Oru Durooha Saahacharyathil  
Entertainment

'ഒരു ദുരൂഹ സാഹചര്യത്തിൽ' ട്രെയിലർ എത്തി; റിലീസ് ഏപ്രിൽ 15 ന്

'വിപ്ലവകാരികൾക്ക് ഈ വേദനയൊന്നും ഒരു പ്രശ്നമല്ലല്ലോ'

സമകാലിക മലയാളം ഡെസ്ക്

തിരുനെല്ലി പഞ്ചായത്തിലെ തോൽപ്പെട്ടിയിലുള്ള സേതു. ജനകീയ ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരൻ. അതിലുപരി റേഡിയോയുടെ സ്ഥിരം ശ്രോതാവ്. ഇടയ്ക്കിടയ്ക്ക് സ്വപ്നം കാണുന്ന ശീലം. 'ഒരു ദുരൂഹ സാഹചര്യത്തിൽ' എന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബന്റെ സേതു എന്ന കഥാപാത്രത്തിന്റെ ചില പ്രത്യേകതകളാണ് ഇതൊക്കെ. ഇനി എന്തൊക്കെയാണ് സിനിമയിലൂടെ കാണാൻ പോകുന്നത് എന്ന് ചോദിച്ചാൽ പ്രേമം, അടി, ആക്ഷൻ, കൂടെ ഇടി, വെടി പുക ഇതൊക്കെയായി ഒരു ഫുൾ പാക്ക്ഡ് ചിത്രം.

രതീഷ് ബാലകൃഷ്ണൻ പൊതുവാൾ രചനയും സംവിധാനവും ചെയ്ത ചിത്രത്തിന്റെ ട്രെയിലർ ചിരിക്കും, ചിന്തകൾക്കുമപ്പുറം ചിത്രത്തിന്റെ ടൈറ്റിൽ പോലെ തന്നെ ദുരൂഹമായി എന്തൊക്കെയൊ ഉണ്ട് എന്ന തോന്നൽ ഉളവാക്കുന്നു. 'വിപ്ലവകാരികൾക്ക് ഈ വേദനയൊന്നും ഒരു പ്രശ്നമല്ലല്ലോ' എന്ന സേതുവിന്റെ സ്റ്റേറ്റ്മെന്റ് ചിത്രത്തിൽ ചില വിപ്ലവവും ഉറപ്പിക്കുന്നു. കൂടെ ഒരു മിലിട്ടറി അറ്റാക്കും ഒക്കെ കടന്നു വരുന്നു. ദുരൂഹ സാഹചര്യത്തിൽ ആരെ കണ്ടാലും അറിയിക്കണം എന്ന് ചിദംബരത്തിന്റെ മിലിട്ടറി കഥാപാത്രം പറയുമ്പോൾ ചിത്രത്തെ കുറിച്ചുള്ള ധാരണകൾ ഏതാണ്ടൊക്കെ പിടികിട്ടും.

കുഞ്ചാക്കോ ബോബനൊപ്പം ദിലീഷ് പോത്തൻ,സജിൻ ഗോപു, ചിദംബരം , ജാഫർ ഇടുക്കി, സുധീഷ് , ശരണ്യ രാമചന്ദ്രൻ, പൂജ മോഹൻരാജ് എന്നീ താരങ്ങളും ട്രെയിലറിൽ കടന്നുവരുന്നു. ഇവർക്കുപുറമേ റേഡിയോയും ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രമാകുന്നു. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ഗാനത്തിലും സേതുവിന്റെ റേഡിയോ സംഭാഷണം ഉണ്ടായിരുന്നു. ഒരു മാസ്സ് ഓഡിയൻസിനെ ആകർഷിക്കും വിധമാണ് ട്രെയിലർ ഒരുക്കിയിരിക്കുന്നത്.

മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും ഉദയ പിക്ചേഴ്സിന്റെ ബാനറിൽ കുഞ്ചാക്കോ ബോബനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. മാജിക് ഫ്രെയിംസും ഉദയപിക്ചേഴ്സും ആദ്യമായി ഒരുമിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. രണ്ട് കാലഘട്ടത്തിലെ വമ്പൻമാരായ പ്രൊഡക്ഷൻ കമ്പനികളുടെ ഒരുമിക്കൽ കൂടിയാണിത്.

