ബാഹുബലിയിലെ ഐക്കണിക് പോസുമായി വിഘ്നേഷ് ശിവൻ instagram
Entertainment

'യു ബോയ്സി'നൊപ്പം; 'ബാഹുബലി പോസു'മായി വിഘ്നേഷ് ശിവൻ

ബാഹുബലിയിലെ ഒരു ഐക്കണിക് പോസുമായി എത്തിയിരിക്കുകയാണ് വിഘ്നേഷ് ശിവൻ

Author : സമകാലിക മലയാളം ഡെസ്ക്

വിഘ്നേഷ് ശിവന്റെയും നയൻതാരയുടേയും വിശേഷങ്ങളറിയാൻ ആരാധകർക്കേറെയിഷ്ടമാണ്. തങ്ങളുടെ ഇരട്ടക്കുട്ടികളായ ഉയിരിന്റെയും ഉല​കിന്റെയും കുസൃതികളും അവർക്കൊപ്പമുള്ള രസകരമായ നിമിഷങ്ങളുമെല്ലാം ഇരുവരും സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. ഞായറാഴ്ച പിതൃ ദിനത്തോടനുബന്ധിച്ച് വിഘ്നേഷിന് ആശംസകളറിയിച്ച് നയൻതാര ഇൻസ്റ്റ​ഗ്രാമിൽ പോസ്റ്റ് പങ്കുവച്ചിരുന്നു.

ഇപ്പോഴിതാ ബാഹുബലിയിലെ ഒരു ഐക്കണിക് പോസുമായി എത്തിയിരിക്കുകയാണ് വിഘ്നേഷ് ശിവൻ. ഉയിരിനേയും ഉലകിനേയും വെള്ളത്തിൽ കൈകളിൽ ഉയർത്തിപ്പിടിച്ചിരിക്കുന്ന ചിത്രമാണ് വിഘ്നേഷ് ശിവൻ പങ്കുവച്ചിരിക്കുന്നത്. ബാഹുബലിയിൽ രമ്യ കൃഷ്ണൻ അവതരിപ്പിച്ച ശിവ​ഗാമിയെന്ന കഥാപാത്രം മുങ്ങി മരിക്കുമ്പോൾ ബാഹുബലിയെ കൈയ്യിൽ വെള്ളത്തിന് മുകളിൽ ഉയർത്തിപ്പിടിച്ച പോസാണ് വിഘ്നേഷ് ശിവൻ പുനഃസൃഷ്ടിച്ചിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'എൻ്റെ പ്രിയപ്പെട്ട ബാഹുബലി 1 & 2. ഇതൊരു സന്തോഷകരമായ ഫാദേഴ്‌സ് ഡേയാണ്. യു ബോയ്‌സിനൊപ്പമുള്ള ജീവിതം വളരെ വിസ്മയിപ്പിക്കുന്നതാണ്. ലവ് യു മൈ ഉയിർ & ഉലക്'- എന്ന ക്യാപ്ഷനോടെയാണ് വിഘ്നേഷ് ശിവൻ ചിത്രം പങ്കുവച്ചിരിക്കുന്നത്. നിരവധി പേരാണ് വിഘ്നേഷിന്റെ പോസ്റ്റിന് കമന്റുമായെത്തിയിരിക്കുന്നത്. എന്തൊരു ക്രിയേറ്റിവിറ്റി, വിക്കിബലി എന്നൊക്കെയാണ് ആരാധകരുടെ രസകരമായ കമന്റുകൾ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT