Kantara: Chapter 1 ഫെയ്സ്ബുക്ക്‌
Entertainment

'വിക്ര'ത്തിന്റെ റെക്കോ‍ർഡ് തകർത്തു! കാന്താര 500 കോടി ക്ലബ്ബിലേക്ക്; ചിത്രം ഇതുവരെ എത്ര നേടി ?

427 കോടിയാണ് കാന്താര ചാപ്റ്റർ 1ന്റെ ഇതുവരെയുള്ള കളക്ഷൻ.

സമകാലിക മലയാളം ഡെസ്ക്

ബോക്സോഫീസിൽ തരം​ഗം തീർക്കുകയാണ് ഋഷഭ് ഷെട്ടി ചിത്രം കാന്താര ചാപ്റ്റർ 1. ഇപ്പോഴിതാ ആറ് ദിവസമായപ്പോഴേക്കും ലോകമെമ്പാടുമായി 400 കോടിയിലധികമാണ് ചിത്രം തിയറ്ററുകളിൽ നിന്ന് കളക്ട് ചെയ്തിരിക്കുന്നത്. 427 കോടിയാണ് കാന്താര ചാപ്റ്റർ 1ന്റെ ഇതുവരെയുള്ള കളക്ഷൻ. ഇതോടെ കമൽ ഹാസന്റെ വിക്രത്തിന്റെ കളക്ഷനെയും (413 കോടി) ആറ് ദിവസം കൊണ്ട് ചിത്രം മറികടന്നു. ഒക്ടോബർ രണ്ടിന് ദസറ റിലീസായാണ് ചിത്രം തിയറ്ററുകളിലെത്തിയത്.

ചിത്രം ഇതേ രീതിയിൽ തന്നെയാണ് മുന്നേറുന്നതെങ്കിൽ വരും ദിവസങ്ങളിൽ ചിത്രം 500 കോടി ക്ലബ്ബിൽ ഇടം നേടും. 1000 കോടി ക്ലബ്ബിൽ ചിത്രം കയറുമെന്ന് റിലീസിന് മുൻപ് തന്നെ ഇൻഡസ്ട്രി ട്രാക്കർമാർക്കിടയിലും അനലിസ്റ്റുമാരും പറഞ്ഞിരുന്നു. കന്നഡയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം, ഇം​ഗ്ലീഷ്, ബം​ഗാളി ഭാഷകളിലും ചിത്രം പുറത്തിറങ്ങിയിരുന്നു.

ആദ്യ ആഴ്ചയിൽ തന്നെ ചിത്രം 500 കോടി രൂപ കളക്ഷൻ നേടുമെന്ന് നിർമാതാക്കൾ പ്രസ്താവനയിൽ പറഞ്ഞു. "ആറ് ദിവസങ്ങൾക്കുള്ളിൽ, 'കാന്താര: ചാപ്റ്റർ 1, 427 രൂപ കളക്ഷൻ നേടി. വരും ദിവസങ്ങളിലും ചിത്രം തിയറ്ററുകളിൽ മികച്ച പ്രകടനമാണെങ്കിൽ 1000 കോടി എന്ന നാഴികകല്ലിലേക്ക് എത്തും.

സിനിമയുടെ നിർമാതാക്കൾ പറഞ്ഞു. ടെക്നിക്കൽ സൈഡിലും പ്രൊഡക്ഷൻ ക്വാളിറ്റിയിലും കാന്താര പ്രേക്ഷകരെ അമ്പരപ്പിച്ചിരിക്കുകയാണ്. ഋഷഭിനെ കൂടാതെ ജയറാം, രുക്മിണി വസന്ത് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയിരുന്നു. 125 കോടി രൂപ മുടക്കിയാണ് കാന്താര ചാപ്റ്റർ 1 ഒരുക്കിയിരിക്കുന്നത്.

ആദ്യഭാ​ഗമായ കാന്താരയുടെ ബജറ്റിനെക്കാൾ പതിന്മടങ്ങ് കൂടുതലാണിത്. 16 കോടിയായിരുന്നു കാന്താരയുടെ ബജറ്റ്. 407.82 കോടി രൂപ ചിത്രം ആ​ഗോള തലത്തിൽ കളക്ട് ചെയ്യുകയും ചെയ്തു. ഹോംബാലെ ഫിലിംസാണ് ചിത്രം നിർമിച്ചിരിക്കുന്നത്. അജനീഷ് ലോകനാഥാണ് ചിത്രത്തിന് സം​ഗീതമൊരുക്കിയിരിക്കുന്നത്. കാന്താര ദ് ലെജൻഡ് ചാപ്റ്റർ 2വിന്റെ സൂചന നൽകി കൊണ്ടാണ് ചിത്രം കാന്താര ചാപ്റ്റർ 1 അവസാനിപ്പിച്ചിരിക്കുന്നത്.

Cinema News: Kantara Chapter 1 worldwide box office collection day 6.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജമാ അത്തെ ഇസ്ലാമി കറ കളഞ്ഞ വര്‍ഗീയവാദികള്‍, കൂടിക്കാഴ്ച നടത്തി; ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടില്ല: മുഖ്യമന്ത്രി

ചെരുപ്പിന് യോജിച്ച നിറങ്ങളെതെല്ലാം?; വീടിന്റെ ഏതുദിശയില്‍ സൂക്ഷിക്കണം?

കൈയ്യിലെ മീൻ മണം നിമിഷങ്ങൾക്കകം മാറ്റം

ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ ഡിപ്ലോമ കോഴ്സിന് അപേക്ഷിക്കാം

'എല്ലാം ഇവിടെ തീര്‍ന്നു'; പലാഷുമായുള്ള ബന്ധം അവസാനിപ്പിച്ചു; വിവാഹം റദ്ദാക്കിയെന്ന് സ്മൃതി മന്ധാന

SCROLL FOR NEXT