Listin Stephen ഫെയ്സ്ബുക്ക്
Entertainment

അട്ടിമറികളില്ല, ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ തെരഞ്ഞെടുപ്പില്‍ ലിസ്റ്റിന്‍ സ്റ്റീഫനും രാകേഷിനും ജയം

ലിസ്റ്റിന്‍ സ്റ്റീഫനും ബി രാകേഷും നേതൃത്വം നല്‍കിയ പാനലാണ് വിജയം നേടിയത്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: വിവാദങ്ങള്‍ക്കിടെ നടന്ന മലയാള സിനിമാ നിര്‍മാതാക്കളുടെ സംഘടനയായ കേരളാ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ തെരഞ്ഞെടുപ്പില്‍ അട്ടിമറികള്‍ ഉണ്ടായില്ല. ലിസ്റ്റിന്‍ സ്റ്റീഫന്‍ അസോസിയേഷന്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. പ്രസിഡന്റായി ബി. രാകേഷും വിജയിച്ചു. ലിസ്റ്റിന്‍ സ്റ്റീഫനും ബി രാകേഷും നേതൃത്വം നല്‍കിയ പാനലാണ് വിജയം നേടിയത്.

പാനലിന്റെ ഭാഗമായ സോഫിയാ പോള്‍, സന്ദീപ് സേനന്‍ എന്നിവര്‍ വൈസ് പ്രസിഡന്റുമാരായും ആല്‍വിന്‍ ആന്റണി, എം എം ഹംസ എന്നിവര്‍ ജോയിന്റ് സെക്രട്ടറിമാരായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് മത്സരിച്ച ഷെര്‍ഗ സന്ദീപ് വന്‍ഭൂരിപക്ഷത്തില്‍ വിജയിച്ചു.

എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് മത്സരിച്ച സാന്ദ്ര തോമസ് പരാജയപ്പെട്ടു. സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച സംവിധായകന്‍ വിനയന്‍, സജി നന്ത്യാട്ട് എന്നിവരും പരാജയപ്പെട്ട പ്രമുഖരില്‍ ഉള്‍പ്പെടുന്നു. ചുമതലയൊഴിയുന്ന കമ്മിറ്റിയില്‍ കമ്മിറ്റിയില്‍ ട്രഷററാണ് ലിസ്റ്റിന്‍ സ്റ്റീഫന്‍. പ്രസിഡന്റ് സ്ഥാനത്തേക്ക് ജയിച്ച രാകേഷ് ജനറല്‍ സെക്രട്ടറിയും സന്ദീപ് സേനനും മഹാസുബൈറും ജോയിന്റ് സെക്രട്ടറിമാരുമായിരുന്നു.

Listin Stephen and Rakesh win kerala Film Producers Association elections.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഒറ്റ പാര്‍ട്ടി മാത്രമേ ജീവിതത്തില്‍ ഉള്ളൂ'; തരൂരിനെ വീട്ടിലെത്തി കണ്ട് സതീശന്‍, തെരഞ്ഞെടുപ്പ് ഒരുക്കം, ചര്‍ച്ച

പ്രൊഫഷണൽ ഡിഗ്രി കോഴ്സുകളിലേക്ക് സ്പോർട്സ് ക്വാട്ട അഡ്മിഷന് അപേക്ഷ ക്ഷണിച്ചു

പത്തനംതിട്ടയില്‍ നഴ്‌സിനെ ബലാത്സംഗം ചെയ്ത ശേഷം കെട്ടിത്തൂക്കി കൊന്നു; പ്രതിക്ക് ജീവപര്യന്തം തടവ്

'ഒന്നുമില്ലാത്തവന്റെ അക്കൗണ്ടിലേക്ക് 50 ലക്ഷം ഇട്ടു തന്ന മനുഷ്യന്‍; ഞാന്‍ ഈ ഭൂമിയില്‍ വേണ്ടെന്ന തീരുമാനത്തിന് പിന്നിലെന്ത്?'

പരിക്ക് വിനയായി, സൂപ്പർ താരങ്ങൾക്ക് ഇടമില്ല: 15 അംഗ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ

SCROLL FOR NEXT