Kavi Raj വിഡിയോ സ്ക്രീന്‍ഷോട്ട്
Entertainment

കൈക്കുഞ്ഞിനേയും കൊണ്ട് ഭാര്യ വീട് വിട്ടിറങ്ങി; ഭാര്യയെ മറ്റൊരാള്‍ക്ക് കല്യാണം കഴിപ്പിച്ചു നല്‍കാം എന്നുവരെ ചിന്തിച്ചു: കവി രാജ്

ഭാര്യ കുഞ്ഞിനേയും കൊണ്ട് ഇപ്പോള്‍ വരാമെന്ന് പറഞ്ഞ് പോയി. പിന്നെ വന്നില്ല

സമകാലിക മലയാളം ഡെസ്ക്

അഭിനയത്തില്‍ നിന്നും ആത്മീയതയിലേക്ക് ജീവിതം വഴി തിരിച്ചുവിട്ടിരിക്കുകയാണ് കവി രാജ്. ഒരുകാലത്ത് ചെറുതും വലുതുമായ വേഷങ്ങളിലൂടെ സിനിമയിലും സീരീയലിലുമെല്ലാം സജീവമായിരുന്നു കവി രാജ്. എന്നാല്‍ അഭിനയ ജീവിതത്തിലുണ്ടായ മോശം അനുഭവങ്ങളെ തുടര്‍ന്ന് അദ്ദേഹം അഭിനയത്തില്‍ നിന്നും പൂര്‍ണമായും വിട്ടു മാറുകയായിരുന്നു.

ആത്മീയതയ്ക്കായി ജീവിതം മാറ്റിവച്ചതോടെ ഒരിക്കല്‍ ഭാര്യ തന്നെ ഉപേക്ഷിച്ച് പോയിട്ടിട്ടുണ്ടെന്നാണ് കവി രാജ് പറയുന്നത്. ഭാര്യയെ മറ്റൊരു കല്യാണം കഴിപ്പിക്കുന്നതിനെക്കുറിച്ച് പോലും താന്‍ ആസമയത്ത് ചിന്തിച്ചിട്ടുണ്ടെന്ന് മൂവി വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ കവി രാജ് പറയുന്നുണ്ട്.

'അമ്മയുടെ മരണ ശേഷം ആണ്ട് നടത്തുന്നത് വരെ ഞാന്‍ വിഷാദരോഗം പോലെയുള്ള അവസ്ഥയിലായി. ഭാര്യ അന്ന് നിറഗര്‍ഭിണിയാണ്. അമ്മ മരിച്ച് അടുത്തയാഴ്ച അവള്‍ പ്രസവിച്ചു. സന്തോഷമാണെങ്കിലും ഞാന്‍ അമ്മയുടെ അടിയന്തരത്തിന്റെ തിരക്കുകളിലാണ്. ഒറ്റയ്ക്കാണ്. ആരും സഹായത്തിനില്ല. പ്രസവിക്കുമ്പോള്‍ ഞാന്‍ അടുത്ത് വേണമെന്ന് പറഞ്ഞു. വണ്ടി പിടിച്ച് പോയി. കുഞ്ഞിനെ കണ്ട് എന്റെ കണ്ണ് നിറഞ്ഞു.'' കവി രാജ് പറയുന്നു.

കാവിയും ഷാളും നരയുമെല്ലാമായി അലഞ്ഞു നടക്കുന്ന അവസ്ഥയായി. ഒരുനാള്‍ ഭാര്യ കുഞ്ഞിനേയും കൊണ്ട് ഇപ്പോള്‍ വരാമെന്ന് പറഞ്ഞ് പോയി. പിന്നെ വന്നില്ല. ഞാനും വീട് പൂട്ടി ഇറങ്ങി അലഞ്ഞു. ആത്മീയതയിലേക്ക് പോയപ്പോള്‍ ജോലിയില്ലാതായി, ദാരിദ്ര്യമായി. അധികമാരോടും സംസാരിക്കാത്ത താന്‍ ഭാര്യയോടും സംസാരിക്കാതെയായി. അതുകാരണമാണ് അവള്‍ പോയത്. പക്ഷെ ഭാര്യയ്ക്ക് പിന്നീട് തിരികെ വരണമെന്ന് തോന്നി. അങ്ങനെയാണ് തങ്ങള്‍ വീണ്ടും ഒരുമിച്ചതെന്നാണ് കവി രാജ് പറയുന്നത്.

അതേസമയം നടനില്‍ നിന്നും ആത്മീയതയിലേക്കുള്ള തന്റെ മാറ്റം ഭാര്യയുടെ വീട്ടുകാര്‍ക്ക് ഉള്‍ക്കൊള്ളാന്‍ സാധിച്ചിരുന്നില്ലെന്നാണ് കവി രാജ് പറയുന്നത്. അവളെന്തിന് എന്റെ കൂടെ ജീവിക്കുന്നു? നല്ലൊരാളെ കിട്ടിയാല്‍ എന്റെ കൈ കൊണ്ട് താലിയെടുത്ത് കൊടുത്ത് കല്യാണം കഴിപ്പിക്കാം എന്ന് ആലോചിച്ചിരുന്ന സമയത്താണ് ഭാര്യ തിരികെ വരുന്നതെന്നും അദ്ദേഹം പറയുന്നു.

Kavi Raj talks how he went on to a spiritual journey and thought about leaving his wife and marrying her off with another man.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പനെയും ശരണമന്ത്രത്തെയും അപമാനിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തില്‍ കേസ്

നീലലോഹിതദാസന്‍ നാടാരെ കുറ്റവിമുക്തമാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീലുമായി പരാതിക്കാരി സുപ്രീം കോടതിയില്‍

യാത്രക്കാരുടെ ലഗേജിന് ട്രയിനിലും പരിധിയുണ്ട്, അധികമായാല്‍ പണം നല്‍കണം

പുതുവര്‍ഷ സമ്മാനം; രാജ്യത്തുടനീളം ജനുവരി ഒന്നുമുതല്‍ സിഎന്‍ജി, പിഎന്‍ജി വില കുറയും

ടോസ് ഇടാന്‍ പോലും ആയില്ല; മൂടല്‍ മഞ്ഞ് കാരണം നാലാം ടി20 ഉപേക്ഷിച്ചു

SCROLL FOR NEXT