തെന്നിന്ത്യയിലും ബോളിവുഡിലുമെല്ലാം നിറഞ്ഞു നിന്നിരുന്ന നായികയാണ് മധുബാല. ഒരിടവേളയ്ക്ക് ശേഷം ഈയ്യടുത്താണ് മധുബാല മലയാളത്തിലേക്ക് തിരികെ വന്നത്. മധുബാല മുകേഷിനൊപ്പം മലയാളത്തില്‍ അഭിനയിച്ച ചിത്രമാണ് എന്നോടിഷ്ടം കൂടാമോ. ഈ ചിത്രത്തിലേക്ക് മധുബാല എത്തിയതിനെക്കുറിച്ചും ലൊക്കേഷന്‍ ഓര്‍മകളും പങ്കുവെക്കുകയാണ് വനിതയിലൂടെ കമല്‍. ആ വാക്കുകളിലേക്ക്:
''നായികാ പ്രാധാന്യമുള്ള വേഷമാണ്. പുതുമുഖനായികയ്ക്ക് വേണ്ടിയുള്ള തിരച്ചിലായിരുന്നു. അപ്പോഴാണ് മമ്മൂട്ടിയുടെ നായികയായി അഴകന്‍ എന്ന തമിഴ് സിനിമയില്‍ അഭിനയിച്ച മധുബാലയെ ശ്രദ്ധിക്കുന്നത്. ഇന്നത്തെ പോലെ സോഷ്യല്‍ മീഡിയ ഇല്ലാത്തതു കൊണ്ട് രണ്ടു വര്‍ഷം മുന്‍പ് ഒറ്റയാള്‍ പട്ടാളത്തില്‍ അഭിനയിച്ചെങ്കിലും തമിഴില്‍ മമ്മൂട്ടിയുടെ നായികയായെങ്കിലും മധു ബാലയുടെ മുഖം മലയാളിക്കു പരിചിതമായിരുന്നില്ല.
മുംബൈയിലായിരുന്നു മധുബാല. ഫോണിലൂടെയാണ് കഥ പറഞ്ഞത്. അഭിനയിക്കാം എന്ന് സമ്മതിച്ചു. ഷൂട്ടിങ് തുടങ്ങി. മമ്മൂട്ടിയുടെ നായികയായതു കൊണ്ടു തന്നെ ആ ഒരു താശോഭയും സെറ്റിലുള്ളവര്‍ മധുബാലയ്ക്ക് നല്‍കുന്നുണ്ടായിരുന്നു. അതുമാത്രമല്ല അന്യഭാഷയില്‍ നിന്നെത്തുന്ന നടിമാര്‍ സ്വാഭാവികമായും ഒരകലം സെറ്റില്‍ കാണിക്കും. ഇതു രണ്ടും കൂടിയായതോടെ മധുബാല സംസാരിക്കാതായി. ഷോട്ടിന് വിളിക്കുമ്പോള്‍ വരും, അഭിനയിക്കും, പിന്നെ ദൂരെ മാറിപ്പോയിരിക്കും. ദിലീപ് ചില തമാശകളുമായി ചെല്ലുന്നുണ്ടെങ്കിലും അതിനൊന്നും മധുബാലയെ ചിരിപ്പിക്കാന്‍ സാധിച്ചില്ല.
കാരണം, മലയാളം അറിയില്ല. തമിഴും അത്ര മനസിലാവില്ല. മുംബൈ നിന്നു വന്ന ഒരാള്‍ക്ക് ഈ അന്തരീക്ഷമായി ഇണങ്ങാന്‍ സമയമെടുക്കുമല്ലോ. സിനിമയില്‍ ക്യാംപസിനെ ഇളക്കി മറിക്കുന്ന വേഷമാണ്. ഈ മാറിയിരിക്കല്‍ അതിനെ ബാധിക്കുമോയെന്ന സംശയമുണ്ടായി. എന്നാല്‍ സിനിമയിലെ ഹേയ് നിലാക്കിളി നേരമായ് എന്ന പാട്ടാണ് മഞ്ഞുരുക്കിയത്. ആ പാട്ടിന്റെ ഷൂട്ടിനായി ഒരു പ്രത്യേക മുറി ഒരുക്കിയിരുന്നു. ആ മുറിയില്‍ പല തരം ഇന്‍സ്ട്രുമെന്റുകളും രൂപങ്ങളുമൊക്കെ വച്ചു.
പാട്ടില്‍ മധുബാല മാത്രമേയുള്ളൂ. മുറിക്കുള്ളില്‍ ലൈറ്റുകളും ക്യാമറയും മറ്റ് സജ്ജീകരണങ്ങളുമൊക്കെ നിറഞ്ഞതിനാല്‍ മധുബാലയ്ക്ക് പുറത്തേക്ക് പോവാന്‍ വലിയ ബുദ്ധിമുട്ടായി. ഒരു ഷോട്ട് കഴിഞ്ഞാല്‍ അടുത്ത ഷോട്ടിനായി അവിടെ തന്നെ ഇരിക്കണം. അങ്ങനെ സംസാരിക്കാന്‍ തുടങ്ങി. പാട്ട് കഴിഞ്ഞതോടെ സെറ്റില്‍ ഏറ്റവും കൂടുതല്‍ സംസാരിക്കുന്ന ആളായി. ചിത്രീകരണം കഴിഞ്ഞ് തിരികെ പോകുമ്പോള്‍ മധുബാല പറഞ്ഞു, മലയാള സിനിമയെക്കുറിച്ച് കാര്യമായ അറിവില്ലായിരുന്നു. ഭാഷയും അറിയില്ല. അതുകൊണ്ടാണ് മാറിയിരുന്നത്. പക്ഷെ ഈ സിനിമ എന്നും എന്റെ മനസിലുണ്ടാകും''.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates