Kamal, Navya Nair വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'സെക്കൻഡ് ഹീറോയിൻ ആയെന്ന് നവ്യ, പറ്റില്ലെങ്കിൽ വേറെയാളെ വയ്ക്കുമെന്ന് ഞാൻ; 'ഗ്രാമഫോണി'നെ കുറിച്ച് കമൽ

ചില അഭിനേതാക്കൾക്ക് മാത്രമേ ആ പരിഭവം ഉണ്ടാവുകയുള്ളൂ.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

തന്റെ മിക്ക സിനിമകളിലും ഒന്നിലധികം നായികമാരെ അവതരിപ്പിച്ചിട്ടുള്ള സംവിധായകനാണ് കമൽ. അത്തരത്തിലൊരു സിനിമയായിരുന്നു അദ്ദേഹം സംവിധാനം ചെയ്ത ​'ഗ്രാമഫോൺ'. ദിലീപ് നായകനായെത്തിയ ചിത്രത്തിൽ മീര ജാസ്മിനും നവ്യ നായരുമാണ് നായികമാരായെത്തിയത്. ​

'ഗ്രാമഫോൺ' റിലീസായതിന് ശേഷം ചിത്രത്തിലെ തന്റെ കഥാപാത്രത്തിന്റെ പ്രാധാന്യം കുറഞ്ഞുപോയെന്നും സെക്കൻഡ് ഹീറോയിനെപ്പോലെയാണ് തോന്നിയതെന്നുമൊക്കെ നവ്യ പറഞ്ഞതായി അന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. ഇപ്പോഴിതാ ഇക്കാര്യത്തിൽ കമൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധേയമാകുന്നത്.

"ചില അഭിനേതാക്കൾക്ക് മാത്രമേ ആ പരിഭവം ഉണ്ടാവുകയുള്ളൂ. നവ്യയ്ക്ക് അങ്ങനെ ഉണ്ടായിരുന്നു എന്നത് സത്യമാണ്. നവ്യ അത് പറയുകയും ചെയ്തു. അത് പറഞ്ഞു കഴിഞ്ഞ് പിന്നെ തീർന്നു. മീര ജാസ്മിന് വച്ച റോൾ നവ്യയ്ക്ക് കൊടുക്കുകയും നവ്യയ്ക്ക് വച്ച റോൾ മീര ജാസ്മിന് കൊടുക്കാനും പറ്റില്ല. നവ്യയ്ക്ക് ഈ റോൾ ചെയ്യാൻ പറ്റില്ലെങ്കിൽ നവ്യയെ മാറ്റിയിട്ട് വേറൊരാളെ വയ്ക്കാൻ മാത്രമേ അതിനകത്തൊരു ഓപ്ഷൻ ഉള്ളൂ.

അത് നിങ്ങൾക്ക് തീരുമാനിക്കാം. പിന്നെ ഒന്നും പറഞ്ഞില്ല. ഷൂട്ടിങ് സമയത്ത്, ചില സീനുകളൊക്കെ എടുക്കുമ്പോൾ ഇങ്ങനെ തോന്നുമല്ലോ. അത് സ്വാഭാവികമാണ്, ഏത് മനുഷ്യനും ഉണ്ടാകുന്ന ഒരു കാര്യമാണ്. അല്ലാതെ വേറെയൊരു പരിഭവവും ഉണ്ടായിട്ടില്ല".- പോർട്രയ്ൽസ് ബൈ ​ഗദ്ദാഫി എന്ന പോഡ്കാസ്റ്റിൽ കമൽ പറഞ്ഞു.

കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ

ഇവിടെ ക്ലിക്ക് ചെയ്യുക

Kamal talks about Navya Nair.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർമാരുടെ സസ്പെൻഷൻ; സ്റ്റേ ആവശ്യം തള്ളി ട്രിബ്യൂണൽ

അച്ഛന്റെ മരണവും പാതിവഴിയിലായ കൊച്ചുവീടും; അ‍ഞ്ജനയ്ക്ക് ഇനി സുരക്ഷിതമായി തല ചായ്ക്കാം, വാക്ക് പാലിച്ച് സുരേഷ് ​ഗോപി

'ഇനിയും അവസരമുണ്ട്, വിദ്യാര്‍ത്ഥികള്‍ തെറ്റ് ഉള്‍ക്കൊള്ളണം, മാപ്പെഴുതി നല്‍കിയാല്‍ പരീക്ഷ'; മന്ത്രി റോജി എം ജോണ്‍

ഇൻഡസ്ട്രിയൽ സേഫ്റ്റി എഞ്ചിനീയറിങ്: പാർട്ട് ടൈം കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു

പ്രതിശ്രുത വധു കുഴഞ്ഞുവീണ് മരിച്ചു