Shalini and Kunchacko Boban വിഡിയോ സ്ക്രീന്‍ഷോട്ട്
Entertainment

'ശാലിനിയുടെ അച്ഛന്റെ കരണത്തടിച്ച ബോബന്‍ കുഞ്ചാക്കോ; കായലില്‍ വീണ് കൈകാലിട്ടടിക്കുന്ന ഡാഡിയെ കണ്ട് നിലവിളിച്ച മകള്‍'

പറഞ്ഞ് മുഴുവിപ്പിക്കാന്‍ സമ്മതിക്കാതെ ബാബുവിന്റെ കരണം നോക്കി ഒരൊറ്റ അടിയായിരുന്നു

സമകാലിക മലയാളം ഡെസ്ക്

ഒരുകാലത്ത് തെന്നിന്ത്യയാകെ നിറഞ്ഞു നിന്ന നായികയായിരുന്നു ശാലിനി. മലയാളത്തിലും തമിഴിലുമെല്ലാം എവര്‍ഗ്രീന്‍ ഹിറ്റുകള്‍ സമ്മാനിച്ച നായിക. ഇന്നും ശാലിനിയുടെ കഥാപാത്രങ്ങളേയും സിനിമകളേയും കുറിച്ച് സിനിമാസ്‌നേഹികള്‍ സംസാരിക്കുന്നുണ്ട്. ബാലതാരമായിട്ടാണ് ശാലിനി കരിയര്‍ ആരംഭിക്കുന്നത്. ശാലിനിയുടെ പാതയിലൂടെ സഹോദരി ശ്യാമിലിയും ബാലതാരമായി സിനിമയിലെത്തി.

തെന്നിന്ത്യയിലെ ഏറ്റവും തിരക്കുള്ള നായികയാകും മുമ്പ് തന്നെ, തെന്നിന്ത്യയിലെ ഏറ്റവും വലിയ ബാലതാരമായിരുന്നു ശാലിനി. മകളുടെ കരിയറിലെ വളര്‍ച്ചയ്‌ക്കെല്ലാം കാരണം അച്ഛന്‍ ബാബുവിന്റെ പിന്തുണയും ത്യാഗവുമായിരുന്നു. ശാലിനിയുടെ പിതാവിനെക്കുറിച്ച് സംവിധായകന്‍ ആലപ്പി അഷ്‌റഫ് പറഞ്ഞ വാക്കുകള്‍ ചര്‍ച്ചയായി മാറുകയാണ്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്:

കുഞ്ചാക്കോ ബോബന്റെ പിതാവ് ബോബന്‍ കുഞ്ചാക്കോ വളരെ പശ്ചാത്താപത്തോടെ പറഞ്ഞൊരു കാര്യം എനിക്ക് ഓര്‍മ വരികയാണ്. മകളുടെ തിരക്കു കാരണം പിതാവിന് നേരിടേണ്ടി വന്ന സങ്കടകഥയാണ് അത്. ബോബന്‍ കുഞ്ചാക്കോ സംവിധാനം ചെയ്ത ആഴി എന്ന ചിത്രത്തില്‍ അഭിനയിക്കുന്നതിനായി ബേബി ശാലിനിയുടെ ഡേറ്റ് വാങ്ങിയിരുന്നു. അത് പ്രകാരം ഷൂട്ടിങ് ചാര്‍ട്ട് ചെയ്തു. ഷൂട്ടിങ് ആരംഭിച്ചപ്പോള്‍ ബേബി ശാലിനി എത്തേണ്ട ദിവസം എത്തിയില്ല. അന്നത്തെ ഷൂട്ടിങ് മുടങ്ങി.

അടുത്ത ദിവസം എത്താമെന്ന് ഏറ്റുവെങ്കിലും അന്നും എത്തിയില്ല. ആ ദിവസവും ഷൂട്ടിങ് മുടങ്ങി. മൂന്നാമത്തെ ദിവസം എറണാകുളം കായലിന്റെ അടുത്തുള്ള സുഭാഷ് പാര്‍ക്കിലായിരുന്നു ഷൂട്ടിങ്. ശാലിനിയുമായി ബാബു എത്തി. കായലിന്റെ തിട്ടയില്‍ നിന്നിരുന്ന ബോബച്ചന്റെ അടുത്തേക്ക് ബാബു ചെന്നു. രണ്ട് ദിവസം ഷൂട്ടിങ് മുടങ്ങിയതിന്റെ ദേഷ്യത്തിലായിരുന്നു ബോബച്ചന്‍. തനിക്ക് എത്താന്‍ കഴിയാത്തതിന്റെ കാരണങ്ങള്‍ പറഞ്ഞ് മുഴുവിപ്പിക്കാന്‍ സമ്മതിക്കാതെ ബാബുവിന്റെ കരണം നോക്കി ഒരൊറ്റ അടിയായിരുന്നു ബോബച്ചന്‍.

അടി കൊണ്ട ബാബു കായലിലേക്ക് വീണു. നിലയില്ലാതെ കയ്യും കാലുമിട്ട് അടിക്കുന്ന ബാബുവിനെ കണ്ട് ഭയന്ന ബേബി ശാലിനി നിലവിളിച്ചു കരഞ്ഞു. ഓടിയെത്തിയ യൂണിറ്റുകാര്‍ അദ്ദേഹത്തെ രക്ഷിച്ച് കരയ്ക്ക് എത്തിച്ചു. അന്നത്തെ ഷൂട്ടിങും മുടങ്ങി. പിന്നീട് എല്ലാവരും ഇടപെട്ട് പ്രശ്‌നങ്ങള്‍ പരിഹരിച്ചു. ഇതിവിടെ പറയാന്‍ കാരണം ആരേയും ആക്ഷേപിക്കാനല്ല, തന്റെ മകളുടെ ഉയര്‍ച്ചയ്ക്കായി ഒരു പിതാവ് സഹിച്ച ത്യാഗത്തെ ചൂണ്ടിക്കാണിക്കാനാണ്.

പിന്നീട് കാലം കഴിഞ്ഞപ്പോള്‍ ബാബുവിന്റെ രണ്ട് പെണ്‍മക്കളുടേയും നായകനായത് ബോബച്ചന്റെ മകന്‍ കുഞ്ചാക്കോ ബോബനായിരുന്നു. ശാലിനിയുടെ നായികയായി അനിയത്തിപ്രാവിലും ശ്യാമിലിയുടെ നായകനായി വള്ളീം തെറ്റി പുള്ളീം തെറ്റിയിലും.

Alleppey Ashraf recalls the incident where Boban Kunchacko slapped Shalini's father. Later his son became her first hero and her sister's too.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

യുഎഇ ക്യാമ്പിങ് നിയമങ്ങൾ : മാലിന്യം വലിച്ചെറിഞ്ഞാൽ, 30,000 മുതൽ10 ലക്ഷം ദിർഹം വരെ പിഴ

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; ഈ മാസം മരിച്ചത് 12 പേര്‍

കെജരിവാളിന്റെ ശീഷ് മഹല്‍ 2; ചണ്ഡിഗഡിലെ ബംഗ്ലാവിന്റെ ചിത്രവുമായി ബിജെപി; മറുപടിയുമായി ആം ആദ്മി

'ടിഎന്‍ പ്രതാപന്‍ ഒരു രൂപ പോലും തന്നില്ല, സുരേഷ് ഗോപി എംപിയായപ്പോള്‍ ഒരു കോടി തന്നു; എല്‍ഡിഎഫിന് വേണ്ടി പ്രചരണത്തിനിറങ്ങില്ല'

SCROLL FOR NEXT