P Jayachandran, Hari Narayanan ഫെയ്സ്ബുക്ക്
Entertainment

"എങ്ങനെണ്ടഡൊ വരികൾ?", 'ഈ വിഡിയോ കാണുമ്പോഴൊക്കെ മനസ് നിറയും, ഇപ്പോൾ കണ്ണുകളും'; ഭാവ​ഗായകന്റെ ഓർമയിൽ ബി കെ ഹരിനാരായണൻ

ജയേട്ടൻ തന്നെ എഴുതി സംഗീതം ചെയ്ത് പാടുന്ന പാട്ട്.

Author : സമകാലിക മലയാളം ഡെസ്ക്

ഭാവ​ഗായകൻ പി ജയചന്ദ്രനിക്കുറിച്ചുള്ള മനോഹരമായ ഓർമ പങ്കുവച്ച് ​ഗാനരചയിതാവ് ബി കെ ഹരിനാരായണൻ. ജയചന്ദ്രന്റെ 82-ാം ജന്മദിനം കൂടിയാണിന്ന്. ജയചന്ദ്രൻ തന്നെ എഴുതി സം​ഗീതം ചെയ്ത 'മിണ്ടാത്തത് എന്താണ് കൺമണി...' എന്ന പാട്ടിനൊപ്പമാണ് ഹരി നാരായണൻ ഹൃദ്യമായ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. ജയേട്ടൻ തന്നെ എഴുതി സംഗീതം ചെയ്ത് പാടുന്ന പാട്ട്. പല വട്ടം ഈ വിഡിയോ കണ്ടിട്ടുണ്ട്.

കാണുമ്പോഴൊക്കെ മനസ്സ് നിറയും. ഇപ്പോൾ കണ്ണുകളും എന്നാണ് ഹരിനാരായണൻ ഫെയ്സ്ബുക്കിൽ കുറിച്ചിരിക്കുന്നത്. ജയചന്ദ്രനുമായി വളരെ അടുത്ത ബന്ധം പുലർത്തിയിരുന്ന വ്യക്തി കൂടിയാണ് ഹരി നാരായണൻ. കഴി‍ഞ്ഞ വർഷം ജനുവരി 9 ന് ആയിരുന്നു ജയചന്ദ്രൻ ലോകത്തോട് വിട പറഞ്ഞത്.

1965ൽ പുറത്തിറങ്ങിയ ’കുഞ്ഞാലിമരയ്ക്കാര്‍’ എന്ന ചിത്രത്തിലെ ‘ഒരു മുല്ലപ്പൂമാലയുമായ് ’എന്ന ഗാനത്തിലൂടെയായിരുന്നു ഭാവഗായകന്റെ സിനിമ അരങ്ങേറ്റം. ആ ചിത്രം പുറത്തുവരുന്നതിനു മുന്‍പ് ദേവരാജന്‍- പി ഭാസ്കരന്റെ കൂട്ടുകെട്ടില്‍ പിറന്ന ‘മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി’ എന്ന ഗാനം ജയചന്ദ്രനെ തേടിയെത്തി. ഈ ഗാനം മലയാള സിനിമ സംഗീത ലോകത്ത് ജയചന്ദ്രന് സ്വന്തമായി ഇരിപ്പിടം നൽകി.

ഹരി നാരായണൻ പ‌ങ്കുവച്ച കുറിപ്പ്

ഇന്ന് ജയേട്ടൻ്റെ ജന്മദിനം

ഇത് 2020 ഒക്ടോബർ ഏഴിനോ എട്ടിനോ ജയേട്ടൻ്റെ മകൾ ലക്ഷ്മി ജയചന്ദ്രൻ എടുത്ത് അയച്ചു തന്ന വിഡിയോ ആണ്. (അന്ന് ഈ വാളിൽ ഷെയർ ചെയ്തിട്ടുണ്ട്). പല വട്ടം ഈ വിഡിയോ കണ്ടിട്ടുണ്ട്. കാണുമ്പോഴൊക്കെ മനസ്സ് നിറയും. ഇപ്പോൾ കണ്ണുകളും. ജയേട്ടൻ തന്നെ എഴുതി സംഗീതം ചെയ്ത് പാടുന്ന പാട്ട്. ഇത് കണ്ട്, കേട്ട് ജയേട്ടനെ വിളിച്ചപ്പോൾ ചോദിച്ചു

"എങ്ങനെണ്ടഡൊ വരികൾ " ?

- "നല്ല രസം ണ്ട് ജയേട്ടാ "

"നന്നായിട്ടൊന്നും ണ്ടാവില്ല. വേണങ്കി തന്നോടോ, വേറേ ആരോടെങ്കിലോ പറഞ്ഞ് വരികൾ തിരുത്താം. അത് വേണ്ട. ഇതാ അതിൻ്റെ ഭംഗി "

അതെ പാട്ടിൻ്റെ ആ ഭാവ ഭംഗിക്ക്, ശബ്ദത്തിന് 82 വയസ്സ്. (അതോ ഇരുപത്തിയെട്ടാണോ ആവോ)

Cinema News: Lyricist B K Hari Narayanan emotional note on singer P Jayachandran.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'17 കാരന്റെ ഫോട്ടോ മാത്രമേ ഇനി നല്‍കാനുള്ളൂ'; ചേരാനെല്ലൂര്‍ കേസില്‍ രൂക്ഷ വിമര്‍ശനവുമായി കോടതി; നാടകീയ രം​ഗങ്ങൾ

കേരളത്തിലെ എസ്‌ഐആര്‍: പരാതി നല്‍കാനുള്ള സമയം നീട്ടി സുപ്രീംകോടതി; പേര് വെട്ടിയവര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാം

'മലയാളികള്‍ക്കുള്ള സന്തോഷമില്ലായ്മ ഞങ്ങള്‍ക്കുമുണ്ട്'; ജയിലര്‍ 2 വിവാദത്തില്‍ ആന്റണി പെരുമ്പാവൂര്‍; വെട്ടിമാറ്റലില്‍ മോഹന്‍ലാലും കലിപ്പില്‍?

'പറഞ്ഞത് സംശയം ഉള്ളവരുടെ ഐഡി കാര്‍ഡ് നോക്കാന്‍; ബാറില്‍ വരുന്നവരുടെ ആധാര്‍ കാര്‍ഡ് പരിശോധിക്കണമെന്ന് പറഞ്ഞിട്ടില്ല'

ജയബാലകൃഷ്ണന്റെ വീട്ടിലെത്തി മുഖ്യമന്ത്രി, സര്‍ക്കാര്‍ ഒപ്പമുണ്ടെന്ന് ഉറപ്പു നല്‍കിയെന്ന് ഭദ്രകീര്‍ത്തി, 'വക്കാലത്ത് ഒപ്പിട്ടത് ഭീഷണി മൂലമല്ല'