Sandeep Reddy Vanga Response  Instagram
Entertainment

'അൽ പച്ചീനോയേക്കാളും ഡി നീറോയേക്കാളും മികച്ചവർ കമൽഹാസനും മമ്മൂട്ടിയും; സംശയമുണ്ടെങ്കിൽ ഫിലിമോഗ്രഫി പരിശോധിക്കൂ': സന്ദീപ് റെഡ്ഡി വാങ്ക

അൽ പച്ചീനോയോടും റോബർട്ട് ഡി നീറോയോടും എനിക്ക് ആരാധനയുണ്ട്. പക്ഷേ ഇവരുടെ സിനിമകൾ കണ്ടാൽ, അവരേക്കാൾ മികച്ചതാണെന്ന് മനസ്സിലാകും.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ചന്ദ്ര സ്വസ്തി

അൽ പച്ചീനോ, റോബർട്ട് ഡി നീറോ തുടങ്ങിയ ഹോളിവുഡ് ഇതിഹാസങ്ങളേക്കാൾ മികച്ച അഭിനേതാക്കളാണ് കമൽഹാസൻ, മമ്മൂട്ടി, ചിരഞ്ജീവി എന്നിവരെന്ന് സംവിധായകൻ സന്ദീപ് റെഡ്ഡി വാങ്ക. ഈ താരങ്ങളുടെ സിനിമാജീവിതവും അവർ അവതരിപ്പിച്ച കഥാപാത്രങ്ങളും പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകുമെന്നും സംശയമുള്ളവർ അവരുടെ ഫിലിമോഗ്രഫി പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യൻ താരങ്ങളുടെ അഭിനയമികവും സിനിമകളുടെ വൈവിധ്യവും വേണ്ടത്ര ചർച്ച ചെയ്യപ്പെടാത്തതിൽ സിനിമകളുടെ പോസ്റ്ററുകളുടെ നിലവാരവും ഒരു കാരണമാണെന്ന് സന്ദീപ് റെഡ്ഡി വാങ്ക അഭിപ്രായപ്പെട്ടു. ഇന്ത്യൻ സിനിമകളുടെ പഴയ പോസ്റ്ററുകൾ ഡിജിറ്റൈസ് ചെയ്യുകയും പുനർനിർമിക്കുകയും ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഹൈദരാബാദിൽ ഫരീദൂൻ ഷഹ്രിയാറുമായി നടത്തിയ സംഭാഷണത്തിനിടെയാണ് സന്ദീപ് റെഡ്ഡി വാങ്കയുടെ ഈ പരാമർശം. കബീർ സിങ്, അനിമൽ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകന്റെ വാക്കുകൾ ഇപ്പോൾ സിനിമാ ആരാധകർക്കിടയിൽ ചർച്ചയായിരിക്കുകയാണ്.

സന്ദീപ് റെഡ്ഡി വാങ്കയുടെ വാക്കുകൾ:

"സത്യസന്ധമായി പറഞ്ഞാൽ, കമൽഹാസൻ സാർ, മമ്മൂട്ടി സാർ, ചിരഞ്ജീവി സാർ എന്നിവരുടെ സിനിമാജീവിതവും അവർ ചെയ്തുവെച്ച സിനിമകളും കഥാപാത്രങ്ങളും പരിശോധിച്ചാൽ അൽ പച്ചീനോയേക്കാളും റോബർട്ട് ഡി നീറോയേക്കാളും മികച്ച നടന്മാരാണ് ഇവരെന്ന് മനസ്സിലാകും. സംശയമുണ്ടെങ്കിൽ അവരുടെ ഫിലിമോഗ്രഫി എടുത്തുനോക്കൂ.

പ്രശ്നം എന്താണെന്നുവെച്ചാൽ ഇന്ത്യൻ സിനിമകളുടെ പോസ്റ്ററുകളുടെ നിലവാരം അത്ര മികച്ചതല്ല. എനിക്ക് ഏറെ ഇഷ്ടമുള്ള കമൽഹാസൻ സാറിന്റെയും മമ്മൂട്ടി സാറിന്റെയും ചിരഞ്ജീവി സാറിന്റെയും നിരവധി സിനിമകളുണ്ട്. എന്നാൽ അവയിൽ പലതിന്റെയും പോസ്റ്ററുകളുടെ നിലവാരം മോശമാണ്. ആ സിനിമകളുടെ പോസ്റ്ററുകൾ ഡിജിറ്റൈസ് ചെയ്യാനും പുനർനിർമിക്കാനും കൂടുതൽ പരിശ്രമം നടത്തണമെന്നാണ് എന്റെ ആഗ്രഹം.

അങ്ങനെ ചെയ്തിരുന്നെങ്കിൽ ആ സിനിമകളെക്കുറിച്ച് നമുക്ക് കൂടുതൽ സംസാരിക്കാമായിരുന്നു. കാരണം, അത്രയേറെ മികച്ച സിനിമകൾ അവർ ചെയ്തുവെച്ചി‌ട്ടുണ്ട്. അവരുടെ സിനിമകളെയും അഭിനയത്തെയും ഞാൻ ഒരുപോലെ ആദരിക്കുന്നു

അൽ പച്ചീനോയോടും റോബർട്ട് ഡി നീറോയോടും എനിക്ക് വലിയ ബഹുമാനവും ആരാധനയുമുണ്ട്. പക്ഷേ ഈ മൂന്നു പേരുടെയും സിനിമകൾ കണ്ടാൽ, ചെയ്തുവെച്ചി‌ട്ടുള്ള സിനിമകളുടെ എണ്ണം കണ്ടാൽ, കഥാപാത്രങ്ങൾ കണ്ടാൽ, നമ്മുടെ താരങ്ങൾ അവരേക്കാളൊക്കെ മികച്ചതാണെന്ന് മനസ്സിലാകും.

'Kamal Haasan and Mammootty are better than Al Pacino and De Niro; says Sandeep Reddy Vanga

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മിഷൻ ചക്കകൊമ്പൻ ; മയക്കുവെടിയേറ്റ കാട്ടാന ഓടി ഡാമിൽ ചാടി, ബോട്ടിൽ പിന്തുടർന്ന് കരയ്ക്ക് കയറ്റി

കൊടുങ്ങല്ലൂരിൽ പെൺകുട്ടിക്ക് നേരെയുള്ള അതിക്രമം: പ്രതിയെ സംരക്ഷിക്കാൻ ശ്രമിച്ച കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് രാജിവെച്ചു

ബംഗാളില്‍ ഋതബ്രത ബാനര്‍ജിക്ക് കനത്ത തിരിച്ചടി; പ്രതിപക്ഷ നേതാവായി നിയമിച്ചത് ഹൈക്കോടതി റദ്ദാക്കി

കടന്നൽ കുത്തേറ്റ് ഗർഭിണിയായ പശു ചത്തു; രക്ഷിക്കാനെത്തിയ മൂന്ന് പേർക്ക് പരിക്ക്

പട്ടാപ്പകൽ ജ്വല്ലറിയിൽ ആയുധം കാട്ടി കവർച്ച; 20 പവൻ സ്വർണം കവർന്നു