വീഡിയോ ദൃശ്യം 
Entertainment

'വൈറ്റില... വൈറ്റില' എന്നു വിളിച്ചു പറഞ്ഞ് ചാക്കോച്ചൻ; നോയിഡയിൽ ഓട്ടോ ഡ്രൈവർ; വിഡിയോ

നോയിഡയിൽ നിന്നുള്ള താരത്തിന്റെ പുതിയ വിഡിയോ ആണ് ആരാധകർക്കിടയിൽ ശ്രദ്ധ നേടുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ലയാളികളുടെ പ്രിയപ്പെട്ട നടനാണ് കുഞ്ചാക്കോ ബോബൻ. സോഷ്യൽ മീഡിയയിൽ ആക്റ്റീവായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും വിഡിയോകളുമെല്ലാം സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്. ഇപ്പോൾ നോയിഡയിൽ നിന്നുള്ള താരത്തിന്റെ പുതിയ വിഡിയോ ആണ് ആരാധകർക്കിടയിൽ ശ്രദ്ധ നേടുന്നത്. ഓട്ടോ ഓടിക്കുന്ന കുഞ്ചാക്കോ ബോബനെയാണ് വിഡിയോയിൽ കാണുന്നത്. 

അറിയിപ്പിന്റെ ഷൂട്ടിങ് നോയിഡയിൽ

'നോയിഡയില്‍ നിന്ന് വൈറ്റില'യിലേക്ക് എന്ന കുറിപ്പിലാണ് താരം വിഡിയോ പങ്കുവച്ചത്. പിന്നിൽ യാത്രക്കാരെയും ഇരുത്തി ഇലക്ട്രിക് ഓട്ടോറിക്ഷയാണ് താരം ഓടിക്കുന്നത്. 'വൈറ്റില വൈറ്റില' എന്ന് താരം വിളിച്ചു പറയുന്നതും വിഡിയോയിൽ കാണാം. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന അറിയിപ്പ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായാണ് കുഞ്ചാക്കോ ബോബൻ നോയിഡയിൽ എത്തിയത്. 

ടേക്ക് ഓഫിന് ശേഷം വീണ്ടും മഹേഷ് നാരായണനൊപ്പം

ടേക്ക് ഓഫിന് ശേഷം കുഞ്ചാക്കോ ബോബനും മഹേഷ് നാരായണും ഒന്നിക്കുന്ന ചിത്രമാണിത്. ഷെബിൻ ബെക്കറാണ് ചിത്രം നിർമിക്കുന്നത്. സംവിധാനത്തിനൊപ്പം അറിയിപ്പിന്റെ എഡിറ്റിങ്ങും മഹേഷ് നിർവഹിക്കുന്നുണ്ട്. കൂടാതെ തിരക്കഥയിലും അദ്ദേഹം പങ്കാളിയാവുന്നുണ്ട്. ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ഫഹദ് നായകനായി അഭിനയിച്ച ചിത്രമായ 'മാലിക്' ആണ് മഹേഷ് നാരായണന്റെ സംവിധാനത്തില്‍ ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. ഭീമന്റെ വഴിയാണ് കുഞ്ചാക്കോ ബോബന്റേതായി പുറത്തിറങ്ങിയ അവസാന ചിത്രം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നീറ്റ് പുനഃപരീക്ഷ: നാളെ രാജ്യവ്യാപക 'മോക് ഡ്രിൽ'; പരീക്ഷാ കേന്ദ്രങ്ങൾക്ക് ത്രിതല സുരക്ഷ

'എല്ലാ ആനുകൂല്യങ്ങൾക്കും സർക്കാരിന് നന്ദി.. എല്ലാം വേഗത്തിൽ നടപ്പിലാകട്ടെ'; ബജറ്റിനെ സ്വാ​ഗതം ചെയ്ത് മമ്മൂട്ടി

സോഷ്യൽ മീഡിയ വഴി സൗഹൃദം, ലോഡ്ജിൽ എത്തിച്ച് പീഡനം; വിദ്യാർഥിനികളുടെ പരാതിയിൽ അന്വേഷണം

അങ്കമാലി - അരൂര്‍ കൊച്ചി ദേശീയപാത 544 ബൈപ്പാസ് പദ്ധതിക്ക് കേന്ദ്രാനുമതി; പുനര്‍വിജ്ഞാപനം ഉടന്‍

'കൃത്യമായ പ്ലാനോ പുതിയ കാഴ്ചപ്പാടോ ഇല്ല, ആളുകളെ പറ്റിക്കുന്ന കൺകെട്ട് സർക്കസ്'; ബജറ്റിനെ വിമർശിച്ച് ബിജെപി