Rob Reiner 
Entertainment

സംവിധായകന്‍ റോബ് റെയ്‌നറേയും ഭാര്യയേയും കുത്തിക്കൊന്നു; കൊലയാളി മകന്‍ തന്നയെന്ന് റിപ്പോര്‍ട്ടുകള്‍! വിറങ്ങലിച്ച് ഹോളിവുഡ്

എ ഫ്യു ഗുഡ് മെന്‍, വെന്‍ ഹാരി മെറ്റ് സാലി, ദ പ്രിന്‍സസ് ബ്രൈഡ്, തുടങ്ങിയ സിനിമകള്‍ ഒരുക്കിയ സംവിധായകനാണ്

സമകാലിക മലയാളം ഡെസ്ക്

വിഖ്യാത ഹോളിവുഡ് സംവിധായകന്‍ റോബ് റെയ്‌നറും ഭാര്യ ഗായിക മിഷേല്‍ റെയ്‌നറും കൊല്ലപ്പെട്ടു. ലോസ് ആഞ്ചല്‍സിലെ വീട്ടിലാണ് ഇരുവരേയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇരുവരേയും കുത്തിക്കൊല്ലുകയായിരുന്നു. സമീപവാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തിയതോടെയാണ് കൊല്ലപ്പെത് റോബും മിഷേലുമാണെന്ന് കണ്ടെത്തിയത്.

റോബിന് 78 വയസും മിഷേലിന് 68 വയസുമായിരുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം സംഭവസ്ഥലത്തു നിന്നും പൊലീസിന് കത്തി കിട്ടിയിട്ടുണ്ട്. ചില അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് റോബിന്റേയും മിഷേലിന്റെയും മകന്‍ നിക്ക് ആണ് ഇരട്ടകൊലയ്ക്ക് പിന്നിലെന്നാണ്. അതേസമയം പൊലീസിന്റെ ഭാഗത്തു നിന്നും ഇത് സ്ഥിരീകരിക്കുന്ന പ്രതികരണങ്ങളൊന്നും ലഭ്യമായിട്ടില്ല.

ലോസ് ആഞ്ചല്‍സ് പൊലീസിലെ റോബറി ആന്റ് ഹോമിസൈഡ് വിഭാഗം ആണ് നിലവില്‍ കേസ് അന്വേഷിക്കുന്നത്. കൊലപാതകവുമായി ബന്ധപ്പെട്ട യാതൊരു വിവരങ്ങളും അന്വേഷണ ഉദ്യോഗസ്ഥര്‍ ഇതുവരേയും പുറത്ത് വിട്ടിരുന്നില്ല.

നടനായും സംവിധായകനായും സാന്നിധ്യമറിയിച്ച വ്യക്തിയാണ് റോബ്. കോമഡി ഇതിഹാസം കാള്‍ റെയ്‌നറുടെ മകനാണ്. ദിസ് ഈസ് സ്‌പൈനല്‍ ടാപ്പ്, എ ഫ്യു ഗുഡ് മെന്‍, വെന്‍ ഹാരി മെറ്റ് സാലി, ദ പ്രിന്‍സസ് ബ്രൈഡ്, സ്റ്റാന്‍ഡ് ബൈ മി, ദി ബക്കറ്റ് ലിസ്റ്റ്, ദി അമേരിക്കന്‍ പ്രസിഡന്റ് തുടങ്ങിയ സിനിമകള്‍ ഒരുക്കിയ സംവിധായകനാണ് റോബ് റെയ്‌നര്‍.

legendry Hollywood director Rob Reiner and wife found dead. According to the reports they both were stabbed. Son Nick is under suspicion.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മുഖ്യമന്ത്രി ഒറ്റയാള്‍ പട്ടാളം; സംസ്ഥാനത്ത് ഭരണവിരുദ്ധവികാരം'; രൂക്ഷവിമര്‍ശനവുമായി സിപിഐ

നട്ടുച്ചയ്ക്ക് കൂരിരുട്ട്, താപനില കുറയും, നക്ഷത്രങ്ങളും ഗ്രഹങ്ങളും കാണാം; വരുന്നു സമ്പൂര്‍ണ സൂര്യഗ്രഹണം

കബഡി കളിക്കുന്നതിനിടെ സെല്‍ഫിയെടുക്കാനെത്തി; താരത്തെ അക്രമികള്‍ വെടിവച്ചുകൊന്നു; അന്വേഷണം

പാലക്കാട് തിരുമിറ്റിക്കോട് ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു

ജനവാസ മേഖലയില്‍ കടുവ; രണ്ട് പഞ്ചായത്തുകളിലെ വാര്‍ഡുകളില്‍ അവധി പ്രഖ്യാപിച്ച് കലക്ടര്‍

SCROLL FOR NEXT