ജയം രവിയും കെനിഷയും  ഇൻസ്റ്റ​ഗ്രാം
Entertainment

'വധഭീഷണി സന്ദേശങ്ങൾ വരുന്നു, എന്നെ ഒന്ന് ശ്വാസം വിടാൻ അനുവദിക്കൂ'; സ്ക്രീൻഷോട്ടുകൾ പങ്കുവച്ച് കെനിഷ

അധികം വൈകാതെ സത്യം പുറത്തുവരും

സമകാലിക മലയാളം ഡെസ്ക്

നടൻ രവി മോഹനും (ജയം രവി) ആർതിയും തമ്മിലുള്ള വിവാഹമോചനവുമായി ബന്ധപ്പെട്ട് തനിക്ക് വധ ഭീഷണിയുണ്ടെന്ന് ​ഗായിക കെനിഷ ഫ്രാൻസിസ്. തനിക്ക് ലഭിച്ചു കൊണ്ടിരിക്കുന്ന അധിക്ഷേപകരമായ മെസേജുകളും വധഭീഷണി സന്ദേശങ്ങളുടെയുമെല്ലാം സ്ക്രീൻഷോട്ട് കെനിഷ ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിലൂടെ പങ്കുവച്ചിട്ടുണ്ട്.

"ഞാൻ എന്റെ കമന്റുകൾ ഓഫ് ചെയ്യുകയോ ഒളിച്ചോടുകയോ ചെയ്യുന്നില്ല. എനിക്ക് ആരോടും ഒന്നും ഒളിക്കാനില്ല. എന്റെ പ്രവൃത്തികളെ ചോദ്യം ചെയ്യാൻ നിങ്ങൾക്ക് അവകാശമുണ്ട്, പക്ഷെ ദയവായി എന്റെ മുഖത്ത് നോക്കി അത് ചെയ്യൂ. ഒരാളുടെ കള്ളം എങ്ങനെയാണ് നിങ്ങളുടെ സത്യമാകുന്നതെന്ന് ഓരോരുത്തർക്കും പരസ്യമായി കാണിച്ചു തരാൻ എനിക്ക് സന്തോഷമുണ്ട്. ഇപ്പോൾ എനിക്ക് ചുറ്റും നടക്കുന്ന എന്തിന്റെയെങ്കിലും ഒരു പ്രേരകശക്തിപോലും ഞാനാണെന്ന് നിങ്ങൾക്ക് ഉറപ്പുണ്ടെങ്കിൽ, ദയവായി എന്നെ കോടതിയിൽ കൊണ്ടുപോകൂ. ഞാൻ നിങ്ങളോട് അപേക്ഷിക്കുന്നു" കെനിഷ പങ്കുവെച്ച ഒരു കുറിപ്പിൽ പറയുന്നതിങ്ങനെ.

"നിങ്ങളുടെ ശാപങ്ങളും അധിക്ഷേപങ്ങളും കൊണ്ട് ഞാൻ എന്താണ് നേരിടുന്നത് എന്നതിനെക്കുറിച്ച് നിങ്ങളിൽ ആരെങ്കിലും ഒന്ന് ചിന്തിക്കാൻ മെനക്കെട്ടിട്ടുണ്ടോ? എന്നെ വേദനിപ്പിക്കാൻ നിങ്ങൾ കർമത്തെക്കുറിച്ച് സംസാരിക്കുന്നു. പക്ഷേ യഥാർഥസത്യം പുറത്തുവരുമ്പോൾ അതേ വേദന ഞാൻ നിങ്ങൾക്ക് നേരാൻ പോകുന്നില്ല." കെനിഷ കൂട്ടിച്ചേർത്തു.

കെനിഷയുടെ ഇൻസ്റ്റ​ഗ്രാം സ്റ്റോറി

"നിങ്ങളിൽ മിക്കവർക്കും എന്റെ സത്യവും വേദനയും അറിയില്ല. അതുകൊണ്ടാണ് ഇങ്ങനെയുള്ള വാക്കുകളും ഇതിനേക്കാൾ മോശമായവയും എന്നിൽ അടിച്ചേൽപ്പിക്കാൻ കാരണമെന്ന് ഞാൻ മനസ്സിലാക്കുന്നു. അധികം വൈകാതെ സത്യം പുറത്തുവരും. ഞാൻ തെറ്റുകാരിയാണെങ്കിൽ, നിയമപ്രകാരം ശിക്ഷിക്കപ്പെടാൻ ഞാൻ തയ്യാറാണ്. അതുവരെ, ശ്വാസമെടുക്കാൻ എന്നെ അനുവദിക്കാമോ?" കെനിഷ കുറിച്ചു.

അധിക്ഷേപ കമന്റുകൾക്കും ഭീഷണി സന്ദേശങ്ങൾക്കും മറുപടിയായി ഞാൻ കീഴടങ്ങുന്നു എന്നും കെനിഷ കുറിച്ചിട്ടുണ്ട്. അടുത്തിടെ ഒരു നിർമാതാവിന്റെ മകളുടെ വിവാഹത്തിന് ജയം രവിയും കെനിഷയും ഒരുമിച്ചെത്തിയിരുന്നു. ഇതിന് പിന്നാലെ രവി മോഹനെതിരെ ഗുരുതര ആരോപണങ്ങളുമായി ആർതി രംഗത്തെത്തിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

300 എത്തിയില്ല; ഷഫാലി, ദീപ്തി, സ്മൃതി, റിച്ച തിളങ്ങി; മികച്ച സ്കോറുയർത്തി ഇന്ത്യ

ടെസ്റ്റിന് ഒരുങ്ങണം; കുല്‍ദീപ് യാദവിനെ ടി20 ടീമില്‍ നിന്നു ഒഴിവാക്കി

അഷ്ടമിരോഹിണി വള്ളസദ്യയില്‍ ആചാരലംഘനം ഉണ്ടായി, പരിഹാരക്രിയ പൂര്‍ത്തിയാക്കാന്‍ തീരുമാനം

സ്മൃതി എഴുതി പുതു ചരിത്രം! റെക്കോര്‍ഡില്‍ മിതാലിയെ പിന്തള്ളി

പത്തനംതിട്ടയിലെ മൂന്ന് താലൂക്കുകള്‍ക്ക് നാളെ അവധി, പൊതുപരീക്ഷകള്‍ക്ക് ബാധകമല്ല

SCROLL FOR NEXT