Lissy, Thudakkam ഇൻസ്റ്റ​ഗ്രാം
Entertainment

'നിർമാതാവ് എന്നതിലുപരി ആന്റണി പെരുമ്പാവൂർ ഒരു ദിവസം ആശിഷിന്റെ അച്ഛൻ എന്നറിയപ്പെടും'; അഭിനന്ദിച്ച് ലിസി

നിന്റെ ആക്ഷൻ രംഗങ്ങളൊക്കെ 'വേറെ ലെവൽ' ആണ്!

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

വിസ്മയ മോഹൻലാലിനെയും ആശിഷ് ജോ ആന്റണിയും അഭിനന്ദിച്ച് നടി ലിസി. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് ലിസി തന്റെ സന്തോഷവും പ്രശംസയും അറിയിച്ചിരിക്കുന്നത്. 'തുടക്ക'ത്തിലെ ആശിഷിന്റെ പെർഫോമൻസിനെ സർപ്രൈസ് പാക്കേജ് എന്നാണ് ലിസി വിശേഷിപ്പിച്ചിരിക്കുന്നത്.

വലിയൊരു നിർമാതാവ് എന്നതിലുപരി ഒരു ദിവസം ആന്റണി പെരുമ്പാവൂർ 'ആശിഷ് ജോയുടെ അച്ഛൻ' എന്ന പേരിൽ അറിയപ്പെടാൻ സാധ്യതയുണ്ടെന്നും ലിസി കുറിച്ചു. "എന്റെ പ്രിയപ്പെട്ട വിസ്മയ മോഹൻലാൽ! നിന്റെ ആദ്യ ചിത്രമായ 'തുടക്ക'ത്തിലെ മികച്ചതും അത്ഭുതപ്പെടുത്തുന്നതുമായ പ്രകടനം ഞാൻ കണ്ടു കഴിഞ്ഞു, എനിക്ക് ഒത്തിരി അഭിമാനം തോന്നുന്നു.

സ്കൂൾ കാലഘട്ടം മുതൽക്കേ സ്റ്റേജിലെ മികച്ചൊരു പെർഫോമർ ആയിരുന്നു നീ. നമ്മുടെ രാജ്യം കണ്ട എക്കാലത്തെയും മികച്ച നടന്മാരിൽ ഒരാളായ നിന്റെ അച്ഛനിൽ നിന്ന് നിനക്ക് പാരമ്പര്യമായി ലഭിച്ച ആ അസാധാരണ പ്രതിഭ ബിഗ് സ്‌ക്രീനിൽ ഇത്രയധികം തിളങ്ങുന്നത് കാണുമ്പോൾ വലിയ സന്തോഷമുണ്ട്.

'പുലിയ്ക്ക് ജനിച്ചത് പൂച്ചയാകില്ലല്ലോ! 'മുഖമില്ലാത്ത ചില അപരിചിതർ നിന്റെ ശൈലികളെയും ശരീരപ്രകൃതിയെയും വിമർശിച്ചപ്പോൾ, വാക്കുകൾ കൊണ്ടല്ല, മറിച്ച് എല്ലാവരുടെയും വായ മൂടിക്കുന്ന തരത്തിലുള്ള മികച്ചൊരു പ്രകടനത്തിലൂടെ നീ മറുപടി നൽകുമെന്ന് എനിക്ക് ഉറപ്പായിരുന്നു. നീ അത് തന്നെ ചെയ്തു കാണിക്കുകയും ചെയ്തു. നിന്റെ ആക്ഷൻ രംഗങ്ങളൊക്കെ 'വേറെ ലെവൽ' ആണ്!

നിന്റെ ഫ്ലെക്സിബിലിറ്റിയും ചടുലതയും സ്ക്രീൻ പ്രസൻസും ഒക്കെ ശരിക്കും അസാധ്യമായിരുന്നു! ഒരു നായിക എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ചുള്ള സ്റ്റീരിയോടൈപ്പ് സങ്കൽപ്പങ്ങളെല്ലാം നീ തിരുത്തിക്കുറിച്ചു. ചിലർ തെറ്റായി പറഞ്ഞതുപോലെ 35 വയസ്സല്ല, വെറും 30-ാം വയസ്സിൽ കഴിവ്, വ്യക്തിത്വം, സമർപ്പണം, ആത്മാർത്ഥത എന്നിവ മാത്രമാണ് പ്രധാനം എന്ന് നീ തെളിയിച്ചു കഴിഞ്ഞു.

