Karunas വിഡിയോ സ്ക്രീൻഷോട്ട്
Entertainment

‌‌‌‌'ഒരു കാര്യം നീ മനസിൽ വയ്ക്കണം, നിന്നെ ഓർത്ത് ഞാൻ അഭിമാനിക്കുന്നു'; കെനിനെക്കുറിച്ച് അച്ഛൻ കരുണാസ്

എന്ത് സംഭവിച്ചാലും അത് നീ നിന്റെ തലയിലേക്ക് എടുക്കരുത്.

Author : സമകാലിക മലയാളം ഡെസ്ക്

'യൂത്ത്' എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിക്കുകയാണ് നടൻ കെൻ കരുണാസ്. ചിത്രത്തിന്റെ പ്രീ-റിലീസ് പരിപാടി വെള്ളിയാഴ്ച നടന്നിരുന്നു. സംവിധായകൻ വെട്രിമാരൻ, നടൻ ധനുഷ് എന്നിവരുൾപ്പെടെ നിരവധി പ്രമുഖർ പരിപാടിയിൽ അതിഥികളായെത്തിയിരുന്നു. ഇപ്പോഴിതാ കെനിന്റെ അച്ഛനും തമിഴിലെ പ്രശസ്ത നടനുമായ കരുണാസിന്റെ വാക്കുകളാണിപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്. ‌‌

"കെനിനെ ഓർത്ത് താൻ അഭിമാനിക്കുന്നുവെന്നും കരുണാസ് പറഞ്ഞു. കെൻ, എന്ത് സംഭവിച്ചാലും നീ ഒരു കാര്യം മനസിൽ വയ്ക്കണം. എന്ത് സംഭവിച്ചാലും അത് നീ നിന്റെ തലയിലേക്ക് എടുക്കരുത്. സംവിധായകനാകുക എന്നത് ഇന്ന് അനിവാര്യമായ ഒരു സാഹചര്യമാണ്.

അതിനേക്കുറിച്ച് പഠിക്കാൻ പറഞ്ഞത് ധനുഷ് ആണ്. അദ്ദേഹം ഒരാളെ തിരഞ്ഞെടുക്കുകയാണെങ്കിൽ, അത് ഒരിക്കലും സാധാരണമായ ഒരു കാര്യമല്ല. ഇന്ന് ഒരുപാട് ആളുകൾ വലിയ വലിയ സ്ഥാനങ്ങളിൽ എത്തിയിട്ടുണ്ട്. അവരുടെ പേരുകൾ പറയാൻ ഞാനിപ്പോൾ ആഗ്രഹിക്കുന്നില്ല.

എന്റെ പ്രിയപ്പെട്ട മകനേ, നിന്നെ ഓർത്ത് ഞാൻ അഭിമാനിക്കുന്നു". -കരുണാസ് പറഞ്ഞു. മാർച്ച് 19 നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. കെനിനൊപ്പം അനിഷ്മ അനിൽകുമാർ, ദേവദർശിനി, സുരാജ് വെഞ്ഞാറമൂട് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

Cinema News: Actor Karunas talks about his son Ken.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

പന്തിന്റെ പരിശീലനം ധോനിക്കൊപ്പം!

കാസര്‍കോട് തൃക്കരിപ്പൂരില്‍ വീട്ടമ്മ കിണറ്റില്‍ വീണ് മരിച്ചു

മലപ്പുറത്ത് തോട്ടില്‍ വീണ് നാലുവയസുകാരന്‍ മരിച്ചു

കണ്ണൂരിലെ മലയോര മേഖലയില്‍ കനത്ത മഴ; പാല്‍ചുരം റോഡ് തകര്‍ന്നു, പഴശ്ശി ഡാം തുറക്കും