Kalyani Priyadarshan and Mohanlal ഫെയ്സ്ബുക്ക്
Entertainment

ആ നേട്ടത്തില്‍ ഇനി മോഹന്‍ലാല്‍ ഒറ്റയ്ക്കല്ല; ലാലേട്ടന്റെ കോട്ടയ്ക്ക് വിള്ളലിട്ട് കല്യാണി; ചരിത്രം കുറിച്ച് ലോക

കുതിപ്പ് തുടരുകയാണ് ലോക ചാപ്റ്റര്‍ 1: ചന്ദ്ര

സമകാലിക മലയാളം ഡെസ്ക്

ബോക്‌സ് ഓഫീസില്‍ കുതിപ്പ് തുടരുകയാണ് ലോക ചാപ്റ്റര്‍ 1: ചന്ദ്ര. കല്യാണി പ്രിയദര്‍ശന്‍ ടൈറ്റില്‍ വേഷത്തിലെത്തുന്ന സൂപ്പര്‍ ഹീറോ ചിത്രം സമാനതകളില്ലാത്ത വിജയമാണ് നേടുന്നത്. ഓണത്തിന് മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് ചിത്രത്തേയും ഫഹദ് ഫാസില്‍ ചിത്രത്തേയും പിന്നിലാക്കിയാണ് കല്യാണിയുടെ ലോക വിന്നറാകുന്നത്. ആദ്യ ദിവസം ഹൃദയപൂര്‍വ്വത്തേക്കാള്‍ ഒരുപടി പിന്നിലായിരുന്നുവെങ്കിലും വൈകുന്നേരത്തോടെ ലോക കത്തിക്കയറുകയായിരുന്നു. ആ കുതിപ്പ് ഉടനെയൊന്നും അവസാനിക്കാന്‍ പോകുന്നില്ലെന്നാണ് ബോക്‌സ് ഓഫീസ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

കേരളത്തില്‍ ലോക പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകളുടെ എണ്ണം കൂട്ടിയിട്ടുണ്ട്. നേരത്തെ 250 സ്‌ക്രീനുകളിലായി റിലീസ് ചെയ്ത സിനിമയ്ക്ക് ഇപ്പോള്‍ 330 സ്‌ക്രീനുകള്‍ ലഭിച്ചിട്ടുണ്ട്. ഇതിന് പുറമെ മിക്ക തിയേറ്ററുകളിലും കൂടുതള്‍ ഷോകളും ചാര്‍ട്ട് ചെയ്തിട്ടുണ്ട്. രാവിലെ ആറ് മണിക്കും രാത്രി പത്ത് മണിക്ക് ശേഷവുമെല്ലാം ഷോകള്‍ ചേര്‍ത്തിട്ടുണ്ട്. എന്നിട്ടും ടിക്കറ്റുകള്‍ കിട്ടാനില്ലാത്ത അവസ്ഥയാണ് മിക്കയിടത്തും സംഭവിക്കുന്നത്.

ബോക്‌സ് ഓഫീസ് കളക്ഷനില്‍ സമീപകാലത്തെ മിക്ക ഹിറ്റുകളേയും ലോക പിന്നിലാക്കുമെന്നുറപ്പായിരിക്കുകയാണ്. ഇന്‍ഡസ്ട്രി ഹിറ്റിലേക്കുള്ള പോക്കാണിതെന്നാണ് ആരാധകര്‍ പറയുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് പതിപ്പുകള്‍ക്കും മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ഇതിനിടെ ഇന്നലെ ലോക അപൂര്‍വ്വമായൊരു നേട്ടവും സ്വന്തമാക്കി.

