കാന്‍സര്‍ ബാധിതയായ രേണു സുധിയെ കാണാന്‍ പോകാത്തതിനെക്കുറിച്ച് കിച്ചു സുധി. സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങള്‍ ശക്തമാകുന്നതിനിടെയാണ് കിച്ചു മറുപടിയുമായെത്തിയത്. രേണു സബ്‌സ്‌ക്രിപ്ഷന്‍ വിഡിയോ ചെയ്യുന്നതിലെ എതിര്‍പ്പുകളാണ് രേണുവിനെ കാണാന്‍ പോകാതിരുന്നതിന്റെ കാരണമായി കിച്ചു പറയുന്നത്. ആ വാക്കുകളിലേക്ക്:
അമ്മയുടെ വില എനിക്ക് കിട്ടിയിട്ടില്ല. രണ്ടാമത്തെ വയസില്‍ സ്വന്തം അമ്മ എന്നെ ഇട്ടിട്ട് പോയതാണ്. ഇപ്പോഴുള്ള അമ്മ ഇതാണ്. (രേണുവിന്റെ സബ്‌സ്‌ക്രിപ്ഷന്‍ വിഡിയോ കാണിക്കുന്നു) ഇതൊക്കെ നിങ്ങള്‍ പറയുന്ന എടുത്തു വളര്‍ത്തിയ മകന്‍ കണ്ട കാര്യങ്ങളാണ്. ഇത് കണ്ട് കഴിഞ്ഞപ്പോള്‍ ഞാന്‍ മെസേജ് അയച്ചിരുന്നു. ഇത് കണ്ടാല്‍ റിതപ്പന്റെ അവസ്ഥ എന്തായിരിക്കുമെന്ന് ചോദിച്ചു. കൂടെ പഠിക്കുന്നവര്‍ കാണും. കുട്ടികള്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്ന കാര്യമാണ്. അവന്‍ അതൊക്കെ എങ്ങനേ നേരിടും എന്ന് ചോദിച്ചു.
അതിന് അമ്മ നല്‍കിയ മറുപടി തനിക്ക് അതില്‍ മോശമായൊന്നും തോന്നിയില്ല. അതില്‍ നിന്നും രണ്ടര ലക്ഷം രൂപ കിട്ടിയിട്ടുണ്ട് എന്നാണ്. ഞാന്‍ തിരിച്ചൊന്നും പറയാന്‍ പോകുന്നില്ല. അവിടെ വച്ച് ആ അധ്യായം ക്ലോസ് ചെയ്തു. എനിക്ക് അമ്മയുടെ വില എന്താണെന്ന് മനസിലായിട്ടില്ല. പക്ഷെ സ്‌നേഹത്തിന്റെ വില അറിയാം. പിന്നെ ഞാന്‍ കോട്ടയത്ത് പോയി റിതപ്പനെ കണ്ടു. അവന് വേണ്ടി ചെയ്യാന്‍ പറ്റുന്ന കാര്യം ചെയ്തു. അവനെ ഹാപ്പിയാക്കി തിരികെ വന്നു.
അമ്മയെ കാണാന്‍ പറ്റിയില്ല. അമ്മയെ കാണാന്‍ പറ്റില്ല, ആശുപത്രിയിലാണെന്ന് പറഞ്ഞു. അമ്മയുടെ അസുഖം മാറട്ടെ. പ്രാര്‍ത്ഥിക്കാം. അതേ എന്നെക്കൊണ്ടും നിങ്ങളെ കൊണ്ടും സാധിക്കുകയുള്ളൂ'' എന്നാണ് കിച്ചു സുധി പറയുന്നത്. രേണുവിന് താന്‍ അയച്ച മെസേജും കിച്ചു സുധി പുറത്ത് വിട്ടിട്ടുണ്ട്. രേണു സബ്‌സ്‌ക്രിപ്ഷന്‍ വിഡിയോ ചെയ്യുന്നത് റിതപ്പനെ ബാധിക്കില്ലേ എന്നാണ് മെസേജില്‍ കിച്ചു ചോദിക്കുന്നത്.
അതേസമയം കിച്ചു കാണിച്ച വിഡിയോ താന്‍ ലൈവ് പോയതാണെന്നും, ചുണ്ട് പൊട്ടിയതിനെക്കുറിച്ചാണ് സംസാരിക്കുന്നത്. അല്ലാതെ വൃത്തികേടായി ഒന്നും സംസാരിച്ചിട്ടില്ല. തനിക്ക് അതില്‍ നിന്നും രണ്ടര-മൂന്ന് ലക്ഷം രൂപ കിട്ടുന്നുണ്ട് എന്നാണ് രേണു കിച്ചുവിന് അയച്ചിരിക്കുന്ന മെസേജില്‍ പറയുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates