കോര്‍ട്ട്‌നി കര്‍ദാഷ്യന്‍ ഇന്‍സ്റ്റഗ്രാം
Entertainment

'വയ്യാതായപ്പോള്‍ ഒരു ഗ്ലാസ് മുലപ്പാല്‍ കുടിച്ചു': കോര്‍ട്ട്‌നി കര്‍ദാഷ്യന്‍

കോര്‍ട്ട്‌നി കഴിഞ്ഞ വര്‍ഷം നവംബറിലാണ് ഒരു മകന് ജന്മം നല്‍കിയത്

Author : സമകാലിക മലയാളം ഡെസ്ക്

സുഖബാധിതയായിരിക്കുമ്പോള്‍ താന്‍ മുലപ്പാല്‍ കുടിക്കുമെന്ന് വ്യക്തമാക്കി ടെലിവിഷന്‍ താരം കോര്‍ട്ട്‌നി കര്‍ദാഷ്യന്‍. നാല് കുട്ടികളുടെ അമ്മയായ കോര്‍ട്ട്‌നി കഴിഞ്ഞ വര്‍ഷം നവംബറിലാണ് ഒരു മകന് ജന്മം നല്‍കിയത്. ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി താരം തന്നെയാണ് രോഗം മാറാന്‍ ഉപയോഗിക്കുന്ന മാര്‍ഗം പങ്കുവച്ചത്.

സുഖമില്ലെന്ന് തോന്നിയതിനാല്‍ ഞാന്‍ ഒരു ഗ്ലാസ് മുലപ്പാല്‍ കുടിച്ചു.- എന്ന അടിക്കുറിപ്പിലാണ് താരം ഒരു കട്ടിലില്‍ കിടക്കുന്ന ചിത്രം പോസ്റ്റ് ചെയ്തത്. പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് ഇത് വഴിതുറന്നിരിക്കുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

44കാരിയായ താരത്തിന് അഞ്ച് മാസം മുന്‍പാണ് മകന്‍ ജനിച്ചത്. കൂടാതെ 14കാരനായ മേസണ്‍, 11 കാരിയായ പെനലോപ്, 9 കാരനായ റെയിന്‍ എന്നിവര്‍ മക്കളാണ്. സംഗീതജ്ഞനായ ട്രാവിസ് ബാര്‍ക്കര്‍ ആണ് കോര്‍ട്ട്‌നിയുടെ ഭര്‍ത്താവ്. 2022ലാണ് ഇവര്‍ വിവാഹിതരാവുന്നത്. ദി കര്‍ദാഷ്യന്‍സ് എന്ന ടെലിവിഷന്‍ ഷോയിലൂടെയാണ് ഇവര്‍ ശ്രദ്ധനേടുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

Today's Rashi Phalam May 2| ആരോഗ്യം മെച്ചപ്പെടും, സാമ്പത്തിക നില ഭദ്രമാണ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

SCROLL FOR NEXT