Kunchacko Boban 
Entertainment

എന്റെ പടത്തിന് കൂവിയ ഒരുത്തന്‍ ഇതിലുണ്ട്, അവന് പണി കൊടുക്കാനാണ് ബാച്ചിലര്‍ പാര്‍ട്ടി ചെയ്തത്: കുഞ്ചാക്കോ ബോബന്‍

ഒരു നടന് പണി കൊടുക്കാനാണ് താന്‍ ചിത്രത്തോട് യെസ് പറഞ്ഞതെന്നാണ് കുഞ്ചാക്കോ ബോബന്‍ പറഞ്ഞത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

സിനിമാ ലോകം കാത്തിരിക്കുകയാണ് ബാച്ചിലര്‍ പാര്‍ട്ടി ദ്യൂവിനായി. ചിത്രത്തിലേക്ക് താന്‍ എത്തിയതിനെക്കുറിച്ച് സംസാരിക്കുകയാണ് നടന്‍ കുഞ്ചാക്കോ ബോബന്‍. അമല്‍ നീരദിന്റെ തൊട്ട് മുമ്പിറങ്ങിയ സിനിമയിലും ്പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് കുഞ്ചാക്കോ ബോബനായിരുന്നു. ഒരു നടന് പണി കൊടുക്കാനാണ് താന്‍ ചിത്രത്തോട് യെസ് പറഞ്ഞതെന്നാണ് മാതൃഭൂമി ന്യൂസിനോട് കുഞ്ചാക്കോ ബോബന്‍ പറഞ്ഞത്.

''അമലിന്റെ സിനിമയില്‍ അഭിനയിക്കാന്‍ ഇവരൊക്കെ മാനിഫെസ്റ്റ് ചെയ്തിരുന്നുവെന്ന് പറയുന്നു. എന്റെ മാനിഫെസ്റ്റേഷന്‍ വേറൊരു തരത്തിലായിരുന്നു. എന്റെ സിനിമകള്‍ക്ക് കൂവിയ ഒരുത്തനിട്ട് പണി കൊടുക്കണം എന്നുണ്ടായിരുന്നു എനിക്ക്. ഭയങ്കരമായി മാനിഫെസ്റ്റ് ചെയ്തിരുന്ന സമയത്താണ് ഈ സിനിമയുടെ ഓഫര്‍ വരുന്നത്. ആരൊക്കെയുണ്ടെന്ന് ചോദിച്ചപ്പോള്‍ ഈ നടന്റേയും പേര് പറഞ്ഞു. കഥയെ പറ്റി ഒന്നും പറയണ്ട, ഇങ്ങനൊരു സീനുണ്ടോ എന്ന് ചോദിച്ചു. ഉണ്ടെന്ന് പറഞ്ഞതും എന്നാല്‍ ഞാന്‍ ഉണ്ട് അമലേ അമലേ എന്ന് പറഞ്ഞു'' എന്നായിരുന്നു കുഞ്ചാക്കോ ബോബന്‍ പറഞ്ഞത്.

ചന്തു സലിംകുമാറായിരുന്നു ആ നടന്‍. മുമ്പൊരു അഭിമുഖത്തില്‍ കുഞ്ചാക്കോ ബോബന്റെ സിനിമയ്ക്ക് കൂവിയിട്ടുണ്ടെന്ന് ചന്തു പറഞ്ഞിരുന്നു. അഭിമുഖത്തില്‍ ചാക്കോച്ചന്‍ മറുപടിയുമായി ഉടനെ തന്നെ ചന്തു എത്തുന്നുണ്ട്.

''പണ്ടൊരു സിനിമാനടന്റെ മകന്‍ ചാക്കോച്ചന്റെ സിനിമ കണ്ട് കൂവിയിട്ടുണ്ടെന്ന് പറഞ്ഞിരുന്നു. പക്ഷെ പിന്നീട് അയാളത് തിരുത്തിയിട്ടുണ്ട്. ആ ഇന്റര്‍വ്യുവിന്റെ ബാക്കിയും കൂടെയുണ്ട്. പക്ഷെ അവരത് അവിടെ വച്ച് കട്ട് ചെയ്തു.പിന്നീട് ഞാന്‍ ചാക്കോച്ചന്‍ ഫാനായി എന്നാണ് ആ നടന്റെ ആ മകന്‍ പറയുന്നത്. കല്യാണരാമന്‍ കണ്ടപ്പോഴാണ് കൂവിയത്. നവ്യ നായരെ ചാക്കോച്ചന്‍ അടിച്ചോണ്ട് പോകുമോ എന്ന് കരുതിയാണ് കൂവിയത്'' എന്നാണ് ചന്തു പറയുന്നത്.

''ഡാന്‍സ് സീനില്‍ കൂവും. അച്ഛന്‍ വന്ന് ചീത്ത പറയുമായിരുന്നു. എങ്ങാനും ചാക്കോച്ചനെ നേരിട്ട് കാണുമ്പോള്‍ കൂവുമോ എന്ന് കരുതിയാണ്. വളര്‍ന്നപ്പോള്‍ അത് സിനിമയാണെന്നൊക്കെ മനസിലായി. 2002 ലാണ്. അന്നെനിക്ക് അഞ്ചോ ആറോ വയസായിരുന്നു. അന്ന് അറിയില്ലല്ലോ അഭിനയം ആണെന്ന്'' എന്നും ചന്തു പറയുന്നുണ്ട്.

Kunchacko Boban about doing Bachelor Party D'eux.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നെടുമ്പാശ്ശേരി മിനികൂപ്പർ അപകടം; സൂഹൈൽ സജീവ് പുറത്തിറങ്ങി

'ഇന്ത്യയില്‍ മറ്റൊരിടത്തും കാണാത്തത് ഇവിടെയുണ്ട്'; മെട്രോ നഗരങ്ങളെ പിന്നിലാക്കി, 'ഹൈ ക്വളിറ്റി ലൈഫി'ല്‍ തല ഉയര്‍ത്തി തിരുവനന്തപുരം

ഇരിങ്ങാലക്കുട ടൗൺ ബാങ്ക് പ്രതിസന്ധി; നിക്ഷേപകരുടെ റിലേ സത്യഗ്രഹം തുടങ്ങി

വിജയ്ക്ക് പിറകേ സൂര്യയും? തെലുങ്ക് ബോക്സ് ഓഫീസിലും തേരോട്ടം; തുടർച്ചയായി മൂന്ന് ചിത്രങ്ങൾ 30 കോടി ക്ലബ്ബിൽ

പിന്‍ചക്രങ്ങളില്‍ ഡ്രംബ്രേക്ക്, പുതിയ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍; വരുന്നു പുതുതലമുറ ടാറ്റ നെക്‌സോണ്‍