Lokah, Dulquer Salmaan ഫെയ്സ്ബുക്ക്
Entertainment

'എന്തിനാണ് ഇത്ര തിടുക്കം'; ലോക ഉടൻ ഒടിടിയിലേക്ക് ഇല്ലെന്ന് ദുൽഖർ

ലോക ഉടനെ ഒടിടിയിലേക്കില്ലെന്ന് ദുൽഖർ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.

സമകാലിക മലയാളം ഡെസ്ക്

ബോക്സോഫീസിൽ വിജയക്കുതിപ്പ് തുടരുകയാണ് ലോക ചാപ്റ്റർ 1: ചന്ദ്ര. കല്യാണി പ്രിയദർശൻ പ്രധാന വേഷത്തിലെത്തിയ ചിത്രം നിർമിച്ചിരിക്കുന്ന വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാനാണ്. കേരളത്തിന് പുറത്തും വൻ സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന മലയാള ചിത്രമെന്ന ചരിത്ര നേട്ടവും ലോക നേടിക്കഴിഞ്ഞു.

ഇപ്പോഴും ഹൗസ് ഫുൾ ആയാണ് ലോക മിക്ക തിയറ്ററുകളിലും പ്രദർശിപ്പിക്കുന്നത്. ഇതിനിടെ ചിത്രം അധികം വൈകാതെ ഒടിടിയിലേക്ക് എത്തുമെന്ന തരത്തിലും വാർത്തകൾ വന്നിരുന്നു. ഇപ്പോഴിതാ ഇക്കാര്യത്തിൽ വ്യക്തത നൽകിയിരിക്കുയാണ് ദുൽഖർ.

ലോക ഉടനെ ഒടിടിയിലേക്കില്ലെന്ന് ദുൽഖർ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. 'ലോക അടുത്തൊന്നും ഒടിടിയിൽ വരില്ല. വ്യാജ വാർത്തകൾ അവഗണിക്കാനും ഔദ്യോഗിക പ്രഖ്യാപനങ്ങൾക്കായി കാത്തിരിക്കാനും' ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ ദുൽഖർ പറഞ്ഞു.

അഞ്ച് ഭാഗങ്ങളുള്ള സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമായാണ് ലോക എത്തിയിരിക്കുന്നത്. അഞ്ചു ഭാഗങ്ങൾ ഉണ്ടാവും ചിത്രത്തിനെന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കിയിരുന്നു. മലയാളികൾക്കെല്ലാം സുപരിചിതമായ കള്ളിയങ്കാട്ട് നീലിയുടെ കഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ലോക ഒരുക്കിയത്.

നസ്‌ലിൻ, ചന്തു സലിംകുമാർ, അരുൺ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ, ടൊവിനോ തോമസ്, ദുൽഖർ സൽമാൻ എന്നിവരാണ് ലോകയിലെ ശ്രദ്ധേയമായ മുഖങ്ങൾ. അടുത്ത ഭാ​ഗം ടൊവിനോയെ കേന്ദ്ര കഥാപാത്രമാക്കിയാകും ചിത്രമൊരുക്കുക എന്നും അണിയറപ്രവർത്തകർ അറിയിച്ചിരുന്നു. ചന്ദ്രയിൽ ദുൽഖർ സൽമാനും ടൊവിനോയും അതിഥി വേഷത്തിലെത്തിയിരുന്നു. അതേസമയം വിദേശ ബോക്സോഫീസിലും ചിത്രം മികച്ച കളക്ഷൻ നേടിയിരുന്നു.

Cinema News: Lokah Chapter 1: Chandra is not coming to OTT anytime soon says Dulquer.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പനെയും ശരണമന്ത്രത്തെയും അപമാനിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തില്‍ കേസ്

നീലലോഹിതദാസന്‍ നാടാരെ കുറ്റവിമുക്തമാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീലുമായി പരാതിക്കാരി സുപ്രീം കോടതിയില്‍

യാത്രക്കാരുടെ ലഗേജിന് ട്രയിനിലും പരിധിയുണ്ട്, അധികമായാല്‍ പണം നല്‍കണം

പുതുവര്‍ഷ സമ്മാനം; രാജ്യത്തുടനീളം ജനുവരി ഒന്നുമുതല്‍ സിഎന്‍ജി, പിഎന്‍ജി വില കുറയും

ടോസ് ഇടാന്‍ പോലും ആയില്ല; മൂടല്‍ മഞ്ഞ് കാരണം നാലാം ടി20 ഉപേക്ഷിച്ചു

SCROLL FOR NEXT