Mohanlal, Ajeesh Dasan  ഫെയ്സ്ബുക്ക്
Entertainment

'മോഹൻലാലിന്റെ നായിക, മലയാള സിനിമയുടെ സൗഭാഗ്യം എന്ന് പറഞ്ഞിരുന്ന നടി! ഇന്ന് ഒരു നേരത്തെ ഭക്ഷണത്തിനു പോലും വക ഇല്ലാതെ ചാൻസ് ചോദിച്ചു നടക്കുന്നു'; കുറിപ്പ്

ഇന്ന് അവർ ഒരു നേരം നല്ല ഭക്ഷണത്തിനു പോലും വക ഇല്ലാതെ ചാൻസ് ചോദിച്ചു നടക്കുന്നു.

സമകാലിക മലയാളം ഡെസ്ക്

ഒരു കാലത്ത് മലയാള സിനിമയുടെ സൗഭാ​ഗ്യമെന്ന് കരുതിയിരുന്ന പ്രശസ്തയായ നടി ഇന്ന് ഒരു നേരത്തെ ഭക്ഷണത്തിന് പോലും വകയില്ലാതെ ചാൻസ് ചോദിച്ചു നടക്കുകയാണെന്ന് ​ഗാനരചയിതാവ് അജീഷ് ദാസൻ. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് അജീഷ് ഇക്കാര്യം കുറിച്ചിരിക്കുന്നത്. ഒരു കാലത്ത് മോഹൻലാലിന്റെ ഉൾപ്പെടെ നായികയായിരുന്ന ആ വലിയ താരം സിനിമയിൽ ചാൻസ് ചോദിച്ചു ഏതെങ്കിലും ഒരിടത്ത് കാത്തു നിൽക്കുന്നുണ്ടാവാം എന്നും അജീഷ് കുറിപ്പിൽ പറയുന്നു.

"ഒരു കാലത്ത്, മലയാള സിനിമയുടെ ഏറ്റവും വലിയ സൗഭാഗ്യമെന്നോ, സൗന്ദര്യമെന്നോ ഒക്കെ ലോകം വാഴ്ത്തിയ നടി. നിഷ്കളങ്കമായ ആ ചിരിയിൽ വീണുപോവാത്തവരായി ആരുമുണ്ടാവില്ല. ഇന്ന് അവർ ഒരു നേരം നല്ല ഭക്ഷണത്തിനു പോലും വക ഇല്ലാതെ ചാൻസ് ചോദിച്ചു നടക്കുന്നു. എന്തൊരു ലോകമാണ് ഇത്"- അജീഷ് കുറിച്ചു.

അതേസമയം അജീഷ് പറഞ്ഞ ആ നടി ആരാണെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് സിനിമ പ്രേക്ഷകർ. ഒരു കാലത്ത് മലയാള സിനിമയിൽ നിറഞ്ഞു നിന്നിരുന്ന നടി ഉണ്ണി മേരിയുടെ പേരും നിരവധി പേർ പോസ്റ്റിന് താഴെ കമന്റ് ചെയ്യുന്നുണ്ട്. ‌

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

കുറച്ചു നാൾ മുൻപ് ഒരു സിനിമയ്ക്ക് വേണ്ടി പാട്ടെഴുതാൻ എറണാകുളത്തെ വൈറ്റ് ഫോർട്ട്‌ ഹോട്ടലിൽ ഞാൻ പോയി.. രണ്ടു ദിവസമായി അവിടെ തന്നെയാണ് ഊണും ഉറക്കവും.. പാട്ട് മാത്രം എഴുതുന്നില്ല.. എനിക്ക് നല്ല ടെൻഷനും ഉണ്ട്.. എഴുതിയില്ലെങ്കിൽ എന്റെ കുത്തിനു പിടിച്ചു പൈസ മേടിക്കുമോ എന്ന് പേടിയും ഉണ്ട്.. അങ്ങനെ ഇരിക്കുമ്പോൾ ഡയറക്ടറുടെ മുറിയിലേക്ക് ഒരു മധ്യവയസ്കയായ സ്ത്രീ വരുന്നത് കണ്ടു..

