വിദ്യാര്‍ത്ഥി സമരത്തില്‍ പങ്കെടുക്കുകയും റീലുകള്‍ ചെയ്യുകയും ചെയ്ത യുവാക്കള്‍ക്കെതിരെ നടിയും എംപിയുമായ കങ്കണ റണാവത്. സമരവേദിയില്‍ നിന്നുള്ള റീലുകള്‍ അറപ്പുണ്ടാക്കുന്നതും കണ്ടപ്പോള്‍ ഛര്‍ദ്ദിക്കാന്‍ തോന്നിയെന്നുമാണ് കങ്കണ പറയുന്നത്.
നിറ്റ് ക്രമക്കേടിനെതിരെ നടന്ന സമരത്തിലെ യുവാക്കളുടെ ക്രിയാത്മക ഇടപെടലുകളും റീലുകളുമൊക്കെ നേരത്തെ ലോകത്തിന്റെ പ്രശംസ നേടിയിരുന്നു. മീമുകളും റീലുകളുമൊക്കെയായി രാജ്യം ഇതുവരെ കാണാത്തൊരു സമരഭാഷ തന്നെ സൃഷ്ടിക്കുകയായിരുന്നു യുവാക്കള്‍. എന്നാല്‍ ഇതിനെ കടന്നാക്രമിച്ചിരിക്കുകയാണ് കങ്കണ റണാവത്.
''ഇത്രയും വൃത്തികേട് ഒരേസ്ഥലത്ത് ജീവിതത്തില്‍ ഞാന്‍ കണ്ടിട്ടില്ല. ജെന്‍-സി പ്രതിഷേധത്തില്‍ നിന്നുള്ള ഈ റീലുകള്‍ കണ്ട് ഛര്‍ദ്ദിക്കാന്‍ തോന്നുന്നു. അവര്‍ സംസാരിക്കുന്ന രീതിയും ഞാന്‍ ജീവിതത്തില്‍ കണ്ടിട്ടില്ല. ഓരോ ഫ്രെയ്മും അലോസരപ്പെടുത്തുന്നതാണ്. ആരാണ് ഇവരെയൊക്കെ പെറ്റ് വളര്‍ത്തുന്നത്?'' കങ്കണ ചോദിക്കുന്നു.
''വ്യത്യസ്തരായ മനുഷ്യരാല്‍ മനോഹരമായ നാടാണ് ഇന്ത്യ. സംസ്‌കാര മൂല്യത്തില്‍ വേരൂന്നിയതും ചാരുതയാര്‍ന്നതുമാണ്. നിങ്ങള്‍ സ്വയം പാറ്റകളെന്നാണ് വിളിക്കുന്നത്. അവരെപ്പോലെ തന്നെയാണ് പെരുമാറുന്നത്. അതിലൊരു പാരഡോക്‌സും ജക്‌സ്റ്റാപൊസിഷനും ഇല്ല. നിങ്ങളുടെ വൃത്തികേടും മാലിന്യവും ഈ ലോകത്തേക്ക് തള്ളുകയാണ്. ഈ റീലുകള്‍ എന്നെ ഭയപ്പെടുത്തുന്നു. ഡിജിറ്റല്‍ ഡീടോക്‌സ് വേണ്ടി വരും'' എന്നും കങ്കണ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates