KB Ganesh Kumar, Dileep 
Entertainment

'ബാന്ദ്രയില്‍ അഭിനയിക്കുമ്പോൾ ദിലീപ് അടക്കം മോശമായി പെരുമാറി; അഭിനയം നിര്‍ത്താന്‍ വരെ തീരുമാനിച്ചു'; വെളിപ്പെടുത്തി ഗണേഷ് കുമാര്‍

അഭിനയം നിര്‍ത്താനുള്ള തീരുമാനം മാറാന്‍ കാരണം മോഹന്‍ലാല്‍ ചിത്രം

സമകാലിക മലയാളം ഡെസ്ക്

ബാന്ദ്ര സിനിമയില്‍ അഭിനയിക്കുമ്പോള്‍ ദിലീപ് അടക്കമുള്ളവരില്‍ നിന്നും അപമാനം നേരിട്ടുവെന്ന് നടനും മന്ത്രിയുമായ കെബി ഗണേഷ് കുമാര്‍. താന്‍ ഭാഗമായ രംഗം താനില്ലാതെ ചിത്രീകരിച്ചുവെന്നും ഗണേഷ് കുമാര്‍ പറയുന്നു. ബാന്ദ്രയുടെ സെറ്റില്‍ നേരിട്ട അപമാനം കാരണം താന്‍ സിനിമ തന്നെ ഉപേക്ഷിക്കാന്‍ തീരുമാനിച്ചതായും ഗണേഷ് കുമാര്‍ പറയുന്നു.

മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ഗണേഷ് കുമാറിന്റെ വെളിപ്പെടുത്തല്‍. അഭിനയം നിര്‍ത്താനുള്ള തീരുമാനം മാറാന്‍ കാരണം മോഹന്‍ലാല്‍ ചിത്രം നേരാണെന്നും ഗണേഷ് കുമാര്‍ പറയുന്നു. തനിക്കായി മോഹന്‍ലാല്‍ കന്നഡ സിനിമയുടെ ചിത്രീകരണം മാറ്റി വച്ചു വന്നു. അതിനാലാണ് നേരില്‍ അഭിനയിച്ചതെന്നും ഗണേഷ് പറയുന്നു.

''ഒരു ഘട്ടത്തില്‍ ചില പടങ്ങളില്‍ അഭിനയിക്കാന്‍ പോയപ്പോള്‍ വിഷമങ്ങളുണ്ടായി. ബ്രാന്ദ എന്ന സിനിമയില്‍ അഭിനയിക്കാന്‍ പോയിരുന്നു. അതെന്റെ മനസില്‍ വലിയ അപമാനവും സങ്കടവുമുണ്ടാക്കി. ഇത്രയും വര്‍ഷത്തെ പരിചയമുള്ള എന്നോട് ദിലീപ് അടക്കം മോശമായി പെരുമാറിയെന്ന് തോന്നി. ഞാനുള്ള സീനുകള്‍ ഞാനില്ലാതെ ഷൂട്ട് ചെയ്യുന്നത് പോലെയുള്ള മര്യാദകേടുകള്‍ അവിടെ നടന്നു. അതിന് ശേഷം ഇനി സിനിമയില്‍ അഭിനയിക്കേണ്ട എന്നൊരു തീരുമാനത്തിലേക്ക് ഞാന്‍ മനസു കൊണ്ട് എത്തി'' ഗണേഷ് കുമാര്‍ പറയുന്നു.

''പിന്നെ ജിത്തു നേരിന്റെ കഥ പറഞ്ഞു, നല്ല സിനിമയാണ്. നല്ല കഥാപാത്രമാണ്. ലാലേട്ടന്‍ ഷൂട്ട് നേരത്തെയാക്കാമെന്ന് തീരുമാനിച്ചതോടെയാണ് ഞാന്‍ അഭിനയിക്കാം എന്ന് തീരുമാനിക്കുന്നത്. സത്യമാണ്, ഞാന്‍ തുറന്ന് പറയുകയാണ്. മനസു കൊണ്ട് അങ്ങനെ തീരുമാനിച്ചിരുന്നു. ബാന്ദ്ര എന്ന സിനിമയുടെ സംവിധായകനും ദിലീപുമടക്കം എന്നെ വേദനിപ്പിച്ചു. നല്ല റോള്‍ ആണെന്ന് പറഞ്ഞാണ് വിളിച്ചു കൊണ്ടു പോയത്. റോള്‍ മോശമായിരുന്നുവെന്നത് പോട്ടെ. ഞാന്‍ അഭിനയിക്കേണ്ട കോമ്പിനേഷന്‍ സീനുകള്‍ വരുമ്പോള്‍ ദിലീപ് പോലും ചോദിച്ചില്ല, ഗണേഷേട്ടനെ കണ്ടില്ലല്ലോ എന്ന്. എസ്റ്റാബ്ലിഷ് ആയ, മുതിര്‍ന്ന നടനോട് അങ്ങനെ പെരുമാറിയപ്പോള്‍ ഇനി ഈ രംഗത്ത് നില്‍ക്കുന്നില്ലെന്ന് തീരുമാനിച്ച് ഞാന്‍ പിന്മാറിയതാണ്.'' എന്നാണ് അദ്ദേഹം പറയുന്നത്.

''ഒരു യാത്രയിലാണ് ജീത്തു നേരിന്റെ കഥ പറയുന്നത്. കഥ കേട്ടപ്പോള്‍ ചെയ്യണമെന്ന് തോന്നി. പക്ഷെ സമയമില്ലായിരുന്നു. നിയമസഭ വരുന്നുണ്ടായിരുന്നു. അത് ആന്റണി പെരുമ്പാവൂരിനോട് പറഞ്ഞു. അദ്ദേഹം ലാലേട്ടനോട് പറഞ്ഞു. അങ്ങനെ ലാലേട്ടന്‍ കന്നഡ പടം അടുത്ത മാസത്തേക്ക് മാറ്റി വെച്ചു. അങ്ങനെ ആ ചിത്രത്തില്‍ അഭിനയിക്കാന്‍ സാധിച്ചു'' എന്നും ഗണേഷ് കുമാര്‍ പറയുന്നു.

KB Ganesh Kumar alleges Dileep and director insulted him during Bandra. Out of humiliation he even decided to quit acting.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാനില്‍ ഇസ്രയേല്‍ ആക്രമണം; പലയിടത്തും മിസൈലുകള്‍ പതിച്ചു; വ്യോമപാത അടച്ചു

മുനമ്പം ഭൂമി തര്‍ക്കം: ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ച സര്‍ക്കാര്‍ നടപടി നിയവിരുദ്ധം, വഖഫ് ബോര്‍ഡ് സുപ്രീം കോടതിയില്‍

'ശബരിമല ആക്ടിവിസം കാണിക്കാനുള്ള സ്ഥലമല്ല; തന്ത്രി അറിയാതെ ഒന്നും നഷ്ടമാകില്ല'

'നീ പൊളിച്ചെടാ', ടീം മീറ്റിങ്ങിൽ സഞ്ജുവിന് ഗംഭീറിന്റെ അഭിനന്ദനം; ഇനി പിന്നോട്ടില്ലെന്ന് താരം (വിഡിയോ)

കാണാൻ ആളുമില്ല, അതിന്റെ കൂടെ പ്രതിഷേധവും; കൊച്ചിയിലുൾപ്പെടെ 'കേരള സ്റ്റോറി 2' ഷോ റദ്ദാക്കി

SCROLL FOR NEXT