Lenaa വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'കൊല്ലങ്ങൾ കൊണ്ടുണ്ടായ ഓരോ ആചാരങ്ങൾ വിലയിരുത്താൻ നമ്മൾ ആരാ ? സൈന്റിഫിക് അല്ലാത്ത ഒരുപാട് കാര്യങ്ങൾ ഇല്ലേ ലോകത്ത്'

എങ്ങനെയൊക്കെയാണെങ്കിലും കുറഞ്ഞതൊരു മൂന്ന് ദിവസമെങ്കിലും നിങ്ങൾ വെന്റിലേറ്ററിൽ കിടക്കണം.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

വിശ്വാസങ്ങളെയും പാരമ്പര്യത്തെയും വിലയിരുത്താൻ നമ്മളൊന്നും ആരുമല്ലെന്ന് നടി ലെന. സൈന്റിഫിക് അല്ലാത്ത ഒരുപാട് കാര്യങ്ങൾ ഈ ലോകത്ത് ഇല്ലേ എന്നും ലെന ചോദിച്ചു. "നമ്മുടെ ഐതിഹാസങ്ങളിലോ പ്രാക്ടിസുകളിലോ ഉള്ള കാര്യങ്ങൾ അവർ മറ്റൊരു സ്പെയ്സിൽ നിന്നുകൊണ്ടാണ് പറയുന്നത്.

നമ്മളിതിനെയൊക്കെ ഇന്നത്തെ മോഡേൺ രീതികളിലും ഇന്നത്തെ വെസ്റ്റേൺ കാഴ്ചപ്പാടിലൂടെ മാത്രം മനസിലാക്കാൻ നോക്കിക്കഴിഞ്ഞാൽ നമ്മുടെ ജീവിതത്തിലെ വലിയൊരു ഭാ​ഗം അനുഭവങ്ങൾ നമ്മൾ അടച്ചു കളയുകയാണ്. സൈന്റിഫിക് അല്ലാത്ത ഒരുപാട് കാര്യങ്ങൾ ഇല്ലേ ഈ ലോകത്ത്. അതൊക്കെ നമുക്ക് നഷ്ടമാവുകയാണ്, അത്രയേ ഉള്ളൂ വ്യത്യാസം.

മരണ ശേഷം ഓരോ കൾച്ചറിലും ഓരോ ആചാരങ്ങളുണ്ട്. ടിബറ്റൻ കൾച്ചറിൽ വ്യത്യസ്തമാണ്. മൃതദേഹം ചിലർ ദഹിപ്പിക്കും. ചിലർ കുഴിച്ചിടും. അതൊക്കെ ഓരോ വിശ്വാസങ്ങളുടെയും പാരമ്പര്യത്തിന്റെയും ഒക്കെ അടിസ്ഥാനത്തിലാണ്. നമ്മളൊന്നും ആരുമല്ല അതിനെ വിലയിരുത്താൻ. ആയിരക്കണക്കിന് കൊല്ലങ്ങൾ കൊണ്ടുണ്ടായ ഓരോ ആചാരങ്ങൾ വിലയിരുത്താൻ നമ്മൾ ആരാ ?.

നമ്മളെന്തിനാ അതിനെ വിലയിരുത്തുന്നത്. നമുക്ക് നമ്മുടേതായ വല്ല കാഴ്ചപ്പാടുകളും ഉണ്ടെങ്കിൽ നമ്മൾ മരിക്കുമ്പോൾ നമ്മുടെ മൃതദേഹം എന്ത് ചെയ്യണമെന്ന് എഴുതി വയ്ക്കാം. ഇപ്പോഴത്തെ പുതിയ ട്രെൻഡ് എന്താണ് ?. എല്ലാവരും വെന്റിലേറ്ററിൽ മരിക്കണമെന്ന്.

എങ്ങനെയൊക്കെയാണെങ്കിലും കുറഞ്ഞതൊരു മൂന്ന് ദിവസമെങ്കിലും നിങ്ങൾ വെന്റിലേറ്ററിൽ കിടക്കണം. ഇതാണ് ഇന്നത്തെ ആചാരം. സയൻസ് കൂടി കൂടിയിട്ട്. നമ്മൾ തന്നെ തീരുമാനിക്കുക. നമ്മുടെ ജീവിതം എളുപ്പമുള്ളതാക്കണോ അതോ ബുദ്ധിമുട്ടുള്ളതാക്കണോ എന്ന്".- ബി​ഗ് ക്യൂവിന് നൽകിയ അഭിമുഖത്തിൽ ലെന പറഞ്ഞു.

Lenaa talks about belief and science.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തലസ്ഥാനം യുദ്ധക്കളം; യൂത്ത് കോണ്‍ഗ്രസ്, കെഎസ്‌യു- എസ്എഫ്‌ഐ സംഘര്‍ഷം;ഈ കളി അവസാനിപ്പിക്കണമെന്ന് പിണറായി

Today's Rashi Phalam october 01|വരുമാനം വർധിപ്പിക്കുന്ന ഒരു ആശയം പ്രാവർത്തികമാക്കും

മോഡലിങിന് മക്കള്‍ തടസ്സമെന്ന് നിവേദ്യ; ഫോണ്‍ ഉപയോഗത്തില്‍ ദമ്പതികള്‍ സ്ഥിരം വഴക്ക്; ഇരട്ടക്കൊലപാതകത്തില്‍ അമ്മയുടെ മൊഴി

പൊലീസ്- യൂത്ത് കോണ്‍ഗ്രസ് ആക്രമണം; നാളെ സംസ്ഥാന വ്യാപകമായി എസ്എഫ്‌ഐ പഠിപ്പ് മുടക്ക്

അടിക്ക് തിരിച്ചടി; വിന്‍ഡീസ് ഞെട്ടി, ഗില്ലും രോഹിതും തകര്‍ത്തടിച്ചു, പരമ്പര ഇന്ത്യയ്ക്ക്