Khushbu Sundar ഇൻസ്റ്റ​ഗ്രാം
Entertainment

'ഇപ്പോഴത്തെ പെൺകുട്ടികൾ മിടുക്കരാണ്; ഉപദേശിക്കുന്നതിന് പകരം അവരിൽ നിന്ന് എന്ത് പഠിക്കാൻ കഴിയുമെന്നാണ് നോക്കേണ്ടത്'

ഇന്നത്തെ പെൺകുട്ടികൾ വളരെ മിടുക്കരും കഴിവുള്ള അഭിനേതാക്കളുമാണ്.

സമകാലിക മലയാളം ഡെസ്ക്

ഒരു കാലത്ത് മലയാളത്തില‌ടക്കം നിറസാന്നിധ്യമായിരുന്ന നടിമാരിലൊരാളാണ് ഖുശ്ബു. വിവാഹത്തോടെ സിനിമയിൽ നിന്ന് ഇടവേളയെടുത്ത നടി പിന്നീ‌ട് രാഷ്ട്രീയ രം​ഗത്തും സജീവമായി. സുരേഷ് ത്രിവേണി സംവിധാനം ചെയ്ത് അനിൽ കപൂർ പ്രധാനവേഷത്തിലെത്തിയ സുബേദാർ എന്ന ചിത്രത്തിലൂടെ ഹിന്ദിയിലേക്കും തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് ഖുശ്ബു.

45 വർഷമായി ഖുശ്ബു തന്റെ സിനിമാ ജീവിതം ആരംഭിച്ചിട്ട്. എന്നാൽ തന്റെ ഇത്രയും നാളത്തെ സിനിമാ അനുഭവത്തിൽ നിന്നുകൊണ്ട് ഇപ്പോഴത്തെ യുവനടിമാർക്ക് ഉപദേശം നൽകാൻ ബുദ്ധിമുട്ടാണെന്ന് പറയുകയാണ് ഖുശ്ബു. എഎൻഐയോട് സംസാരിക്കുകയായിരുന്നു നടി.

"ഇന്നത്തെ പെൺകുട്ടികൾ വളരെ മിടുക്കരും കഴിവുള്ള അഭിനേതാക്കളുമാണ്. അവർ എല്ലാ കാര്യങ്ങളെ കുറിച്ചും പഠിച്ചാണ് ഈ മേഖലയിലേക്ക് വരുന്നത്. അതിനാൽ അവർക്ക് എന്തെങ്കിലും ഉപദേശം നൽകുന്നത് വളരെ ബുദ്ധിമുട്ടാണ്. വാസ്തവത്തിൽ അവരിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ട്.

ഇന്നത്തെ പുതിയ പെൺകുട്ടികളെ നോക്കുമ്പോൾ, അവർ അവരുടെ മേക്കപ്പ്, വസ്ത്രങ്ങൾ, അവതരണം എന്നിവ സ്വയം കൈകാര്യം ചെയ്യുന്നു. അവർക്ക് ഉപദേശം നൽകുന്നതിനു പകരം, അവരിൽ നിന്ന് നമുക്ക് എന്ത് പഠിക്കാൻ കഴിയുമെന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് എനിക്ക് തോന്നുന്നു".- ഖുശ്ബു പറഞ്ഞു.

പ്രിയങ്ക ചോപ്ര ഓസ്കറിൽ അവതാരകയായെത്തി. ആലിയ ഭട്ട് അടുത്തിടെ ബാഫ്റ്റയിൽ പങ്കെ‌ടുത്തു. നമ്മൾ കെട്ടിപ്പെടുത്ത മതിലുകൾ തകർക്കേണ്ടത് ഇന്നത്തെ കാലഘട്ടത്തിൽ അത്യാവശ്യമായി മാറിയിരിക്കുന്നു.- ഖുശ്ബു കൂട്ടിച്ചേർത്തു. ആരംഭം എന്ന മലയാള ചിത്രത്തിലൂടെ ഖുശ്ബുവിന്റെ മകൾ അവന്തികയും സിനിമയിൽ അരങ്ങേറ്റം കുറിക്കുകയാണ്. ചിത്രത്തിന്റെ ഷൂട്ടിങ് പുരോ​ഗമിക്കുകയാണ്.

Cinema News: Actress Khushbu says it's difficult to give advice to today's young actresses.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'എന്‍ഡിഎയ്ക്ക് അധികാരം തരൂ, കേരളത്തെ വികസിതമാക്കാം; ഇത് മോദിയുടെ ഗ്യാരണ്ടി, ഹര്‍ത്താല്‍ മാഫിയയെ തുടച്ചുനീക്കും'

'പടക്കളം സന്ദീപ്.... മലയാളികൾ കുറേ പേരോട് ക്രഷ് ഉണ്ട്'; വൈറലായി ശിവാം​ഗിയുടെ വാക്കുകൾ

നെറ്റികയറലും മുടി കൊഴിച്ചിലും നിങ്ങളുടെ പ്രശ്‌നമാണോ ? ഇക്കാര്യങ്ങളില്‍ കുറച്ച് ശ്രദ്ധ കൊടുക്കാം

വടിവേലുവിനെ സഹിക്കാനാകില്ല, നേരിട്ട പലതും പുറത്ത് പറയാന്‍ പറ്റില്ല; വേണ്ടെന്ന് വച്ചത് 16 സിനിമകള്‍; നടനെതിരെ സോന ഹെയ്ഡന്‍

അന്തരീക്ഷ താപനില ഉയരുമ്പോൾ ആൺകുഞ്ഞ് ജനിക്കാനുള്ള സാധ്യത കുറയും, പഠനം

SCROLL FOR NEXT