Aparan Sen, Kamal Haasan and Shruti Haasan  ഇന്‍സ്റ്റഗ്രാം
Entertainment

'അപ്പ ബംഗാളി പഠിച്ചത് അപര്‍ണ സെന്നിനെ ഇംപ്രസ് ചെയ്യാന്‍; കടുത്ത പ്രണയമായിരുന്നു'; വെളിപ്പെടുത്തി ശ്രുതിഹാസന്‍

ഹേ റാമിലെ കഥാപാത്രത്തിന് പിന്നിലും ആ പ്രണയം

സമകാലിക മലയാളം ഡെസ്ക്

കമല്‍ഹാസന്‍ ബംഗാളി പഠിച്ചത് നടി അപര്‍ണ സെന്നിനെ ഇംപ്രസ് ചെയ്യാനായിരുന്നുവെന്ന് ശ്രുതിഹാസന്‍. അപര്‍ണ സെന്നിനോട് കമല്‍ഹാസന് കടുത്ത പ്രണയമായിരുന്നുവെന്നാണ് ശ്രുതിഹാസന്‍ പറയുന്നത്. കൂലിയില്‍ തനിക്കൊപ്പം അഭിനയിച്ച സത്യരാജിനൊപ്പമുള്ളൊരു ടോക്ക് ഷോയിലായിരുന്നു ശ്രുതിയുടെ വെളിപ്പെടുത്തല്‍.

തമിഴിന് പുറമെ തെലുങ്കിലും ഹിന്ദിയിലുമെല്ലാം അഭിനയിച്ച് കയ്യടി നേടിയിട്ടുണ്ട് ശ്രുതി. ഒന്നിലധികം ഭാഷകള്‍ അറിയുമെന്നതില്‍ ശ്രുതിയെ അഭിനന്ദിക്കുകയായിരുന്നു സത്യരാജ്. ഇത് നിനക്ക് അച്ഛനില്‍ നിന്നും കിട്ടിയ ഗുണമാണെന്നും അദ്ദേഹം ബംഗാളി പഠിച്ചാണ് ബംഗാളി സിനിമയില്‍ അഭിനയിച്ചതെന്നും സത്യരാജ് ചൂണ്ടിക്കാണിച്ചു. എന്നാല്‍ അത് അങ്ങനെയല്ലെന്നാണ് ശ്രുതി പറയുന്നത്.

''അദ്ദേഹം എന്തിനാണ് ബംഗാളി പഠിച്ചതെന്ന് അറിയുമോ? ആ സമയത്ത് അദ്ദേഹത്തിന് അപര്‍ണ സെന്നിനോട് പ്രണയമായിരുന്നു. അവരെ ഇംപ്രസ് ചെയ്യിക്കാനാണ് അദ്ദേഹം ബാംഗാളി പഠിച്ചത്. അല്ലാതെ സിനിമയ്ക്ക് വേണ്ടിയൊന്നുമല്ല'' എന്നാണ് ശ്രുതി പറഞ്ഞത്. പിന്നീട് കമല്‍ ഹേ റാം എന്ന സിനിമയില്‍ റാണി മുഖര്‍ജി അവതരിപ്പിച്ച കഥാപാത്രത്തിന് അപര്‍ണ എന്ന് പേരിട്ടതും അവരെ ബംഗാള്‍ സ്വദേശിയാക്കിയതുമെല്ലാം അപര്‍ണ സെന്നിനോടുള്ള പ്രണയം മൂലമാണെന്നും ശ്രുതി പറയുന്നുണ്ട്.

നേരത്തെ നല്‍കിയൊരു അഭിമുഖത്തില്‍ താന്‍ എന്നും അച്ഛന്റെ നിഴലിലാണെന്ന് ശ്രുതി പറഞ്ഞിരുന്നു. ''എന്നോട് എല്ലായിപ്പോഴും ആളുകള്‍ ചോദിച്ചിരുന്നത് അദ്ദേഹത്തെക്കുറിച്ചായിരുന്നു. ഞാന്‍ ശ്രുതിയാണ്, എനിക്ക് എന്റേതായ വ്യക്തിത്വമുണ്ട്. ആളുകള്‍ എന്നെ ചൂണ്ടി കമല്‍ഹാസന്റെ മകള്‍ എന്ന് പറയുമ്പോള്‍ അല്ല എന്റെ അച്ഛന്‍ ഡോക്ടര്‍ രാമചന്ദ്രന്‍ ആണെന്ന് ഞാന്‍ പറയും. അദ്ദേഹം ഞങ്ങളുടെ ഡെന്റിസ്റ്റായിരുന്നു. ഞാന്‍ പൂജ രാമചന്ദ്രന്‍ ആണെന്ന് ഞാന്‍ അവരോട് പറയും'' എന്നാണ് ശ്രുതി പറഞ്ഞത്.

കൂലിയാണ് ശ്രുതി ഹാസന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. രജനികാന്ത് നായകനായ കൂലിയുടെ സംവിധാനം ലോകേഷ് കനകരാജ് ആണ്. സത്യരാജ്, ആമിര്‍ ഖാന്‍, ഉപേന്ദ്ര, സൗബിന്‍ ഷാഹിര്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തിയിരുന്നു.

Kamal Haasan learned Bengali to impress Aparna Sen says daughter Shruti Haasan

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പനെയും ശരണമന്ത്രത്തെയും അപമാനിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തില്‍ കേസ്

ചങ്ങരോത്ത് പഞ്ചായത്തിലെ ശുദ്ധികലശം; യുഡിഎഫ് പ്രവര്‍ത്തകര്‍ക്കെതിരെ എസ് സി/ എസ്ടി ആക്ട് പ്രകാരം കേസ്

ജപ്തി ഭീഷണി, ചാലക്കുടിയില്‍ ഗൃഹനാഥന്‍ ജീവനൊടുക്കി

ഭാരത് ടാക്‌സി നിരത്തിലേക്ക്, ജനുവരി ഒന്ന് മുതല്‍ സര്‍വീസ്

സ്കൂൾ പ്രവേശനത്തിന് പ്രായപരിധി തീരുമാനിക്കുന്ന തീയതിക്ക് മാറ്റം വരുത്തി യുഎഇ

SCROLL FOR NEXT