Katrina Kaif, Ranbir Kapoor ഫയല്‍
Entertainment

'രണ്‍ബീറിന് വേണ്ടി എന്റെ കരിയര്‍ നശിപ്പിച്ചു, എനിക്ക് തെറ്റുപറ്റി'; പൊട്ടിക്കരഞ്ഞ് കത്രീന; വെളിപ്പെടുത്തി മാധ്യമ പ്രവര്‍ത്തക

സമകാലിക മലയാളം ഡെസ്ക്

ഒരുകാലത്ത് ബോളിവുഡിലെ ജനപ്രീയ ജോഡിയായിരുന്നു രണ്‍ബീര്‍ കപൂറും കത്രീന കൈഫും. ഓണ്‍ സ്‌ക്രീനിലെന്നത് പോലെ ഇരുവരും ഒഫ് സ്‌ക്രീനിലും പ്രണയത്തിലായിരുന്നു. ഇരുവരും വിവാഹത്തിന്റെ വക്കോളം എത്തിയ ശേഷമാണ് പിരിയുന്നത്. രണ്‍ബീറുമായുള്ള പ്രണയതകര്‍ച്ചയ്ക്ക് പിന്നാലെ കത്രീനയെ കണ്ടതിനെക്കുറിച്ച് സംസാരിക്കുകയാണ് മാധ്യമ പ്രവര്‍ത്തകയായ പൂജ സമന്ത്.

രണ്‍ബീറിന് വേണ്ടി താന്‍ ഒരുപാട് അവസരങ്ങള്‍ നഷ്ടപ്പെടുത്തുകയും കരിയര്‍ നശിപ്പിക്കുകയും ചെയ്തുവെന്ന് പറഞ്ഞ് കത്രീന പൊട്ടിക്കരഞ്ഞുവെന്നാണ് പൂജ പറയുന്നത്.

''വൈആര്‍എഫ് സറ്റുഡിയോയിലാണ് കത്രീനയുടെ ഇന്റര്‍വ്യു എടുക്കാനായി ഞങ്ങള്‍ പോയത്. അവള്‍ കരഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. പൊട്ടിപ്പൊട്ടിക്കരയുകയായിരുന്നു. ഞാനൊരു തെറ്റ് ചെയ്തു, എനിക്ക് വര്‍ക്കുകള്‍ നഷ്ടമാകാന്‍ കാരണം ഞാന്‍ തന്നെയാണെന്ന് പറഞ്ഞായിരുന്നു കരച്ചില്‍. അവനുമായി പ്രണയത്തിലാവുകയും പിന്നീട് പിരിയേണ്ടിയും വന്നു. ഇപ്പോള്‍ തങ്ങള്‍ ഒരുമിച്ചല്ലെന്നും അവള്‍ പറഞ്ഞു. അവന്‍ കാരണം ഞാന്‍ എന്റെ കരിയര്‍ നശിപ്പിച്ചുവെന്ന് അവള്‍ പറഞ്ഞു'' പൂജ പറയുന്നു.

''അവള്‍ കരുതിയിരുന്നത് രണ്‍ബീറിനെ കല്യാണം കഴിക്കുന്നതോടെ കപൂര്‍ കുടുംബത്തിന്റെ ഭാഗമാകും എന്നാകും. കപൂര്‍ കുടുംബം തങ്ങളുടെ മരുമക്കളെ സിനിമയില്‍ ജോലി ചെയ്യാന്‍ അനുവദിക്കില്ലെന്നാകും അവള്‍ ചിന്തിച്ചിട്ടുണ്ടാവുക. അന്ന് അങ്ങനെയായിരുന്നു. ഇപ്പോള്‍ കാര്യങ്ങള്‍ മാറി. അവള്‍ അങ്ങനെ കുറേ സിനിമകള്‍ നഷ്ടപ്പെടുത്തിയിട്ടുണ്ട്. അവള്‍ക്ക് കടുത്ത നിരാശയുണ്ടായിരുന്നു'' എന്നും പൂജ പറയുന്നു.

കത്രീന പിന്നീട് നടന്‍ വിക്കി കൗശലുമായി പ്രണയത്തിലാവുകയും വിവാഹം കഴിക്കുകയും ചെയ്തു. ഇരുവര്‍ക്കും ഈയ്യടുത്താണ് ആണ്‍ കുഞ്ഞ് പിറന്നത്. അതേസമയം രണ്‍ബീര്‍ കപൂര്‍ ആലിയ ഭട്ടുമായി പ്രണയത്തിലാവുകയും വിവാഹം കഴിക്കുകയും ചെയ്തു. ഇരുവര്‍ക്കും ഒരു പെണ്‍കുഞ്ഞുമുണ്ട്. ഇന്ന് പഴയതെല്ലാം മറന്ന് നല്ല സുഹൃത്തുക്കളാണ് രണ്‍ബീറും കത്രീനയും. ആലിയയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ് കത്രീന.

Katrina Kaif cired saying she ruined her career for Ranbir Kapoor. Says a journalist who witnessed her weeping.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ട്വന്റി ട്വന്റി എന്‍ഡിഎയില്‍; നിര്‍ണായക നീക്കവുമായി ബിജെപി

ഗവൺമെ​ന്റ് ഹോമിയോ മെഡിക്കൽ കോളജുകളിൽ ലാബ് ടെക്നീഷ്യനാകാം, പി എസ് സി അപേക്ഷ ക്ഷണിച്ചു

അവസാന 6 വിക്കറ്റുകള്‍ 22 റണ്‍സില്‍ നിലംപൊത്തി, 139ന് ഓള്‍ ഔട്ട്; തിരുവനന്തപുരത്ത് കാലിടറി കേരളം

'ബസ് യാത്രക്കിടെ അതിക്രമം നേരിട്ടു'; പരാതി നൽകി ഷിംജിത മുസ്തഫ

'ഉമ്മന്‍ ചാണ്ടി എന്നെയാണ് ചതിച്ചത്, രണ്ട് മക്കളെയും വേര്‍പിരിച്ചു'; ഗണേഷ് കുമാര്‍

SCROLL FOR NEXT