അവിനാശ്: കെജിഎഫ് പോസ്റ്റര്‍, ഫെയ്‌സ്ബുക്ക്‌ 
Entertainment

കാറില്‍ കണ്ടെയ്‌നര്‍ ഇടിച്ചു; കെജിഎഫ് താരം അത്ഭുതകരമായി രക്ഷപ്പെട്ടു

യഷിന്റെ കെജിഎഫിലെ ആന്‍ഡ്രൂസ് എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ നടനാണ് അവിനാശ്

Author : സമകാലിക മലയാളം ഡെസ്ക്

ബെംഗളൂരു: കന്നഡ സിനിമാ താരം ബിഎസ് അവിനാശ് സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടു. കണ്ടെയ്‌നറുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. അദ്ദേഹം അത്ഭുതകരമായി പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. യഷിന്റെ കെജിഎഫിലെ ആന്‍ഡ്രൂസ് എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ നടനാണ് അവിനാശ്. 

ബുധനാഴ്ച രാവിലെ  ആറുമണിയോടെ ആയിരുന്നു അപകടം. രാവിലെ ജിമ്മിലേക്ക് പോകുമ്പോള്‍ അനില്‍ കുംബ്ലെ സര്‍ക്കിളില്‍ വെച്ചായിരുന്നു അപകടം. 

റെഡ് സിഗ്നല്‍ മറികടന്നു വന്ന കണ്ടെയ്‌നര്‍ വേഗത്തില്‍ വന്ന് തന്റെ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു എന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. കാറിന് സാരമായ കേടുപാടുണ്ടായെങ്കിലും തനിക്ക് പരിക്കേറ്റില്ലെന്നും അതിന് ദൈവത്തിന് നന്ദി പറയുന്നതായും അദ്ദേഹം കൂട്ടിചച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT