്റിദ്ധരിക്കപ്പെടുമെന്ന ഭയം എനിക്കുണ്ട്'' എന്നാണ് കല്യാണി പറയുന്നത്.

മലയാള സിനിമയ്ക്ക് ലഭിക്കുന്ന സ്വീകാര്യതയെക്കുറിച്ചും കല്യാണി അഭിമുഖത്തില്‍ സംസാരിക്കുന്നുണ്ട്. അതേസമയം മലയാളം ചെറിയ ഇന്‍ഡസ്ട്രിയാണെന്ന് പറയുന്നത് ശരിയല്ലെന്നും താരം പറയുന്നുണ്ട്. ''ഇപ്പോഴും ആളുകള്‍ വന്ന് ഞങ്ങള്‍ക്ക് മലയാളം സിനിമകള്‍ ഇഷ്ടമാണ്. വളരെ സിമ്പിളായ, ചെറിയ ഇന്‍ഡസ്ട്രിയാണല്ലോ എന്ന് പറയും. സിമ്പിളായിരിക്കും, പക്ഷെ ചെറുതല്ല എന്ന് ഞാന്‍ അവരോട് പറയും. നിങ്ങള്‍ക്ക് പരിചയമുള്ളത് പോലൊരു സ്‌പെക്ടക്കിള്‍ ആയിരിക്കണമെന്നില്ല. പക്ഷെ, എന്റെ കാഴ്ചപ്പാടില്‍ വലിയ സിനിമകളാണ്'' എന്നാണ് കല്യാണി പറയുന്നത്.

Kalyani Priyadarshan reveals why she is not comfortable giving interviews.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Kerala State Film Awards 2025: മികച്ച നടൻ മമ്മൂട്ടി, നടി ഷംല ഹംസ, ചിത്രം മഞ്ഞുമ്മൽ ബോയ്സ്

'അതെയും താണ്ടി പുനിതമാനത്...'; ചരിത്രം കുറിച്ച 'കുടികാര പൊറുക്കികള്‍'; സ്റ്റേറ്റ് അവാര്‍ഡ് മഞ്ഞുമ്മലിലെ പിള്ളേര്‍ തൂക്കി!

രഞ്ജി ട്രോഫി; ആദ്യ ഇന്നിങ്സിൽ 238 റൺസിന് പുറത്ത്; ഫോളോ ഓൺ ചെയ്ത് കേരളം

'നിഷ്‌കളങ്ക മനസുള്ളയാള്‍, കട്ടന്‍ ചായയും പരിപ്പുവടയുമെന്ന് പറഞ്ഞ് വ്യക്തിഹത്യ ചെയ്യാന്‍ ശ്രമിച്ചു'; ഇപിയുടെ ആത്മകഥ പ്രകാശനം ചെയ്തു

കേരളം: മുന്നേറ്റത്തിന്റെ മിഴിവും പ്രതിസന്ധികളുടെ നിഴലും

SCROLL FOR NEXT