അവർ തമ്മിൽ എന്തോ സംസാരിക്കുന്നുണ്ട്.. എനിക്ക് എന്തു കാര്യം എന്ന് കരുതി ഞാൻ തല കുമ്പിട്ടിരുന്ന് എഴുത്ത് തുടർന്നു.. ആ സ്ത്രീ പോയതിനു ശേഷം ഡയറക്ടർ എന്റെ അടുത്ത് വന്നിട്ട് പറഞ്ഞു.."നമ്മുടെ ഈ സിനിമയിൽ ഒരു ചാൻസ് കിട്ടുമോ എന്ന് ചോദിച്ചു വന്നതാണ്.. അവർക്കു വേണ്ടിയല്ല.. അവർ ഒരു ആയ ആണ്.. താഴെ കാറിൽ ഒരു വലിയ നടി ഇരിപ്പുണ്ട്.. " ആരാണ് ചേട്ടാ ആ നടി? എനിക്ക് അത് അറിയാൻ ഒരു ആഗ്രഹം.. ഡയറക്ടർ ആ നടിയുടെ പേര് പറഞ്ഞു..

ഞാൻ ഞെട്ടിപ്പോയി.. ഒരു കാലത്ത്, മലയാള സിനിമയുടെ ഏറ്റവും വലിയ സൗഭാഗ്യമെന്നോ, സൗന്ദര്യമെന്നോ ഒക്കെ ലോകം വാഴ്ത്തിയ നടി.. നിഷ്കളങ്കമായ ആ ചിരിയിൽ വീണുപോവാത്തവരായി ആരുമുണ്ടാവില്ല... ഇന്ന് അവർ ഒരു നേരം നല്ല ഭക്ഷണത്തിനു പോലും വക ഇല്ലാതെ ചാൻസ് ചോദിച്ചു നടക്കുന്നു....എന്തൊരു ലോകമാണ് ഇത്... ദൈവമേ...ഞാൻ പേന മടക്കി.. എന്ത് എഴുതാൻ...

കഴിഞ്ഞ ദിവസം ലാലേട്ടൻ, ഇന്ത്യയിലെ പരമോന്നത സിനിമാ ബഹുമതി സ്വീകരിച്ചു കൊണ്ട് നടത്തിയ പ്രസംഗത്തിന്റെ അവസാനം രണ്ടു വരികൾ TV യിൽ കണ്ടപ്പോൾ, കേട്ടപ്പോൾ എനിക്ക് ആ നടിയെ ഓർമ്മ വന്നു..

"ചിതയിലാഴ്ന്നുപോയതുമല്ലോ

ചിര മനോഹരമായപൂവിത്..."

ഒരു കാലത്ത് മോഹൻലാലിന്റെ ഉൾപ്പെടെ നായികയായിരുന്ന ആ വലിയ താരം ഒരുപക്ഷേ, ഞാൻ ഈ കുറിപ്പ് എഴുതുന്ന നിമിഷവും ഒരു പുതിയ സിനിമയിൽ ചാൻസ് ചോദിച്ചു ഏതെങ്കിലും ഒരിടത്ത് കാത്തു നിൽക്കുന്നുണ്ടാവാം.. ഇന്ന് ഞാൻ അവർക്ക് വേണ്ടി പ്രാർത്ഥിക്കുന്നു

Cinema News: Lyricist Ajeesh Dasan facebook post about leading actress in malayalam movies.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തല്ലോട് തല്ല്, പിന്നെ എറിഞ്ഞു പറത്തി! ഗ്രീന്‍ഫീല്‍ഡില്‍ കിവികളെ തുരത്തി ഇന്ത്യ

വാളയാര്‍ ആള്‍ക്കൂട്ടക്കൊല; പ്രതികള്‍ക്ക് ജാമ്യം

ഫെബ്രുവരിയില്‍ വൈദ്യുതി ബില്‍ കുറയും; ഇന്ധന സര്‍ചാര്‍ജ് ഉണ്ടാവില്ല

കീപ്പറായും സ്ഥാനമില്ല, ​ഗ്ലൗ അണിഞ്ഞത് ഇഷാൻ! ലോകകപ്പ് ഇലവനിലെ സഞ്ജുവിന്റെ 'റോൾ' തുലാസിൽ?

വിവിധ ദേവസ്വം ബോർഡുകളിലെ 22 തസ്തികകളിൽ ഒഴിവുകൾ, അപേക്ഷിക്കാനുള്ള സമയപരിധി ഫെബ്രുവരി 20 വരെ നീട്ടി ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ്

SCROLL FOR NEXT