നിതിന്‍ ഗോപി 
Entertainment

ഹൃദയാഘാതം: യുവനടന്‍ നിതിന്‍ ഗോപി അന്തരിച്ചു

കന്നഡ നടന്‍ നിതിന്‍ ഗോപി (39) ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: കന്നഡ നടന്‍ നിതിന്‍ ഗോപി (39) ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു.വെള്ളിയാഴ്ച രാവിലെ ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. മാതാപിതാക്കള്‍ക്കൊപ്പം ബംഗളൂരുവിലായിരുന്നു താമസം.

ടിവി സീരിയല്‍ സംവിധായകന്‍ കൂടിയായ നിതിന്‍ ഗോപി ഹലോ ഡാഡി, കേരളീയ കേസരി, മുത്തിനന്ത ഹെന്ദാടി തുടങ്ങിയ സിനിമകളിലൂടെയാണ് ജനശ്രദ്ധ ആകര്‍ഷിച്ചത്. പ്രമുഖ നടന്‍ വിഷ്ണുവര്‍ധനൊപ്പം സാഹസ സിംഹ എന്ന ചിത്രത്തില്‍ അഭിനയിച്ച് ബാലതാരമായിരുന്നപ്പോള്‍ തന്നെ നിതിന്‍ ഗോപി പേരെടുത്തിരുന്നു. 

പുനര്‍വിവാഹ എന്ന പേരില്‍ നിതിന്‍ ഗോപി സംവിധാനം ചെയ്ത സീരിയല്‍ പ്രേക്ഷക ശ്രദ്ധ നേടി. ചില തമിഴ് സീരിയലുകളുമായും നിതിന്‍ ഗോപി സഹകരിച്ചിട്ടുണ്ട്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ടൂറിസം കുതിപ്പിന് അനുകൂല എക്സൈസ് നയം ഉടൻ; പ്രഖ്യാപനവുമായി മുഖ്യമന്ത്രി

'ബുംറ' ഉള്ള 'ടീം ഇന്ത്യ', 'ബുംറ' ഇല്ലാത്ത 'ടീം ഇന്ത്യ'!

​Jantar Mantar Protest: ഐസയുടെ പ്രതിഷേധത്തിനിടെ വിദ്യാർഥികളെ വലിച്ചിഴച്ച് പോലീസ്. നേഹാ ബോറയടക്കം കസ്റ്റഡിയിൽ

ഒരു കോടി തൃശൂരില്‍ വിറ്റ ടിക്കറ്റിന്; സമൃദ്ധി ലോട്ടറി ഫലം പ്രഖ്യാപിച്ചു| Samrudhi SM 75 lottery result

'ഫ്രാണ്ട്... ആരെ സംരക്ഷിക്കാനാണ് ശ്രമിക്കുന്നത്? ഗ്യാനേഷ് കുമാറിനെയോ അതോ നിങ്ങളുടെ കസേരയോ?': പ്രകാശ് രാജ്