Khalid Rahman  Facebook
Entertainment

വീണ്ടും ഇടി പടമോ? 'ആലപ്പുഴ ജിംഖാന'യ്ക്ക് ശേഷം പുതിയ ചിത്രവുമായി ഖാലിദ് റഹ്മാൻ

പ്ലാൻ ബി മോഷൻ പിക്ചേഴ്സിന്റെ ആദ്യ നിർമാണ സംരംഭമായിരുന്നു ആലപ്പുഴ ജിംഖാന.

Author : സമകാലിക മലയാളം ഡെസ്ക്

ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് ഒടുവിൽ പുറത്തിറങ്ങിയ ചിത്രമാണ് ആലപ്പുഴ ജിംഖാന. തിയറ്ററുകളിൽ ചിത്രം വിജയമായി മാറുകയും ചെയ്തു. ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയുടെ വിവരങ്ങൾ ഔദ്യോഗികമായി പുറത്തു വന്നിരിക്കുകയാണിപ്പോൾ.

യൂണിവേഴ്സൽ സിനിമയുടെയും പ്ലാൻ ബി മോഷൻ പിക്ച്ചേഴ്സിന്റെയും ബാനറിൽ ബി രാകേഷ് ആണ് ചിത്രം നിർമിക്കുന്നത്. പ്ലാൻ ബി മോഷൻ പിക്ചേഴ്സിന്റെ ആദ്യ നിർമാണ സംരംഭമായിരുന്നു ആലപ്പുഴ ജിംഖാന.

അനുരാഗ കരിക്കിന്‍ വെള്ളം, ഉണ്ട, ലൗവ്, തല്ലുമാല തുടങ്ങിയ ഖാലിദ് റഹ്മാന്റെ ചിത്രങ്ങളെല്ലാം ശ്രദ്ധേയമായി മാറിയിരുന്നു. ബോക്സ് ഓഫീസിലെ തകർപ്പൻ പ്രകടനത്തിന് ശേഷം ഒടിടിയിലും ഗംഭീര വരവേൽപ്പാണ് ആലപ്പുഴ ജിംഖാനയ്ക്ക് ലഭിച്ചത്. സിനിമയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഉടൻ തന്നെ പുറത്തു വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Director Khalid Rahman with a new film after Alappuzha Gymkhana.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

'ഇന്ദ്രന്‍സേട്ടന്‍ എന്റെ ചങ്കാണ്; ഈ കഥാപാത്രം ആര്യ ചെയ്യണമെന്നത് എന്റെ ശാഠ്യം'; അനന്തന്‍ കാട് ട്രെയ്‌ലര്‍ ലോഞ്ചില്‍ മുരളി ഗോപി

പൂവമ്പഴത്തിന് പകരമാവില്ല ഓറഞ്ച്! ലൈംഗിക ശേഷി വർധിപ്പിക്കുന്ന ഭക്ഷണങ്ങൾ

ആദ്യ കളി ദയനീയമായി തോറ്റു, ലോകകപ്പിൽ ടുണീഷ്യ കോച്ചിന്റെ പണി പോയി! പകരക്കാരൻ അർജന്റീനയെ വീഴ്ത്തിയ ഹെർവ് റെനാർഡ്

കാല്‍നട യാത്രക്കാര്‍ക്ക് ആശ്വാസം; ദുബൈയിലെ ഏറ്റവും വലുത്, അഞ്ച് വര്‍ഷത്തിനകം വരുന്നത് 31 നടപ്പാലങ്ങള്‍, വിഡിയോ

SCROLL FOR NEXT