സിനിമാ റിവ്യുകളിലൂടെയാണ് അശ്വന്ത് കോക്ക് പ്രശസ്തനാകുന്നത്. സോഷ്യല്‍ മീഡിയയില്‍ ധാരാളം ഫോളോവേഴ്‌സുള്ള അശ്വന്ത് കോക്ക് വിവാദങ്ങളുടെ പ്രിയപ്പെട്ടവനുമാണ്. റിവ്യുകളില്‍ അശ്വന്ത് ഉപയോഗിക്കുന്ന ഭാഷയ്‌ക്കെതിരെ സിനിമാ മേഖലയില്‍ നിന്നും പലരും രംഗത്തെത്തിയിട്ടുണ്ട്. ഇതിനിടെയാണ് കഴിഞ്ഞ ദിവസം മദ്യപിച്ച് വാഹനമോടിച്ചതിന് അശ്വന്ത് പിടിയിലാകുന്നത്.
കോഴിക്കോട് നടക്കാവ് വച്ചാണ് സംഭവമുണ്ടാകുന്നത്. അശ്വന്ത് ഓടിച്ചിരുന്ന വാഹനം സ്‌കൂട്ടറിലും കാറിലും ഇടിക്കുകയായിരുന്നു. അശ്വന്തിനെ നാട്ടുകാര്‍ തടഞ്ഞു നിര്‍ത്തുകയും പൊലീസിന് കൈമാറുകയുമായിരുന്നു. ഇതിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. പിന്നാലെ അശ്വന്തിനെ ട്രോളിയും വിമര്‍ശിച്ചുമൊക്കെ നിരവധി പേരാണ് എത്തിയത്.
കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ
ഇവിടെ ക്ലിക്ക് ചെയ്യുക
ഇപ്പോഴിതാ അശ്വന്തിനെ പരോക്ഷമായി പരിഹസിക്കുന്ന കേരളാ പൊലീസിന്റെ പോസ്റ്റ് വൈറലാവുകയാണ്. സിനിമയുടെ റിവ്യു പോലെ, മദ്യപിച്ച് വണ്ടിയോടിക്കുന്നതിനെതിരെ ബോധവത്കരണം നല്‍കുന്ന പോസ്റ്റ് പങ്കിടുകയായിരുന്നു കേരളാ പൊലീസ്. 'ഡ്രിങ്ക് & ഡ്രൈവ്: ഒരു അനാവശ്യ ത്രില്ലര്‍' എന്ന് പറഞ്ഞു കൊണ്ടാണ് പൊലീസ് റിവ്യു പങ്കുവെക്കന്നത്. ഡ്രൈവിങിനുള്ള റേറ്റിങ് അര സ്റ്റാറാണെന്നും പോസ്റ്ററിലുണ്ട്.
കഥ സ്ഥിരം അബദ്ധം, ഒട്ടും യുക്തിയില്ലാത്ത തിരക്കഥയെന്നും പോസ്റ്ററില്‍ പരിഹസിക്കുന്നുണ്ട്. ക്ലൈമാക്‌സ് ഒന്നുകില്‍ ലോക്കപ്പ് അല്ലെങ്കില്‍ ഹോസ്പിറ്റല്‍ എന്നും പോസ്റ്ററില്‍ പറയുന്നുണ്ട്. കേരളാ പൊലീസ് പങ്കുവച്ച പോസ്റ്റ് ഇങ്ങനെയാണ്:
ഫസ്റ്റ് ഹാഫില്‍ ഫുള്‍ സ്പീഡ്.
സെക്കന്‍ഡ് ഹാഫില്‍ ഫൈനും കേസും.
Rating: 0/10
പടം വന്‍ പരാജയം!
മദ്യപിച്ച് വാഹനം ഓടിക്കുന്നത് ഒരു തമാശയോ സാഹസമോ അല്ല. സ്വന്തം ജീവന്‍ മാത്രമല്ല, റോഡിലെ മറ്റ് യാത്രക്കാരുടെയും സുരക്ഷയാണ് ഇതിലൂടെ അപകടത്തിലാകുന്നത്. ഒരു തെറ്റായ തീരുമാനം പലരുടെയും ജീവിതത്തെ ബാധിച്ചേക്കാം. അതുകൊണ്ട് മദ്യപിച്ചാല്‍ ഡ്രൈവ് ചെയ്യരുത്, സുരക്ഷിതമായി വീട്ടിലെത്താനുള്ള മറ്റൊരു വഴി തിരഞ്ഞെടുക്കൂ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates