Keerthy Suresh, Mysskin 
Entertainment

'എന്റെ മുഖത്ത് എവിടെയാണ് അസ്വസ്ഥത കണ്ടത്?'; മിഷ്‌കിനുമായി അച്ഛന്‍-മകള്‍ ബന്ധം; തുറന്നടിച്ച് കീര്‍ത്തി സുരേഷ്

ഇതോടെ യുവാവ് പോസ്റ്റ് പിന്‍വലിക്കുകയും മാപ്പ് ചോദിക്കുകയും ചെയ്തു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

സത്യവാന്‍ സാവിത്രി സിനിമയുടെ പ്രസ് മീറ്റില്‍ നിന്നുള്ള കീര്‍ത്തി സുരേഷിന്റേയും മിഷ്‌കിന്റേയും വിഡിയോ വൈറലായിരുന്നു. പരിപാടിയില്‍ സംസാരിക്കുന്നതിനിടെ മിഷ്‌കിന്‍ കീര്‍ത്തിയുടെ കാലിലും കയ്യിലും തൊടുന്നതിന്റെ വിഡിയോയാണ് വൈറലായത്. വിഡിയോയിലെ കീര്‍ത്തിയുടെ മുഖഭാവം ചൂണ്ടിക്കാണിച്ച് കീര്‍ത്തി അസ്വസ്ഥയാണെന്നായിരുന്നു സോഷ്യല്‍ മീഡിയയുടെ ആരോപണം.

ഈ സംഭവത്തില്‍ ഇപ്പോഴിതാ കീര്‍ത്തി സുരേഷ് തന്നെ പ്രതികരണവുമായെത്തിയിരിക്കുകയാണ്. തന്റേയും മിഷ്‌കിന്റേയും വിഡിയോയെക്കുറിച്ചുള്ള കാര്‍ത്തിക് എന്നയാളുടെ ട്വീറ്റിനാണ് കീര്‍ത്തി പ്രതികരിച്ചിരിക്കുന്നത്. സിനിമയില്‍ തൊട്ട് അഭിനയിക്കുന്നതില്‍ അസ്വസ്ഥത തോന്നാത്തവള്‍ക്ക് എന്തിനാണ് ഒരു പുരുഷന്‍ ചെറുതായൊന്ന് തൊടുമ്പോള്‍ അസ്വസ്ഥത തോന്നുന്നതെന്നായിരുന്നു ട്വീറ്റ്.

പിന്നാലെയാണ് കീര്‍ത്തി പ്രതികരണവുമായെത്തിയത്. തന്റെ മുഖത്ത് എവിടെയാണ് അസ്വസ്ഥത കണ്ടതെന്നാണ് കീര്‍ത്തി ചോദിക്കുന്നത്. താനും മിഷ്‌കിനും തമ്മിലുള്ളത് അച്ഛന്‍-മകള്‍ ബന്ധമാണെന്നും കീര്‍ത്തി പറയുന്നുണ്ട്. സിനിമയില്‍ തൊട്ട് അഭിനയിക്കുന്നതിന്റെ പേരില്‍ പൊതുവേദിയില്‍ അങ്ങനെ ചെയ്യുന്നതില്‍ എതിര്‍പ്പില്ലെന്ന ധാരണയ്ക്കും കീര്‍ത്തി മറുപടി നല്‍കുന്നുണ്ട്.

''ഒന്നാമതായി, എന്റെ മുഖത്ത് നിങ്ങള്‍ക്ക് എവിടെയാണ് അസ്വസ്ഥത കാണാന്‍ കഴിഞ്ഞത്? ഞങ്ങള്‍ തമ്മിലുള്ള ബന്ധം അച്ഛനും മകളും തമ്മിലുള്ളതുപോലെയാണെന്ന് ഞാനും അദ്ദേഹവും പറയുന്നത് നിങ്ങള്‍ കേട്ടില്ലേ? രണ്ടാമതായി, ഞാന്‍ അസ്വസ്ഥയായിരുന്നുവെന്ന് തന്നെ കരുതുക. സിനിമകളില്‍ ഞങ്ങള്‍ പരസ്പരം സ്പര്‍ശിക്കാറുണ്ടെന്നും അതുകൊണ്ട് പൊതുസ്ഥലത്തും അങ്ങനെ ചെയ്യുമ്പോള്‍ എനിക്ക് പ്രശ്‌നമുണ്ടാകരുതെന്നുമാണോ നിങ്ങള്‍ പറയുന്നത്? സഹോദരാ, നിങ്ങള്‍ ചില കാര്യങ്ങളെങ്കിലും ശരിയായി മനസ്സിലാക്കേണ്ടതുണ്ട്'' എന്നായിരുന്നു കീര്‍ത്തിയുടെ പ്രതികരണം.

ഇതോടെ യുവാവ് പോസ്റ്റ് പിന്‍വലിക്കുകയും മാപ്പ് ചോദിക്കുകയും ചെയ്തു. 'സോറി മാം. എനിക്ക് ദുരുദ്ദേശമുണ്ടായിരുന്നില്ല. പൊതുവെ ഞാന്‍ ഇത്തരം പോസ്റ്റുകള്‍ പങ്കുവെക്കാറില്ല. ഇത് വൈറലായിരുന്നതിനാലാണ് ഞാന്‍ ട്വീറ്റ് ചെയ്തത്'' എന്നായിരുന്നു യുവാവിന്റെ പ്രതികരണം.

Keerthy Suresh clarifies allegations of Mysskin misbehaving to her.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അരിയില്‍ ഷുക്കൂർ വധക്കേസ്: ഏഴ് പ്രതികള്‍ക്ക് ജീവപര്യന്തം

വന്‍ അട്ടിമറി; ഒളിംപിക് ചാംപ്യനെ വീഴ്ത്തി ഇന്ത്യയുടെ 19കാരി!

പൊലീസ് കസ്റ്റഡി മർദ്ദനം: യൂത്ത് കോൺഗ്രസ് നേതാവിന് 50,000 രൂപ നഷ്ടപരിഹാരം നൽകാൻ ദേശീയ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്

ചെന്നൈയില്‍ വന്‍ ലഹരിവേട്ട; 700 കോടി രൂപ വിലമതിക്കുന്ന 70 കിലോ ഹെറോയിന്‍ പിടികൂടി, രണ്ടുപേര്‍ അറസ്റ്റില്‍

പ്രതിമാസം 9250 രൂപ വരെ പെന്‍ഷന്‍, ഗ്യാരണ്ടീഡ് റിട്ടേണ്‍; മന്ത്‌ലി ഇന്‍കം സ്‌കീമിന്റെ നേട്ടങ്ങള്‍ എന്തെല്ലാം?