രണ്ടാം ദിവസം 15 കോടിയും മൂന്നാം ദിവസം 14 കോടിയും നേടിയ ലോക നാലാം ദിവസമായ ഇന്നലെ മാത്രം നേടിയത് 20 കോടിയിലധികമാണ്. റിലീസിന് ശേഷമുള്ള ആദ്യ ഞായറാഴ്ച പരാമവധി ബിസിനസുണ്ടാക്കാന്‍ ലോകയ്ക്ക് സാധിച്ചിട്ടുണ്ട്. ഒറ്റ ദിവസം കൊണ്ട് 20 കോടിയെന്ന നമ്പര്‍ മറികടന്നതിലൂടെ മോഹന്‍ലാലിന് മാത്രം സാധ്യമായൊരു നേട്ടമാണ് കല്യാണി പ്രിയദര്‍ശന്‍ സ്വന്തമാക്കിയിരിക്കുന്നത്.

ഇതിന് മുമ്പ് എട്ട് തവണയാണ് മലയാളത്തില്‍ ഒരു ദിവസം 20 കോടി നേടിയ സിനിമകളുണ്ടായത്. എട്ട് തവണയും ആ നേട്ടം മോഹന്‍ലാല്‍ സിനിമകള്‍ക്കായിരുന്നു. ലിസ്റ്റിലെ ആദ്യ അഞ്ച് സ്ഥാനവും മോഹന്‍ലാലിന്റെ എമ്പുരാനാണ്. റിലീസ് ദിവസം 68 കോടിയും, പിന്നീട് 34.5 കോടിയും 35 കോടിയും 39 കോടിയും 26.2 കോടിയുമാണ് എമ്പുരാന്‍ നേടിയത്. ആറാമതുള്ളത് തുടരും ആണ്. രണ്ടാം ദിവസം 25.9 കോടിയും മൂന്നാം നാള്‍ 26.1 കോടിയുമാണ് തുടരും നേടിയത്. ആദ്യമായി ഒരു ദിവസം 20 കോടിയെന്ന നേട്ടം സ്വന്തമാക്കിയത് മോഹലാലിന്റെ തന്നെ മരക്കാറാണ്.

ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ നോണ്‍ മോഹന്‍ലാല്‍ ചിത്രമായി മാറുകയാണ് ലോക ചാപ്റ്റര്‍ 1: ചന്ദ്ര. ഇതിലൂടെ മോഹന്‍ലാലിന് മാത്രം സാധ്യമായിരുന്ന നേട്ടം സ്വന്തമാക്കുകയാണ് കല്യാണി പ്രിയദര്‍ശന്‍. മോഹന്‍ലാല്‍ ചിത്രത്തോടൊപ്പം റിലീസ് ചെയ്താണ് കല്യാണി ഈ നേട്ടം സ്വന്തമാക്കുന്നതെന്നതും ശ്രദ്ധേയമാണ്. ലോക ഈ കുതിപ്പ് തുടരുകയാണെങ്കില്‍ ബോക്‌സ് ഓഫീസ് കളക്ഷന്‍ അവസാനിക്കുമ്പോഴേക്കും 200 കോയിലേക്ക് എത്തുമെന്നാണ് കരുതപ്പെടുന്നത്.

Kalyani Priyadarshan makes history as the only star apart Mohanlal whose movie crossed 20 cr in a single day.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുതു ചരിത്രമെഴുതി ഇന്ത്യ! വനിതാ ലോകകപ്പ് കിരീടം സ്വന്തം; ഹര്‍മന്‍പ്രീതും പോരാളികളും ലോകത്തിന്റെ നെറുകയില്‍

മമ്മൂട്ടിയോ ആസിഫ് അലിയോ?; സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും

'വെള്ളാപ്പള്ളി ശ്രീനാരായണ ഗുരുവിനെ പഠിക്കണം, എന്നാല്‍ നന്നാകും'

രണ്ടു ദിവസത്തെ സന്ദര്‍ശനം; ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന്‍ ഇന്നു കേരളത്തിലെത്തും

ഇന്ന് വലിയ ഭാ​ഗ്യമുള്ള ദിവസം; ഈ നക്ഷത്രക്കാർക്ക് യാത്രകൾ ​ഗുണകരം

SCROLL FOR NEXT