Karuthal Special Arrangement
Entertainment

പ്രശാന്ത് മുരളിയുടെ 'കരുതൽ' ഒടിടിയിലേക്ക്; എവിടെ, എപ്പോൾ കാണാം

ചിത്രം തിയറ്ററുകളിലും പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

പ്രശാന്ത് മുരളിയെ നായകനാക്കി ജോമി ജോസ് കൈപ്പാറേട്ട് കഥയെഴുതി സംവിധാനം ചെയ്ത 'കരുതൽ' ഒടിടിയിലേക്ക്. സാമൂഹിക പ്രസക്തിയുള്ള പ്രമേയത്തെ ഹൃദയസ്പർശിയായ രീതിയിൽ അവതരിപ്പിച്ച ചിത്രം തിയറ്ററുകളിലും പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.

ഒടിടി പ്ലാറ്റ്ഫോമായ ഫസ്റ്റ് ഷോസിലൂടെ ജൂൺ 18 മുതൽ ചിത്രം സ്ട്രീമിങ് ആരംഭിക്കും. വിദേശത്തേക്ക് ജോലിക്കായി പോകുന്ന യുവതലമുറകളുടെ ആകുലതകളും അവരുടെ മാനസിക സംഘര്‍ഷങ്ങളിലൂടെയുമൊക്കെയാണ് ചിത്രം സഞ്ചരിക്കുന്നത്. ഐശ്വര്യ നന്ദൻ, കോട്ടയം രമേശ്, സുനിൽ സുഗത, സിബി തോമസ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

മികച്ച സാമൂഹിക പ്രസക്തിയുള്ള സിനിമാ വിഭാ​ഗത്തിൽ ചിത്രത്തിന് ഫിലിം ക്രിട്ടിക്സ് അവാർഡും ലഭിച്ചിരുന്നു. സാബു ജെയിംസ് ആണ് ചിത്രത്തിന്റെ തിരക്കഥയും ഛായാ​ഗ്രഹണവും ഒരുക്കിയിരിക്കുന്നത്. ഡ്രീംസ് ഓൺ സ്ക്രീൻ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രം നിർമിച്ചിരിക്കുന്നത്. പിആർഒ: എ എസ് ദിനേശ്, മനു ശിവൻ.

Karuthal Movie OTT Release date out.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം