പുതുമുഖ ബാലതാരം ആദി കേശവയെ കേന്ദ്രകഥാപാത്രമാക്കി അജിത്ത് പൂജപ്പുര കഥ, തിരക്കഥ, സംഭാഷണം രചിച്ച് സംവിധാനം ചെയ്യുന്ന 'സിദ്ധു' എന്ന ചിത്രത്തിന്റെ ലിറിക്കല്‍ വീഡിയോ ഗാനം റിലീസായി. വിജു ശങ്കര്‍ എഴുതിയ വരികള്‍ക്ക് ഡി ശിവപ്രസാദ് സംഗീതം പകര്‍ന്ന് നജീം അര്‍ഷാദ് ആലപിച്ച 'കുഞ്ഞു മകളെ... സ്നേഹ നിധിയെ' എന്ന് ആരംഭിക്കുന്ന ലിറിക്കല്‍ വീഡിയോ ഗാനമാണ് റീലീസായത്.
അബിന്‍ എന്റര്ടെയ്ന്മെന്റ്സിന്റെ ബാനറില്‍ ഡോ. അബിനും റീന പട്ടവും ചേര്‍ന്ന് നിര്‍മ്മിക്കുന്ന 'സിദ്ധു' ഡിസംബര്‍ നാലിന് പ്രദര്‍ശനത്തിനെത്തുന്നു. സമകാലിക സമൂഹത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയങ്ങള്‍ കോര്‍ത്തിണക്കി, ഒരു സ്കൂള്‍ വിദ്യാര്‍ത്ഥിയായ സിദ്ധുവിന്റെ ജീവിതത്തിലെ ഹൃദയസ്പര്‍ശിയായ മുഹൂര്‍ത്തങ്ങളും ചിന്തിപ്പിക്കുന്ന സംഭവങ്ങളും ആകാംക്ഷയുണര്‍ത്തുന്ന രംഗങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. വൈകാരികമായ മുഹൂര്‍ത്തങ്ങള്‍ക്കും സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങള്‍ക്കും ഒരുപോലെ പ്രാധാന്യം നല്‍കിയാണ് സംവിധായകന് അജിത്ത് പൂജപ്പുര ചിത്രം ഒരുക്കിയിരിക്കുന്നത്.
പ്രേക്ഷകരെ അമ്പരപ്പിക്കുന്ന തരത്തിലുള്ള തികച്ചും വ്യത്യസ്തമായ കഥാപാത്രത്തെയാണ് ജാഫര്‍ ഇടുക്കി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ജസ്റ്റിസ് പഞ്ചാപകേശന്‍ ജഡ്ജിയുടെ വേഷത്തില്‍ ചിത്രത്തില്‍ അഭിനയിക്കുന്നു.
ബാലതാരം ഷിയാര ഫാത്തിമ, ഹോളിവുഡ് താരം സിറിയക് ആലഞ്ചേരി, ജോയ് മാത്യു, ജാഫര്‍ ഇടുക്കി, ബാലാജി ശര്‍മ്മ, അരിസ്റ്റോ സുരേഷ്, സാബു തിരുവല്ല, ദിലീപ് ഖാന്, ഷൈന്‍ അനിരുദ്ധന്, നഗരൂര്‍ ഷാ, തമ്പാനൂര്‍ ഷെരീഫ്, ഡോ. രജിത് കുമാര്‍, ദീപക്, ട്വിങ്കിള്‍, സനല്‍, ഗിരീഷ് ചന്ദ്രബാബു, സജീബ്, രാജകുമാരി, ജീവന് ആനന്ദ്, കൃഷ്ണനുണ്ണി, അഭിലാഷ് ആലപ്പുഴ, ബിജു ദേവു, കണ്ണന്, ബിനീഷ് എരമല്ലൂര്‍, മനോജ് സി.ബി, രാജീവ് ശങ്കര്‍, ഷാജഹാന് പൊന്മുടി, ഗില്‍ബര്‍ട്ട്, ദിനേശ്കുമാര്‍, ചന്ദ്രകുമാര്‍, മന്‍ജിത്, സതീഷ്, സുധീരന്, ഹാഷിം, ലോറന്‍സ്, ബാബുക്കുട്ടന്, പ്രസാദ് നിലമേല്‍, സ്റ്റാലിന്, ജേക്കബ് സാം, ജിന്‍സി ചിന്നപ്പന്, ശ്വേത വിനോദ്, കാര്‍ത്തിക, ഹിമബിന്ദു, ജയ ശരത്, നീതു, സിന്ധു വിച്ചൂകുമാര്‍, വിബില, രഞ്ജിനി, ഷൈല, റാണി, സിമി കൃഷ്ണ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു.
സിറിയക് ആലഞ്ചേരി (ആലഞ്ചേരി സിനിമാസ്) എക്സിക്യൂട്ടീവ് പ്രൊഡ്യൂസറാണ്. സനന്ദ് സതീശന് ഛായാഗ്രഹണവും അനൂപ് രാജ് എഡിറ്റിംഗും നിര്‍വഹിക്കുന്നു. വിജു ശങ്കറിന്റെ വരികള്‍ക്ക് സാനന്ദ് ജോര്‍ജും ഡി. ശിവപ്രസാദും സംഗീതം പകരുന്നു. ചിത്രത്തിലെ മനോഹരമായ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത് നജീം അര്‍ഷാദും റിമി ടോമിയുമാണ്.
പ്രൊഡക്ഷന്‍ കണ്ട്രോളര്: രാജീവ് കുടപ്പനക്കുന്ന്. പ്രൊഡക്ഷന്‍ ഡിസൈനര്‍: ജയന് മാസ്സ്. മേക്കപ്പ്: അനില്‍ നേമം. വസ്ത്രാലങ്കാരം: ഷിബു പരമേശ്വരന്. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ഷാജന് കല്ലായി. ബി.ജി.എം: എമില്‍ മുഹമ്മദ്. സ്റ്റില്‍സ്: ആദിത്യ എ, കിരണ്‍ സുരേന്ദ്രന്.ഡിസൈന്‍സ്: മനു ഡാവിഞ്ചി. കേരളം, തമിഴ്നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ എസ്.എഫ്.സി ആഡ്സ് ചിത്രം വിതരണത്തിനെത്തിക്കുന്നു. പി.ആര്.ഒ: എ.എസ്. ദിനേശ്, മനു ശിവന്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates