ലിസ്റ്റിൻ സ്റ്റീഫൻ ടെലിവിഷൻ ദൃശ്യം
Entertainment

'താരങ്ങൾ പ്രതിഫലം കുറയ്ക്കണം; സംഘടനയ്ക്കുള്ളിൽ പ്രശ്നങ്ങളില്ല'

താരങ്ങൾ പ്രതിഫലം കുറയ്ക്കണം.

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നിർമാതാക്കളുടെ സംഘടനയ്ക്കുള്ളിൽ ഒരു പ്രശ്നവുമില്ലെന്ന് നിര്‍മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ. വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ലിസ്റ്റിൻ. "നാളെയൊരു സിനിമാ സമരം വന്ന് കഴിഞ്ഞാൽ അതിന്റെ ഏറ്റവും മുന്നിൽ നിൽക്കുന്ന, അസോസിയേഷന്റെ ഏത് തീരുമാനങ്ങൾക്കൊപ്പവും നിൽക്കുന്നയാളാണ് ആന്റണി പെരുമ്പാവൂർ. സുരേഷേട്ടനും ഒരു വ്യക്തിയെ ഉദ്ദേശിച്ച് പറഞ്ഞതല്ല.

മലയാള സിനിമയെ സംബന്ധിച്ച് 2024 ഏറ്റവും അധികം ഹിറ്റുണ്ടായ വർഷമാണ്. എന്നാൽ 2025 ആവുമ്പോൾ ബിസിനസ് സാധ്യത കുറഞ്ഞുവരികയാണ്. ഒടിടി, സാറ്റ്ലൈറ്റ് എന്നിവ ഞങ്ങളെ വേണ്ട രീതിയിൽ കാണുന്നില്ലേ എന്ന സംശയം ഞങ്ങൾക്കുണ്ട്. അന്യഭാഷാ ചിത്രങ്ങൾ അവർ കൂടുതലായി എടുക്കാൻ തയ്യാറാവുന്ന പശ്ചാത്തലത്തിൽ നിർമാതാക്കളുടെ സംഘടന ഒരു യോ​ഗം വിളിച്ചുചേർത്തു. അതിൽ ഫിയോക്, ഡിസ്ട്രിബ്യൂടേഴ്സ് അസോസിയേഷൻ എന്നിവരെല്ലാം ഉണ്ടായിരുന്നു.

പിന്നീട് പ്രതിഫലവുമായി ബന്ധപ്പെട്ട് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ അമ്മയ്ക്ക് കത്ത് അയച്ചിരുന്നു. ജൂൺ ഒന്നിന് സമരം എന്ന് പറഞ്ഞാൽ, പെട്ടെന്ന് സമരം നടത്തുകയല്ലല്ലോ. അതിനിടെ മറ്റ് സം​ഘടനകളുമായി ചർച്ച നടത്തിയില്ലേ. മാർച്ച്, ഏപ്രിൽ മാസങ്ങൾ ഉണ്ടല്ലോ. ചർച്ചകൾക്ക് ഇനിയും സമയമുണ്ടല്ലോ. ഞാനൊരിക്കലും സമരത്തെ അനുകൂലിക്കുന്ന ആളല്ല. സമരത്തിന് മുൻപേ കാര്യങ്ങൾ നമുക്ക് ചർച്ച ചെയ്ത് പരിഹരിക്കാമല്ലോ.

ഒരു പ്രശ്നമുണ്ടെങ്കിൽ അത് പരിഹരിക്കുകയെന്നതാണ്. ഞങ്ങളുടെ സംഘടനയിൽ ഭിന്നതയില്ല. ആന്റണി ചേട്ടൻ അദ്ദേഹത്തിന്റെ വികാരമാണ് പറഞ്ഞത്. സൗഹൃദത്തിന്റെ പുറത്തായിരിക്കാം സുരേഷ് കുമാർ എംപുരാനെ കുറിച്ച് പറഞ്ഞത്. നൂറ് ശതമാനവും ഞാൻ സംഘടനയ്ക്കൊപ്പമാണ്. താരങ്ങൾ പ്രതിഫലം കുറയ്ക്കണം. താരങ്ങൾ സിനിമ നിർമിക്കുന്നതിനൊന്നും ഒരു കുഴപ്പവുമില്ല. മാർക്കറ്റിങ് സിനിമയുടെ ഒരു മെയിൻ ഘടകമാണ്". - ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞു.

ആന്റണിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വേണ്ടിയിരുന്നില്ല. പ്രശ്‌നങ്ങൾ സംസാരിച്ച് തീർക്കാമായിരുന്നു. ബിസിനസ് നടക്കാൻ പോകുന്ന എംപുരാനെപ്പറ്റി നടത്തിയ പരാമർശങ്ങൾ ഒഴിവാക്കാണ്ടേതായിരുന്നുവെന്ന് സുരേഷ് കുമാർ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കളക്ഷൻ റിപ്പോർട്ട് പുറത്തുവിട്ടത് സുരേഷ് കുമാർ ഒറ്റയ്‌ക്കെടുത്ത തീരുമാനം അല്ലായിരുന്നു. സംയുക്ത യോഗത്തിന് ശേഷം എടുത്ത തീരുമാനം ആയിരുന്നു."- ലിസ്റ്റൻ സ്റ്റീഫൻ വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT