ചിത്രം: ഫേയ്സ്ബുക്ക് 
Entertainment

ഷാഹിദിനെ ചുംബിക്കാൻ അറപ്പുതോന്നിയെന്ന് കങ്കണ; മറുപടിയുമായി താരം

'ഷാഹിദിന്റെ മീശ അസഹനീയമായിരുന്നു. ചുംബന രം​ഗം ചെയ്യാൻ അറപ്പുതോന്നി'

സമകാലിക മലയാളം ഡെസ്ക്

വിവാദങ്ങളിൽ നിറഞ്ഞു നിൽക്കുന്ന ബോളിവുഡ് നടിയാണ് കങ്കണ. നടൻ ഷാഹിദ് കപൂറിനെക്കുറിച്ചുള്ള താരത്തിന്റെ പ്രതികരണമാണ് ഇപ്പോൾ വിവാദമാകുന്നത്. ഷാഹിദുമായി ഒന്നിച്ച് അഭിനയിച്ചപ്പോഴുണ്ടായ അനുഭവമാണ് താരം പറഞ്ഞത്. ഷാഹിദുമായുള്ള ചുംബന രം​ഗം ചിത്രീകരിക്കാൻ അറപ്പുതോന്നി എന്നായിരുന്നു കങ്കണയുടെ വാക്കുകൾ. 

ഷാഹിദ് കേൾക്കുന്നത് ഭ്രാന്തന്‍ ട്രാന്‍സ് പാട്ടുകള്‍

2017ൽ പുറത്തിറങ്ങിയ വിശാൽ ഭരധ്വാജ് ചിത്രം രങ്കൂൺ സിനിമയിലാണ് കങ്കണയുെ ഷാഹിദും ഒന്നിച്ചത്. ചിത്രത്തിലെ ഇരുവരുടേയും ഇഴുകിചേർന്നുള്ള രം​ഗങ്ങൾ വലിയ ചർച്ചയായിരുന്നു. ഇപ്പോൾ ഷാഹിദിനൊപ്പം ചുംബന രം​ഗങ്ങളിൽ അഭിനയിച്ചതിനെക്കുറിച്ച് പറഞ്ഞിരിക്കുകയാണ് താരം. ഷാഹിദിന്റെ മീശ അസഹനീയമായിരുന്നു. ചുംബന രം​ഗം ചെയ്യാൻ അറപ്പുതോന്നി. തനിക്കു മൂക്കൊലിപ്പു ഉണ്ടെന്നും അതിനാലാണ് മീശ സെറ്റായി ഇരിക്കുന്നതെന്നും ഷാഹിദ് പറഞ്ഞുകൊണ്ടിരുന്നു- കങ്കണ പറഞ്ഞു. 

ഷാഹിദിനൊപ്പം ഒരു കോട്ടേജ് പങ്കിട്ടത് തനിക്ക് ദുഃസ്വപ്‌നം പോലെയാണെന്നും കങ്കണ ആരോപിച്ചു. ഷാഹിദും താനും ടീമിനൊപ്പം ഒരു കോട്ടേജ് പങ്കിട്ടിരുന്നു. എല്ലാ ദിവസവും രാവിലെ താന്‍ എഴുന്നേറ്റിരുന്നത് ഷാഹിദിന്റെ ഹിപ്പ് ഹോപ്പ് സംഗീതം കേട്ടു കൊണ്ടായിരുന്നു. ആ ഭ്രാന്തന്‍ ട്രാന്‍സ് പാട്ടുകള്‍ കേട്ടായിരുന്നു ഷാഹിദ് വ്യായാമം ചെയ്തിരുന്നത്. അവിടെ നിന്നും മാറാന്‍ വരെ ആഗ്രഹിച്ചിരുന്നു.

കങ്കണ കഥയുണ്ടാക്കി പറയുന്നു

കങ്കണയുടെ വാക്കുകൾ ചർച്ചയായതോടെ രൂക്ഷ പ്രതികരണവുമായി ഷാഹിദ് രം​ഗത്തെത്തി. കങ്കണ ഓരോ കഥകൾ ഉണ്ടാക്കിപ്പറയുകയാണ്. വളരെ ഉ‍ജ്ജ്വലമായ ഭാവനയാണ് അവർക്ക്. ഞാൻ ഇതൊന്നും അവരോടു പറഞ്ഞിട്ടില്ല. അവരുടെ ഓരോ കമന്റിനും ഉത്തരം നല്‍കി ടേബിള്‍ ടെന്നീസ് കളിക്കാന്‍ താല്‍പ്പര്യമില്ല. ഈ മാച്ച് അവസാനിപ്പിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. സഹതാരങ്ങളോട് സൗഹാര്‍ദത്തോടെ പെരുമാറി ടീമായി മുന്നോട്ടുപോവുകയാണ് കങ്കണ ചെയ്യേണ്ടത്.- ഷാഹിദ് വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പനെയും ശരണമന്ത്രത്തെയും അപമാനിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തില്‍ കേസ്

ചങ്ങരോത്ത് പഞ്ചായത്തിലെ ശുദ്ധികലശം; യുഡിഎഫ് പ്രവര്‍ത്തകര്‍ക്കെതിരെ എസ് സി/ എസ്ടി ആക്ട് പ്രകാരം കേസ്

ജപ്തി ഭീഷണി, ചാലക്കുടിയില്‍ ഗൃഹനാഥന്‍ ജീവനൊടുക്കി

ഭാരത് ടാക്‌സി നിരത്തിലേക്ക്, ജനുവരി ഒന്ന് മുതല്‍ സര്‍വീസ്

സ്കൂൾ പ്രവേശനത്തിന് പ്രായപരിധി തീരുമാനിക്കുന്ന തീയതിക്ക് മാറ്റം വരുത്തി യുഎഇ

SCROLL FOR NEXT