കമൽ ഹസൽ, മമ്മൂട്ടി ഉമ്മ ഫാത്തിമ ഇസ്മായിലിനൊപ്പം/ ചിത്രം ഇൻസ്റ്റാ​ഗ്രം 
Entertainment

'നിങ്ങൾ ഭാ​ഗ്യവാനാണ്, വലിയ സംതൃപ്‌തിയോടെയാകും ആ ഉമ്മ വിടപറഞ്ഞത്', മമ്മൂട്ടിയോട് കമൽ ഹസൻ 

മമ്മൂട്ടിയുടെ ഉമ്മ ഫാത്തിമ ഇസ്മായിലിന്റെ വിയോ​ഗത്തിൽ അനുശോചനം അറിയിച്ച് നടൻ കമൽ ഹാസൻ

സമകാലിക മലയാളം ഡെസ്ക്

മ്മൂട്ടിയുടെ ഉമ്മ ഫാത്തിമ ഇസ്മായിലിന്റെ വിയോ​ഗത്തിൽ അനുശോചനം അറിയിച്ച് നടൻ കമൽ ഹാസൻ. ജീവിച്ചിരിക്കുമ്പോൾ നിങ്ങൾ എത്തിപ്പെട്ട ഉയരങ്ങൾ കാണാൻ ഉമ്മയ്‌ക്ക് സാധിച്ചു. കാലത്തിന് മാത്രമേ താങ്കളുടെ വേദന സുഖപ്പെടുത്താൻ കഴിയൂയെന്നും കമൽ ട്വീറ്ററിലൂടെ പറഞ്ഞു.

'പ്രിയപ്പെട്ട സുഹൃത്ത് മമ്മൂക്ക, താങ്കളുടെ മാതാവിന്റെ വിയോഗത്തെ കുറിച്ചറിഞ്ഞു. നിങ്ങൾ ഭാഗ്യവാനാണ്. നിങ്ങളെത്തിയ ഉയരങ്ങൾ കാണാൻ ജീവിച്ചിരിക്കുമ്പോൾ ആ ഉമ്മയ്ക്ക് സാധിച്ചു. വലിയ സംതൃപ്തിയോടെയാകും അവർ ഈ ലോകത്തോട് വിടപറഞ്ഞത്. കാലത്തിനു മാത്രമേ നിങ്ങളുടെ വേദനയെ സുഖപ്പെടുത്താനാകൂ. ആ വേദനയിൽ ഞാനും പങ്കുചേരുന്നു' കമൽ ഹാസൻ എഴുതി.

വെള്ളിയാഴ്ച പുലർച്ചെയായിരുന്നു നടൻ മമ്മൂട്ടിയുടെ ഉമ്മ ഫാത്തിമ ഇസ്മായിൽ (93) അന്തരിച്ചത്. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ചെമ്പ് ജുമാ മസ്ജിദിൽ വെള്ളിയാഴ്ച വൈകീട്ട് സംസ്‌കാര ചടങ്ങുകൾ നടന്നു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 10,000 കോടി, കണക്ക് ഇങ്ങനെ

കെമിക്കൽ ഡൈയോടെ 'നോ' പറയാം, പ്രകൃതിദത്തമായി മുടി കറുപ്പിക്കാൻ ഇതാ ഒരു എളുപ്പ വഴി

സ്ട്രോക്ക് വന്നവരാണോ? ആരോ​ഗ്യം വീണ്ടെടുക്കാൻ സൂര്യപ്രകാശം സഹായിക്കും, പഠനം

'ഇന്ദ്രന്‍സിന് അതിവിനയം; മമ്മൂട്ടിയ്ക്ക് വരെ ദേഷ്യം വന്നു, ഇത്ര ഓവറാകരുത്'; കടന്നാക്രമിച്ച് സോഷ്യല്‍ മീഡിയ

'ഹൈക്കു' ചിത്രീകരണം തുടങ്ങി; ഒടിടി റൈറ്റ്സ് സ്വന്തമാക്കി നെറ്റ്ഫ്ലിക്സ്

SCROLL FOR NEXT