നിന്റെ കുട്ടിത്തം നിറഞ്ഞ നിഷ്കളങ്കതയും ആവേശവും, പൊതുവേദികളിലെ ആ ചെറിയ പരിഭ്രമവുമൊക്കെയാണ് നിന്നെ ഇത്രയധികം പ്രിയങ്കരിയാക്കുന്നത്. ആ ഗുണങ്ങൾ ഒരിക്കലും കൈവിടരുത്. എപ്പോഴും നീ നിലനിർത്തുന്ന എളിമയും ദയയും ഊഷ്മളതയും അതുപോലെ തന്നെ കാത്തുസൂക്ഷിക്കുക (ഈ ഗുണങ്ങളൊക്കെ നിന്റെ പ്രിയപ്പെട്ട അമ്മയിൽ നിന്ന് ലഭിച്ചതാണ്)! ഇനിയും ഒരുപാട് ഓർമ്മിക്കപ്പെടുന്ന മികച്ച പ്രകടനങ്ങളും ചിത്രങ്ങളും നിനക്ക് സാധ്യമാകട്ടെ എന്ന് ആശംസിക്കുന്നു.

ഇത് തുടക്കം മാത്രമാണ് വിസ്മയ. ഇനി വരാനിരിക്കുന്നതാണ് ഏറ്റവും മികച്ചത്! ആശിഷ് ജോ ആന്റണി, നീയായിരുന്നു ഈ ചിത്രത്തിലെ യഥാർത്ഥ സർപ്രൈസ് പാക്കേജ്. മികച്ച സ്ക്രീൻ പ്രെസൻസോടെ നീ വളരെ ഗംഭീരമായി അഭിനയിച്ചു! ഒരു വാക്ക് പോലും പറയാതെ ആ വലിയ, ആഴമുള്ള കണ്ണുകളിലൂടെ ഒരുപാട് കാര്യങ്ങൾ സംസാരിക്കാൻ നിനക്ക് കഴിയുന്നുണ്ട്! (വലിയൊരു നിർമാതാവ് എന്നതിലുപരി ഒരു ദിവസം ആന്റണി പെരുമ്പാവൂർ 'ആശിഷ് ജോയുടെ അച്ഛൻ' എന്ന പേരിൽ അറിയപ്പെടും എന്ന് എനിക്ക് തോന്നുന്നു!)." -ലിസി കുറിച്ചു.

Lissy praises Thudakkam movie and Aashish Joe Antony.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഒരു മുഖ്യമന്ത്രി പറയേണ്ട കാര്യങ്ങളാണോ?; എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല'; സതീശനെതിരെ പിണറായി

ദിവസവും പ്രോട്ടീൻ ഷേയ്ക്ക്! കാജൽ അ​ഗർവാളിന്റെ ബ്രേക്കഫാസ്റ്റ് എത്ര ഹെൽത്തിയാണ്?

കേരളത്തിലെ ബാഹുബലി ദോശ കണ്ട് 'വായില്‍ വെള്ളമൂറി'; ഡ്രോണ്‍ ഡെലിവറി സ്വപ്‌നം കണ്ട് ആനന്ദ് മഹീന്ദ്ര- വൈറല്‍ വിഡിയോ

എഫ്സിആർഎ ബിൽ ജെപിസിയ്ക്ക് വിട്ട് ലോക്സഭ; എതിർത്ത് പ്രതിപക്ഷം

മാതൃകയായി കമലയും മമതയും; മാലിന്യങ്ങൾക്കിടയിൽ നിന്ന് ലഭിച്ച രണ്ട് പവൻ സ്വർണവും പണവും തിരികെ നൽകി