Messi and Shah Rukh Khan എക്സ്
Entertainment

'ദൈവവും രാജാവും കണ്ടുമുട്ടി, ചരിത്ര നിമിഷം'; മെസിയും ഷാരൂഖും ഒരേ വേദിയില്‍, ആര്‍പ്പുവിളിച്ച് ആരാധകര്‍, വിഡിയോ

സോഷ്യല്‍ മീഡിയ ഇളക്കി മറിച്ച് ഷാരൂഖ് ഖാനും മെസിയും തമ്മിലുള്ള കൂടിക്കാഴ്ച.

സമകാലിക മലയാളം ഡെസ്ക്

സോഷ്യല്‍ മീഡിയ ഇളക്കി മറിച്ച് ഷാരൂഖ് ഖാനും മെസിയും തമ്മിലുള്ള കൂടിക്കാഴ്ച. ഗോട്ട് ടൂര്‍ ഓഫ് ഇന്ത്യയുടെ ഭാഗമായി കൊല്‍ക്കത്തയിലെത്തിയതായിരുന്നു മെസി. ഷാരൂഖ് ഖാനൊപ്പം മകന്‍ അബ്രാമുമുണ്ടായിരുന്നു. മെസിയും ഷാരൂഖ് ഖാനും ഹസ്തദാനം ചെയ്യുകയും ഒരുമിച്ച് ഫോട്ടോയെടുക്കുകയും ചെയ്തു. മെസിയുടേയും ഷാരൂഖ് ഖാന്റേയും കൂടിക്കാഴ്ച സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.

മെസിയും ഷാരൂഖ് ഖാനും കണ്ടുമുട്ടിയപ്പോള്‍ ആരാധകര്‍ ആര്‍പ്പുവിളികളുമായി രംഗം കളറാക്കുന്നുണ്ട്. മെസിയ്‌ക്കൊപ്പം താരങ്ങളായ ലുയിസ് സുവാരസ്, ഡി പോള്‍ എന്നിവരുമുണ്ടായിരുന്നു. ഇരുവരുമായി ഷാരൂഖ് ഖാന്‍ ഹസ്തദാനം ചെയ്യുന്നതും വിഡിയോയില്‍ കാണാം. ഷാരൂഖ് ഖാനും മകനുമൊപ്പം അദ്ദേഹത്തിന്റെ മാനേജര്‍ പൂജ ഡാഡ്‌ലാനിയും മക്കളുമുണ്ടായിരുന്നു. കുട്ടികള്‍ക്കൊപ്പം മെസിയും സഹതാരങ്ങളും ഫോട്ടോയെടുക്കുകയും ചെയ്തു.

മെസിയുടേയും ഷാരൂഖ് ഖാന്റേയും കൂടിക്കാഴ്ചയെ ചരിത്ര നിമിഷമെന്നാണ് സോഷ്യല്‍ മീഡിയ വിളിക്കുന്നത്. ഗോട്ടും കിങും തമ്മിലുള്ള കൂടിക്കാഴ്ചയാണെന്നും ആരാധകര്‍ പറയുന്നത്. രണ്ട് ഇതിഹാസങ്ങള്‍ ഒരുമിച്ച്, ഒരേ ഫ്രെയ്മില്‍, ലോകം ഈ നിമിഷം ഒരിക്കലും മറക്കില്ലെന്നും സോഷ്യല്‍ മീഡിയ പറയുന്നു. കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ താന്‍ മെസിയെ കാണാനെത്തുമെന്ന സൂചന ഷാരൂഖ് ഖാന്‍ നല്‍കിയിരുന്നു.

കൊല്‍ക്കത്തന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി തന്റെ 70 അടി ഉയരമുള്ള പ്രതിമയും മെസി അനാച്ഛാദനം ചെയ്തു. അതേസമയം മൈതാനത്തു നിന്നും 20 മിനുറ്റിനുള്ളില്‍ തന്നെ മെസി മടങ്ങിയതോടെ ആരാധകരില്‍ നിന്നും കടുത്ത പ്രതിഷേധമുണ്ടാകുന്നത്. നിരാശരായ ആരാധകര്‍ ഗ്രൗണ്ടിലേക്ക് കുപ്പികള്‍ വലിച്ചെറിയുകയും സറ്റേഡിയത്തിലെ കസേരകള്‍ തകര്‍ക്കുകയും ചെയ്തു. കനത്ത നാശനഷ്ടമാണ് ആരാധകര്‍ വരുത്തിയിരിക്കുന്നത്. സംഭവത്തില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മംമ്ത ബാനര്‍ജി മെസിയോട് ക്ഷമ ചോദിച്ചു.

Lionel Messi and Shah Rukh Khan meets in Kolkata. poses for a photo. moment goes viral.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ അത്യാഹിത വിഭാഗത്തില്‍ തീപിടിത്തം; രോഗികളെ മാറ്റി,വിഡിയോ

'ഗെയ്‌ലിന്റെ റെക്കോര്‍ഡ് വീഴ്ത്തും, ഐപിഎല്‍ തൂക്കും', മുന്നറിയിപ്പുമായി വൈഭവ് സൂര്യവംശി

'30 കളിലുണ്ടായിരുന്ന അതേ ഊർജം, മമ്മൂക്ക എത്തിയതിൽ സന്തോഷവും അഭിമാനവും'; കുറിപ്പുമായി ലിസി

'ഒരു ചർച്ചയും ഇല്ലപ്പാ, നമ്മക്ക് നിലയും വിലയുമൊന്നുമില്ല, ആരും വിളിച്ചിട്ടില്ല'; പ്രതികരണവുമായി കെ സുധാകരൻ

കുതിപ്പ് തുടര്‍ന്ന് എണ്ണവില, 102 ഡോളര്‍ കടന്നു; രൂപയ്ക്ക് 14 പൈസയുടെ നഷ്ടം, സെന്‍സെക്‌സ് 500 പോയിന്റ് മുന്നേറി

SCROLL FOR NEXT