ചിത്രം; ഫേയ്സ്ബുക്ക് 
Entertainment

'ജി​ഗർതണ്ട'യുടെ രണ്ടാം ഭാ​ഗം വരുന്നു, പ്രഖ്യാപനവുമായി കാർത്തിക് സുബ്ബരാജ്; വിഡിയോ

ജി​ഗർതണ്ട റിലീസ് ചെയ്ത് എട്ട് വർഷം പൂർത്തിയാക്കുന്ന വേളയിൽ ആരാധകരെ ആവേശത്തിലാക്കുന്ന പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ് സംവിധായകൻ

Author : സമകാലിക മലയാളം ഡെസ്ക്

2014ലെ ഏറ്റവും സൂപ്പർഹിറ്റ് ചിത്രമായിരുന്നു കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ജി​ഗർതണ്ട. ചിത്രം റിലീസ് ചെയ്ത് എട്ട് വർഷം പൂർത്തിയാക്കുന്ന വേളയിൽ ആരാധകരെ ആവേശത്തിലാക്കുന്ന പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ് സംവിധായകൻ. ചിത്രത്തിന്റെ രണ്ടാം ഭാ​ഗം വരുന്നു എന്നാണ് കാർത്തിക് സുബ്ബരാജ് ആരാധകരെ അറിയിച്ചത്. 

സിനിമയുടെ ഷൂട്ടിങ് രം​ഗങ്ങൾക്കൊപ്പം ജി​ഗർതണ്ടയുണ്ടാക്കുന്നതും ചേർത്തുള്ള വിഡിയോ ആണ് പുറത്തുവിട്ടത്. ചിത്രത്തിന്റെ തിരക്കഥ ജോലികൾ ആരംഭിച്ചതായും വ്യക്തമാക്കുന്നുണ്ട്. എന്തായാലും ആരാധകർക്ക് ആവേശമായിരിക്കുകയാണ് പ്രഖ്യാപനം. നിരവധി പേരാണ് ആശംസകൾ കുറിച്ചിരിക്കുന്നത്. ചിലർ ആശങ്കകളും പങ്കുവച്ചിട്ടുണ്ട്. ഏറ്റവും മികച്ച ചിത്രമാണ് ജി​ഗർതണ്ടയെന്നും രണ്ടാം ഭാ​ഗം എടുക്കുമ്പോൾ സൂക്ഷിക്കണം എന്നുമാണ് അവരുടെ മുന്നറിയിപ്പ്. 

സിദ്ധാർത്ഥും ബോബി സിംഹയുമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തിയത്. കാർത്തിക് സുബ്രഹ്മണി എന്ന യുവ സിനിമാസംവിധായകന് അസാൾട്ട് സേതു എന്ന കൊടുംകുറ്റവാളിയെ ഒരു പ്രത്യേകസാഹചര്യത്തിൽ സിനിമയിലഭിനയിപ്പിക്കേണ്ടിവരുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. ലക്ഷ്മി മേനോൻ, ​ഗുരു സോമസുന്ദരം, കരുണാകരൻ, ആടുകളം നരേൻ തുടങ്ങിയവരായിരുന്നു മറ്റുവേഷങ്ങളിൽ. അതിഥി വേഷത്തിൽ വിജയ് സേതുപതിയുമുണ്ടായിരുന്നു. ചിത്രം പല ഭാഷകളിൽ റീമേക്ക് ചെയ്യപ്പെടുകയും ചെയ്തു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

GAT-B 2026: കുസാറ്റിൽ എം.ടെക്. മറൈൻ ബയോടെക്നോളജിയിൽ പ്രവേശനം നേടാം

തലശ്ശേരിയിൽ മദ്യപാനത്തിനിടെ തർക്കം; മധ്യവയസ്കനെ ബ്ലേഡുകൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ

യൂറോപ്പിലെ 'സൗജന്യ ബസ്' മാതൃക കെഎസ്ആർടിസിക്ക് രക്ഷയാകുമോ? ജിയോയും ഗൂഗിളും പയറ്റുന്ന തന്ത്രങ്ങൾ കേരളത്തിലും പ്രായോഗികമോ?

'വെജിറ്റേറിയനായി എന്ന് പറയുന്നു, പിന്നാലെ ചിക്കൻ തിന്നുന്ന പരസ്യം ; 'കാശ് കിട്ടിയാൽ നിലപാടൊക്കെ മറക്കും', രശ്മികയ്ക്കെതിരെ വിമർശനം

SCROLL FOR NEXT