രാജേഷ് മാധവൻ, ഷാഹി കബീർ, പി. പി കുഞ്ഞികൃഷ്ണൻ, ദിവ്യ രതീഷ് പൊതുവാൾ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്യുന്നു. ചിത്രത്തിന്റെ കൊ- പ്രൊഡ്യൂസർ ജസ്റ്റിൻ സ്റ്റീഫൻ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് സന്തോഷ് കൃഷ്ണൻ. നവീൻ പി തോമസ്. ലൈൻ പ്രൊഡ്യൂസർ അഖിൽ യശോധരൻ. ക്യാമറ അർജുൻ സേതു. എഡിറ്റർ മനോജ് കണ്ണോത്ത്. സംഗീതം ഡോൺ വിൻസന്റ്. ആർട്ട് ഇന്ദുലാൽ കാവീട്. സൗണ്ട് ഡിസൈൻ ശ്രീജിത്ത് ശ്രീനിവാസൻ. സൗണ്ട് മിക്സിങ് വിപിൻ നായർ.മേക്കപ്പ് റോണെക്സ് സേവ്യർ. കോസ്റ്റ്യൂം മെൽവി ജെ.

അഡ്മിനിസ്ട്രേഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ ഹെഡ് ബബിൻ ബാബു. പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വരൻ.ചീഫ് അസോസിയേറ്റ് ഡയറക്ടർ അജിത്ത് വേലായുധൻ. സ്റ്റണ്ട്സ് വിക്കി നന്ദഗോപാൽ. ഡിഐ സപ്ത വിഷൻ. കളറിസ്റ്റ് ജോയ്നർ തോമസ് . കാസ്റ്റിംഗ് ഡയറക്ടർസ് തോമസ് ജോർജ്, നൗഫൽ വി എം,വൈശാഖ് മനോഹരൻ. കൊറിയോഗ്രഫി ഡാൻസിങ് നിഞജ. .പി ആർ ഓ - മഞ്ജു ഗോപിനാഥ്. സ്റ്റിൽസ് പ്രേംലാൽ പട്ടാഴി.മാർക്കറ്റിംഗ് സൗത്ത് ഫ്രെയിംസ് എന്റർടൈൻമെന്റ്, മാർട്ടിൻ ജോർജ് ആറ്റവേലിൽ. അഡ്വർടൈസിംഗ് ബ്രിങ് ഫോർത്ത്. ഡിസൈൻസ് .യെല്ലോ ടൂത്ത്സ്. വിതരണം മാജിക് ഫ്രെയിംസ് റിലീസ്. വയനാട് ജില്ലയിലെ വിവിധ ലൊക്കേഷനുകളിലായി ഷൂട്ടിംഗ് പൂർത്തിയാക്കിയ ചിത്രം ഏപ്രിൽ 15 ന് തീയറ്ററുകളിൽ എത്തും .

Kunchacko Boban starrer Oru Durooha Saahacharyathil Official Trailer is out.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പേരാമ്പ്ര അനൗണ്‍സ്‌മെന്റ് വിവാദം: ടി പി രാമകൃഷ്ണന് നോട്ടീസ്

വെണ്ടയ്ക്ക ഫ്രഷായിരിക്കാൻ ഇതാ ചില പൊടിക്കൈകൾ

ഒറ്റയടിക്ക് വര്‍ധിച്ചത് 1,440 രൂപ; സ്വര്‍ണവിലയില്‍ വര്‍ധന

ബി​ഗ് സ്ക്രീനിൽ തീപ്പൊരി പാറിച്ച് ഹാഷിറും ടീമും! ബോക്സ് ഓഫീസിൽ ഇത് പുതുചരിത്രം; 'വാഴ 2' കളക്ഷൻ

രാജാ രവിവർമയുടെ 'യശോദയും കൃഷ്ണനും' വിറ്റു പോയത് റെക്കോർഡ് തുകയ്ക്ക്; 167 കോടി രൂപയ്ക്ക് സ്വന്തമാക്കി പൂനവാല; പൊതുജനങ്ങള്‍ക്ക് കാണാന്‍ സൗകര്യം

SCROLL FOR NEXT