കമൽ ഹാസനും റഹ്മാനും ഓസ്കർ മ്യൂസിയത്തിൽ/ ഇൻസ്റ്റ​ഗ്രാം 
Entertainment

'ഒരു ​ഗോട്ട് മറ്റൊരു ​ഗോട്ടിനെ കാണുന്നു'; കമൽ ഹാസന്റെ ചിത്രവുമായി എആർ റഹ്മാൻ, പോസ്റ്റ് ചെയ്തത് മറ്റൊരു ​ഗോട്ടെന്ന് ആരാധകർ

ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച ചിത്രത്തിലൂടെ റഹ്മാനാണ് മ്യൂസിയം സന്ദർശനത്തിന്റെ വിശേഷങ്ങൾ പങ്കുവച്ചത്  

Author : സമകാലിക മലയാളം ഡെസ്ക്

ന്ത്യൻ സിനിമാ ലോകത്തെ അഭിമാനങ്ങളാണ് കമൽ ഹാസനും എആർ റഹ്മാനും. ഇരുവരും ഒന്നിച്ച് ലോസ് ഏഞ്ചൽസിനെ ഓസ്കർ മ്യൂസിയം സന്ദർ‌ശിക്കുന്നതിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച ചിത്രത്തിലൂടെ റഹ്മാനാണ് മ്യൂസിയം സന്ദർശനത്തിന്റെ വിശേഷങ്ങൾ പങ്കുവച്ചത്. 

ക്ലാസിക്കൽ ഹോളിവുഡ് ചിത്രമായ ​ഗോഡ്ഫാദർ കാണുന്ന കമൽഹാസന്റെ ചിത്രമാണ് റഹ്മാൻ പങ്കുവച്ചത്. മാർലൺ ബ്രാൻഡോയെയാണ് സ്ക്രീനിൽ കാണുന്നത്. ഒരു ​ഗോട്ട് മറ്റൊരു ​ഗോട്ടിനെ കാണുന്നു എന്ന അടിക്കുറിപ്പിലാണ് റഹ്മാന്റെ പോസ്റ്റ്. സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് ചിത്രം. നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുമായി എത്തിയത്. മറ്റൊരു ​ഗോട്ട് അത് പങ്കുവച്ചു എന്നാണ് ആരാധകരുടെ കമന്റുകൾ. 

പ്രഭാസ് നായകനായി എത്തുന്ന കല്‍ക്കി 2898 എഡിയുടെ വിഡിയോ ലോഞ്ചിനായാണ് താരം യുഎസ്എയില്‍ എത്തിയത്. അതിനു പിന്നാലെ ഇന്ത്യന്‍ 2 സംവിധായകന്‍ ശങ്കറുമായി കണ്ട് ഡി ഏജിങ് സാങ്കേതിക വിദ്യയെക്കുറിച്ച് ചര്‍ച്ച ചെയ്തിരുന്നു. അതിനു പിന്നാലെയാണ് റഹ്മാനൊപ്പം ഓസ്‌കര്‍ മ്യൂസിയം സന്ദര്‍ശിക്കാനെത്തിയത്. 2009 ല്‍ സ്ലംഡോഗ് മില്യനേയര്‍ക്കായി ഓസ്‌കര്‍ പുരസ്‌കാരം നേടിയ റഹ്മാനെക്കുറിച്ചുള്ള വിവരങ്ങള്‍ ഡിജിറ്റല്‍ സ്‌ക്രീനില്‍ കാണുന്ന ഇരുവരുടേയും ചിത്രവും പുറത്തുവന്നു.  

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മഴ അതിതീവ്രം; ശക്തമായ കാറ്റ്, ഇടിമിന്നൽ; 14 ജില്ലകളിലും മുന്നറിയിപ്പ്

'30 കോടി കൊണ്ട് കല്യാണമണ്ഡപം പണിയാൻ നടക്കുന്ന‌ ആൾ ജാവലിൻ എറിഞ്ഞ് സ്വർണം നേടുമോ?'

11കാരിയെ പീഡിപ്പിച്ചു, നിർബന്ധിച്ച് പുകവലിക്ക് അടിമയാക്കാൻ ശ്രമിച്ചു; യുവാവിന് 22 വർഷം കഠിനതടവ്, 60,000 രൂപ പിഴ

ഇന്നും അതിതീവ്ര മഴയ്ക്ക് സാധ്യത, ശബരിമല നെയ്യ് ഇടപാടില്‍ വിജിലന്‍സ് അന്വേഷണം, ഇറാന് ട്രംപിന്റെ അന്ത്യശാസനം; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

ശബരിമലയിലെ മില്‍മ നെയ്യ് ഇടപാട്: വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്