Kantara Chapter 1 എക്സ്
Entertainment

'ഇന്ത്യന്‍ സിനിമ ഇതുവരെ കാണാത്ത ക്ലൈമാക്‌സ്, 1000 കോടി മുതല്‍ എണ്ണിത്തുടങ്ങാം'; സോഷ്യല്‍ മീഡിയ തൂക്കി കാന്താര ചാപ്റ്റര്‍ 1

ഹെെപ്പ് വെറുതെയാകുമെന്ന് പറഞ്ഞവർക്ക് തെറ്റി

സമകാലിക മലയാളം ഡെസ്ക്

കാത്തിരിപ്പുകള്‍ക്കൊടുവില്‍ കാന്താര ചാപ്റ്റര്‍ 1 തിയേറ്ററുകളിലേക്ക് എത്തി. ആദ്യ ഭാഗം നേടിയ പാന്‍ ഇന്ത്യന്‍ വിജയത്തിന്റെ പശ്ചാത്തലത്തില്‍ ആരാധകര്‍ ആവേശത്തോടെയാണ് രണ്ടാം ഭാഗത്തിനായി കാത്തിരുന്നത്. രണ്ടാം ഭാഗത്തിന്റെ ആദ്യ ഷോ കഴിയുമ്പോഴേക്കും ലഭിക്കുന്നത് മികച്ച പ്രതികരണങ്ങളാണ്. സോഷ്യല്‍ മീഡിയ നിറയെ കാന്താര ചാപ്റ്റര്‍ 1 നെക്കുറിച്ചുള്ള ചര്‍ച്ചകളാണ്.

പ്രതീക്ഷയ്ക്ക് മുകളിലാണ് ചാപ്റ്റര്‍ 1 എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. സമീപകാലത്തായി ഹൈപ്പില്‍ വന്ന പല ബിഗ് ബജറ്റ് പാന്‍ ഇന്ത്യന്‍ ചിത്രങ്ങളും പോലെ കാന്താര ചാപ്റ്റര്‍ 1 ഉം നിരാശപ്പെടുത്തിയേക്കുമോ എന്നൊരു സംശയം ആരാധകര്‍ക്കുണ്ടായിരുന്നു. എന്നാല്‍ ആദ്യ ഷോ കഴിയുമ്പോള്‍ ലഭിക്കുന്നത് നിറ കയ്യടികളാണ്. പ്രതീക്ഷയ്ക്ക് മുകളില്‍ ഉയര്‍ന്ന സിനിമയുടെ കളക്ഷന്‍ 1000 കോടി കടക്കുമെന്ന് ഉറപ്പിക്കാമെന്നാണ് സോഷ്യല്‍ മീഡിയ പറയുന്തന്.

ആദ്യ ഫ്രെയിം മുതല്‍ അവസാന ഫ്രെയിം വരെ ഋഷഭ് ഷെട്ടി മാജിക് സൃഷ്ടിച്ചിട്ടുണ്ടെന്നാണ് സിനിമ കണ്ടവര്‍ പറയുന്നത്. ബോക്‌സ് ഓഫീസില്‍ കാന്താര ചാപ്റ്റര്‍ 1 പുതു ചരിത്രം തന്നെ കുറിക്കുമെന്നും പ്രേക്ഷകര്‍ പറയുന്നു. സംവിധായകനായും നായകനായും മിന്നും പ്രകടനമാണ് ഋഷഭ് ഷെട്ടി കാഴ്ചവച്ചിരിക്കുന്നത്. വീണ്ടുമൊരു ദേശീയ അവാര്‍ഡ് അദ്ദേഹത്തിന്റെ അക്കൗണ്ടിലേക്ക് എത്തുമെന്നും ചിലര്‍ പറയുന്നു.

നായിക രുക്മണി വസന്തിന്റെ പ്രകടനവും കയ്യടി നേടുന്നുണ്ട്. ചിത്രത്തിന്റെ ക്ലൈമാക്‌സ് രംഗങ്ങളേയും സോഷ്യല്‍ മീഡിയ പ്രകീര്‍ത്തിക്കുന്നുണ്ട്. ഇന്ത്യന്‍ സിനിമ ഇതുവരെ കാണാത്ത വിഷ്വല്‍ മാജിക് ആണ് ക്ലൈമാക്‌സ് രംഗങ്ങളിലെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. അവസാന പത്ത് മിനുറ്റില്‍ സിനിമ കാഴ്ചക്കാരെ വേറൊരു ലോകത്തേക്ക് കൊണ്ടു പോവുകയാണെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. ലോകനാഥിന്റെ സംഗീതവും അരവിന്ദ് കശ്യപിന്റെ ഛായാഗ്രഹണവുമെല്ലാം കയ്യടി നേടുന്നുണ്ട്.

2022ലാണ് ആദ്യ ഭാഗം പുറത്തിറങ്ങിയത്. ചിത്രം പാന്‍ ഇന്ത്യന്‍ വിജയം നേടിയതോടെയാണ് രണ്ടാം ഭാഗം പ്രഖ്യാപിക്കുന്നത്. ഋഷഭ് ഷെട്ടി തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമൊരുങ്ങിയത് വന്‍ ബജറ്റിലാണ്. നിരുദ്ധ് മഹേഷ്, ഷാനില്‍ ഗുരുവരും ഇത്തവണ എഴുത്തുകാരായി കൂടെയുണ്ട്. അരവിന്ദ് എസ് കശ്യപ് ആണ് ഛായാഗ്രഹണം. അജനീഷ് ലോക്‌നാഥിന്റേതാണ് സംഗീതം. കാന്താര ചാപ്റ്റര്‍ 1 കേരളത്തിലെത്തിച്ചിരിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷന്‍സാണ്.

Kantara Chapter 1 audience response. Social media calls the film a visual magic and must see in theatre.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തിരുവന്തപുരം പിടിക്കാന്‍ കോണ്‍ഗ്രസ്; ശബരീനാഥന്‍ അടക്കം പ്രമുഖര്‍ സ്ഥാനാര്‍ഥിയാകും

ജന്‍ സുരാജ് പ്രവര്‍ത്തകന്റെ കൊലപാതകം, ബിഹാറില്‍ ജെഡിയു സ്ഥാനാര്‍ഥി അറസ്റ്റില്‍

ചരിത്രത്തിന് അരികെ, കന്നിക്കീരിടം തേടി ഇന്ത്യ; വനിതാ ക്രിക്കറ്റ് ലോകകപ്പ് ഫൈനല്‍ ഇന്ന്

കെയ്ന്‍ വില്യംസണ്‍ ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

സഹായിക്കാനെന്ന വ്യാജേന നടിയെ കടന്നുപിടിച്ചു, കൊച്ചുവേളി റെയില്‍വേ സ്റ്റേഷനിലെ പോര്‍ട്ടര്‍ അറസ്റ്റില്‍

SCROLL FOR NEXT